2021, ജൂൺ 16, ബുധനാഴ്‌ച

ആരാധനാലയങ്ങള്‍ തുറക്കില്ല; ജില്ല കടന്നുള്ള യാത്രയും പറ്റില്ല, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും

 


 ആരാധനാലയങ്ങള്‍ തുറക്കില്ല; ജില്ല കടന്നുള്ള യാത്രയും പറ്റില്ല, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും

 ലോക്ക്ഡൗണ് അവസാനിക്കാൻ പോകുന്ന ഈ സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ . ഇളവുകള് പ്രഖ്യാപിച്ചെങ്കിലും ആരാധനാലയങ്ങള് തുറക്കില്ല. ആരാധനാലയങ്ങള് തുറക്കണമെന്ന് വിവിധ മത സംഘടനകള് സർക്കാറിനോട് അഭ്യർഥിച്ചിരുന്നു. എല്ലാ മത സംഘടനകൾക്കും  അവരുടെ ആരാധനാലയങ്ങള് പ്രധാനമാണെന്നും അവരുടെ വികാരം മാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില് തുറക്കാന് അനുവദിക്കില്ലെന്നും ആരാധനാലയങ്ങള് തുറക്കാന് കുറച്ചുകൂടി കാത്തിരിക്കണം. .ജില്ല കടന്നുള്ള യാത്രകള്‍ അനുവദിക്കില്ല. രോഗം കുറഞ്ഞ പ്രദേശങ്ങളില്‍ പൊതുഗതാഗതം അനുവദിക്കും. പ്രാദേശിക ലോക്ക് ഡൗണുകളാണ് ഇനിയുണ്ടാകുക.  പ്രാദേശിക ലോക്ക്ഡൗണുകള്‍ പ്രഖ്യാപിക്കുക രോഗ വ്യാപന തീവ്രത കണക്കിലെടുത്താണ് . ഇവിടെ കടുത്ത നിയന്ത്രണമായിരിക്കും. രോഗം കുറഞ്ഞ പ്രദേശങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരും.ബാറുകള്‍ തുറക്കാം. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പകുതി ജീവനക്കാരോടെ അനുവദിക്കും. 17 മുതല്‍ പൊതുഗതാഗതം കുറഞ്ഞ രീതിയില്‍ അനുവദിക്കും. ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുള്ള പോലെ ഒന്നിടവിട്ട ദിവസങ്ങളില്‍ തുടരും. വിവാഹ, മരണ ചടങ്ങുകള്‍ക്ക് 20 പേര്‍ക്ക് മാത്രമായിരിക്കും അനുമതി. ആള്‍ക്കൂട്ടം ചേരുന്ന പരിപാടികള്‍ അനുവദിക്കില്ല. പരീക്ഷകള്‍ അനുവദിക്കും. വിനോദ പരിപാടികള്‍ അനുവദിക്കില്ല. ബുധനാഴ്ചകളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രദേശത്തെ സാഹചര്യം അവലോകനം ചെയ്ത് ഭാവി പരിപാടികള്‍ തയ്യാറാക്കും.


0 comments: