2021, ജൂൺ 3, വ്യാഴാഴ്‌ച

ശനിയാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും കടുത്ത നിയന്ത്രണം ആവശ്യ സേവനം മാത്രം-പ്രധാന ഇളവുകൾ അറിയുക

 


തിരുവനന്തപുരം:സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും കോവിഡ്‌ പോസിറ്റീവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ ആവാത്തത് കൊണ്ട് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകും. ആവശ്യ വസ്തുക്കൾ ഒഴികെയുള്ള കടകൾ തുറക്കില്ല. ജൂൺ 5 മുതൽ 9 വരെയുള്ള നിയന്ത്രണത്തിലൂടെ പോസിറ്റീവ് നിരക്ക് കുറയ്ക്കാൻ ആകും എന്നാണ് കരുതുന്നത്.

അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ അന്തർജില്ലാ യാത്രകൾ അനുവദിക്കുകയുള്ളൂ. വ്യവസായ ഉൽപ്പാദനത്തിനും അവക്ക് ആവശ്യമുള്ള അസംസ്കൃതവസ്തുക്കൾ വിൽക്കുന്ന കടകൾക്കും തുറക്കാം. ട്രെയിൻ വിമാനയാത്രക്കാർക്ക് ഇളവ് ഉണ്ടാകും.


ലോക്ക്ഡൗണിലൂടെ 10 ശതമാനത്തിൽ താഴെ പോസിറ്റിവിറ്റി നിനക്ക് ആക്കാൻ കഴിയും എന്നാണ് കരുതിയിരുന്നത്. എന്നാൽ ഇന്നും 15 ശതമാനത്തിനു മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ട്.

സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, കമ്മീഷനുകൾ തുടങ്ങിയവ  തുടങ്ങിയവ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് ജൂൺ 10 മുതലാണ് പ്രവർത്തിക്കുക നേരത്തെ ഏഴ് മുതൽ ആയിരുന്നു തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തിനകത്ത് യാത്ര അനുമതി ഉള്ള ആളുകൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതേണ്ടതില്ല. സംസ്ഥാനത്തിന് പുറത്തു നിന്നു വരുന്നവർക്ക് സർട്ടിഫിക്കറ്റ് വേണം.

നിലവിൽ പ്രവർത്തനാനുമതി ഉള്ള വിപണന സ്ഥാപനങ്ങൾ ജൂൺ നാലിന് രാവിലെ 9 മുതൽ വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം. ജൂൺ 5 മുതൽ 9 വരെ ഇവയ്ക്ക് പ്രവർത്തനാനുമതി ഇല്ല. ആവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും വിൽക്കുന്ന സ്ഥാപനങ്ങൾ,നിർമ്മാണസാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് മാത്രമേ ജൂൺ 5 മുതൽ 9 വരെ പ്രവർത്തന അനുമതി ലഭിക്കൂ. ജൂൺ നാലിന് പാഴ് വസ്തു വ്യാപാരസ്ഥാപനങ്ങൾ തുറക്കാം.

0 comments: