2021, ജൂൺ 4, വെള്ളിയാഴ്‌ച

കേരള എൻട്രൻസിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 



കേരള എൻജി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് എൻട്രൻസിന് അപേക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് .www.cee.kerala.gov.in സൈറ്റിലെ നിർദേശങ്ങൾ അനുസരിച്ചു ചെയ്താൽ നമുക്ക് ഈ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ  സാധിക്കും .ശ്രദ്ധിക്കേണ്ട ആ കാര്യങ്ങൾ എന്താണെന്നു നോക്കാം .

അപേക്ഷിക്കുമ്പോൾ ചെയ്യേണ്ട തയാറെടുപ്പുകൾ 

സ്വന്തമായി മൊബൈൽ നമ്പർ, ഇ–മെയിൽ ഐഡി എന്നിവ ഉണ്ടായിരിക്കണം ഇല്ലെങ്കിൽ രക്ഷിതാവിന്റേത് ഉപയോഗിക്കാം. ഇ–മെയിൽ ഐഡി ഇല്ലാത്തവർക്ക് വേഗം ഇതുണ്ടാക്കാം. ഫോട്ടോ, കൈയൊപ്പ് എന്നിവ ജെ. പി.ജി.(jpeg) ഫോർമാറ്റിലും സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും പിഡിഎഫ് (pdf) ഫോർമാറ്റിലും തയാറാക്കാം.

ഫോട്ടോ (150 x 200 പിക്സൽ, 15–100 കെബി); കൈയൊപ്പ് (150 x 100 പിക്സൽ, 10-100 കെബി). ആകെ 8 കാരക്ടറുള്ള പാസ്‌വേഡ്, അതിൽ ഇംഗ്ലിഷ് അക്ഷരങ്ങൾ,അക്കങ്ങൾ, സ്പെഷൽ കാരക്ടർ എന്നിവ ഉണ്ടായിരിക്കണം . ആധാർ നമ്പറും രണ്ടാമതൊരു മൊബൈൽ നമ്പറും വേണം.

സംവരണ വിഭാഗങ്ങൾ ശ്രദ്ധിക്കേണ്ടത് 

  •  10% സംവരണമുള്ള സാമ്പത്തിക പിന്നാക്ക വിഭാഗക്കാർ (EWS) പ്രോസ്പെക്ടസിന്റെ 151–ാം പുറത്തെ 26 (a)/(b) അനുബന്ധത്തിലുള്ള ഫോമിൽ വില്ലേജ് ഓഫിസർ നൽകിയ സർട്ടിഫിക്കറ്റ് അപ്‍‌ലോഡ് ചെയ്യണം.
  • പിന്നാക്ക / ഒഇസി സമുദായക്കാർ സംവരണത്തിനു വില്ലേജ് ഓഫിസറിൽ നിന്നു വാങ്ങിയ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, പട്ടികവിഭാഗക്കാർ തഹസിൽദാറിൽ നിന്നു ലഭിച്ച ജാതി സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കണം.
  • മിശ്രവിവാഹിതരുടെ മക്കൾ, പ്രത്യേക സംവരണമുള്ളവർ (പ്രോസ്പെക്ടസ് 52–ാം ഖണ്ഡിക), സ്വാശ്രയ കോളജിൽ മൈനോറിറ്റി സംവരണം വേണ്ടവർ എന്നിവരും തെളിവിനായി നിർദിഷ്ട സർട്ടിഫിക്കറ്റുകൾ അപ്‌ലോ‍ഡ് ചെയ്യണം.1 ന് 5 വരെ രേഖകൾ സമർപ്പിക്കാം. 5% സംവരണമുള്ള ഭിന്നശേഷി വിഭാഗക്കാർ അപേക്ഷയിൽ ഇക്കാര്യം സൂചിപ്പിച്ച്, പ്രവേശനത്തിനു മുൻപ് മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് നൽകിയാൽ മതി

അപേക്ഷയുടെ ഘട്ടങ്ങൾ 

1.റജിസ്ട്രേഷൻ:ഇതിനു വേണ്ടി  ജനനത്തീയതി, മൊബൈൽ നമ്പർ, പാസ്‍വേഡ്,എന്നിവ നൽകുമ്പോൾ  സൈറ്റിൽ വരുന്ന ക്യാപ്ച (captcha) ശരിയാക്കണം ഇവ നൽകിക്കഴിഞ്ഞാൽ എല്ലാം ശരിയെന്ന് ഉറപ്പാക്കാനും വേണമെങ്കിൽ  എഡിറ്റ് ചെയ്യാനും  അവസരമുണ്ട്. അവിടെ കൺഫേം ചെയ്താൽ പിന്നീട് മാറ്റങ്ങൾ അനുവദിക്കില്ല. തുടർന്നുള്ള ഒടിപി അംഗീകരിച്ചു കഴിയുമ്പോൾ കിട്ടുന്ന അപേക്ഷാനമ്പർ എഴുതിയെടുക്കാം. പിന്നീട് ഈ ഈ വർഷത്തെ പ്രവേശനപ്രക്രിയയിലെ എല്ലാ ഘട്ടങ്ങളിലും  ഈ നമ്പർ അടിസ്ഥാനമാക്കിയാണ്.പേരും ജനനത്തീയതിയും എസ്‍എസ്എസ്എൽസിയിലേതു തന്നെയാവണം. പേരു കഴിഞ്ഞ് ഇനിഷ്യൽ എഴുതണം. സഹായകകേന്ദ്രത്തിലോ അക്ഷയ സെന്റെറുകളിലോ മറ്റെവിടെയെങ്കിലുമോ റജിസ്ട്രേഷൻ നടത്തിയാൽ, അവിടെയുള്ളവരുടെ ഫോൺ നമ്പരോ മെയിൽ ഐഡിയോ നൽകരുത്. 

2.വിവര സമർപ്പണം: അപേക്ഷാഫോം പൂരിപ്പിക്കുന്നതുപോലെ നിങ്ങളെ സംബന്ധിച്ച വിവരങ്ങൾ  നൽകാം. എൻജിനീയറിങ്, ഫാർമസി, മെഡിക്കൽ എന്നിവയിൽ  ഏതിലാണ് താല്പര്യം , ഏതു താലൂക്കിലെ പരീക്ഷാകേന്ദ്രമാണു ആവശ്യമുള്ളത് തുടങ്ങിയവ. എൻജിനീയറിങ്ങോ ഫാർമസിയോ തിരഞ്ഞെടുക്കുന്നവരോടു മാത്രമേ താലൂക്ക് ചോദിക്കൂ. വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ പ്രിവ്യൂ നടത്തി വിവരങ്ങൾ ശരിയെന്നുറപ്പാക്കി സബ്മിറ്റ് ചെയ്യാം.

3.ഫീസടയ്ക്കൽ: ഓൺലൈനായി ചെയ്യാം. സൈറ്റിലെ ഇ‍–ചലാൻ പോസ്റ്റ് ഓഫിസിലടയ്ക്കുകയുമാകാം. 4. ഫോട്ടോ, കയ്യൊപ്പ് സ്വദേശം, ജനനത്തീയതി എന്നിവയുടെ തെളിവ് (എസ്എസ്എൽസി സർട്ടിഫിക്കറ്റ് മതിയാവും) എന്നിവ എല്ലാവരും അപ്‍ലോഡ് ചെയ്യണം. 5. അപേക്ഷയുടെ അക്നോളജ്മെന്റ് പ്രിന്റെടുത്ത് സൂക്ഷിക്കുക. തപാലിൽ ഒന്നും അയയ്ക്കേണ്ട .






0 comments: