2021, ജൂൺ 4, വെള്ളിയാഴ്‌ച

വാക്സിൻ സംരക്ഷണം എത്ര നാളത്തേക്ക്? വിദഗ്ധർ പറയുന്നു.

  


വാക്സിനേഷൻ വിജയകരമായി മുന്നോട്ടു പോയി കൊണ്ടിരിക്കുന്ന സാഹചര്യത്തിലും വാക്‌സിനിലെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും തുടർന്ന് കൊണ്ടിരിക്കുകയാണ്. വാക്സിസിന്റെ ഇടവേളയിൽ ഇടക്കിടെ വരുന്ന മാറ്റവും ഇതിൻറെ ഭാഗമാണ്.ഏറ്റവും നല്ല ഫലം നൽകുന്നത് ഏത് എന്ന് കണ്ട് പിടിക്കുന്നതിനു വേണ്ടിയാണിത്.

എന്നാൽ വാക്സിൻ എടുക്കുന്നത് എത്ര നാളത്തേക്കുള്ള സംരക്ഷണം നൽകുമെന്നുള്ളതിനുള്ള വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.വാക്സിൻ എടുത്ത കുറെ പേരെ കൂടി നിരീക്ഷിച്ചാലെ ഇതിന് വ്യക്തമായ ഒരു ഉത്തരം ലഭിക്കൂ എന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്ധർ പറയുന്നു. ആദ്യ ഡോസ് എടുത്തു രണ്ടാഴ്ചയ്ക്കകം ശരീരത്തിൽ കോവിഡിനെതിരെ പ്രതിരോധം രൂപപ്പെടും. എന്നാൽ ഇത് ഭാഗികമായ പ്രിതിരോധമാണ്. രണ്ടാം ഡോസ് എടുത്തതിന് ശേഷം മാത്രമേ പ്രതിരോധം ശക്തപെടൂ.ഇത് പൂർണമാണോ എന്നും ആരോഗ്യ വകുപ്പ് പറയുന്നില്ല. കോവി ഷീൽഡ് വാക്സിന്റെ ഒറ്റ ഡോസ് കൊണ്ട് തന്നെ മെച്ചപ്പെട്ട പ്രതിരോധം ഉണ്ടാകുമോ എന്ന് പരിശോധിക്കുകയാണ് ഇന്ത്യ ഇപ്പൊൾ.ഇത് കൂടുതൽ വിശകലനം ചെയ്ത്  ഒറ്റ ഡോസ് മതിയോ എന്നതിൽ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കോവി ഷീൽഡിനും കോ വാക്‌സിനും 70 ശതമാനത്തിൽ മുകളിൽ ഫലപ്രാപ്തി ആണ് അവകാശപ്പെടുന്നത്. എന്നാൽ റഷ്യൻ നിർമിത സ്പോർട്സ് ലീഗിനെ 90 ശതമാനത്തിനു മുകളിൽ ഫലപ്രാപ്തി ഉണ്ട്.അമേരിക്കയിൽ വിതരണം ചെയ്യുന്ന ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഒറ്റ ഡോസ് മാത്രമാണ് അവകാശപ്പെടുന്നത്.
അതേസമയം വാക്സിൻ രണ്ട് ഡോസ് എടുത്തതിനു ശേഷവും കോവിഡ് പിടിപെടുന്ന ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ വാക്സിൻ എടുക്കുന്നതിലൂടെ ആൻറിബോഡി രൂപപ്പെടുകയും വൈറസ് ബാധ രൂക്ഷം ആവില്ലെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

0 comments: