2021, ജൂൺ 4, വെള്ളിയാഴ്‌ച

ഗൂഗിൾ പേയിൽ പുതിയ അപ്ഡേറ്റ്; എന്താണെന്ന് നോക്കാം

  


ഗൂഗിൾ പേ എന്നത് യുപിഐ ഇടപാടുകൾക്ക് വേണ്ടിയുള്ള ആപ്ലിക്കേഷനായാണ് ആദ്യം അവതരിക്കപ്പെട്ടത്. പിന്നീട് അധിക പ്രത്യേകതകളും ആപ്ലിക്കേഷനിൽ ചേർത്തു കൊണ്ടിരുന്നു. ഓരോ സമയത്തും പുതിയ പുതിയ അപ്ഡേറ്റുകൾ ആണ് ഗൂഗിൾ പേയിൽ വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നിങ്ങളുടെ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ ഇടപാടുകൾ നടത്തുന്നതിനായി ഗൂഗിൾ പേയിൽ ചേർക്കുവാൻ സാധിക്കും.

ഗൂഗിൾ പെയിൽ സ്വീകരിക്കുന്ന കാർഡുകൾ

ആക്സിസ് വിസ കാർഡുകൾ, കൊടക് വിസ കാർഡുകൾ, എസ് ബി ഐ വിസ കാർഡുകൾ, ഇൻഡസിൻസ് വിസ കാർഡുകൾ, ഫെഡറൽ വിസ ഡെബിറ്റ് കാർഡ്, എച്ച് എസ് ബി സി വി സ് ക്രെഡിറ്റ്.

കാർഡ് എങ്ങനെ ആപ്ലിക്കേഷനിൽ ചേർക്കാം 

  • ഗൂഗിൾ പേ അപ്ലിക്കേഷൻ തുറന്നതിനു ശേഷം പ്രൊഫൈൽ പിക്ചറിൽ തൊടുക. 
  • സെറ്റപ്പ് പെയ്മെൻറ് മെത്തേഡ്സ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.അവിടെ ആഡ്‌ ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് എന്ന് കാണാം.
  • അതിൽ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക.
  • കാർഡ് നമ്പർ, കാലാവധി തീയതി, സിവിവി, പേര്, ബില്ലിംഗ് അഡ്രസ്സ് എന്നിവ നൽകിയതിനുശേഷം വിവരങ്ങൾ സേവ് ചെയ്യുക.
  • നിങ്ങളെ കാർഡ് വെരിഫൈ ചെയ്യുന്നതിനായി ഗൂഗിൾ പേ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടും.വെരിഫിക്കേഷൻ ഏത് രീതിയിലൂടെ വേണമെന്ന്  നിങ്ങൾക്ക് തിരഞ്ഞെടുക്കാം ഒ ടി പി യിലൂടെയും ആധികാരികത ഉറപ്പിക്കും.
  • പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ ആക്ടിവേറ്റ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത്‌ നിങ്ങളുടെ ഓ ടി പി നമ്പർ നൽകുക.


ഈ സേവനം ഉപയോഗപ്പെടുത്തി കഴിഞ്ഞാൽ കടകളിലെ ക്യു ആർ കോഡ് പെയ്മെന്റുകളിലും എൻ എഫ് സി സംവിധാനമുള്ള ടാപ്പ് ആൻഡ് പേ വഴി പണം അടക്കാം. നിങ്ങൾക്ക് രജിസ്ട്രേഷൻ കഴിഞ്ഞ ഉടനെ തന്നെ ഈ സേവനം ഉപയോഗിച്ചു തുടങ്ങാം.

സുരക്ഷ

ആൻഡ്രോയ്ഡ് ഫോണുകളിൽ ആണ് നിങ്ങളെ സേവനം ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഫോണിൽ ഡിവൈസ് മാനേജർ ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ഏതെങ്കിലും സാഹചര്യത്തിൽ ഫോൺ നഷ്ടപ്പെട്ടാൽ നിങ്ങൾക്ക് ആൻഡ്രോയിഡ് ഡിവൈസ് മാനേജർ വഴി ഫോൺ ലോക്ക് ചെയ്യാൻ സാധിക്കും. അത് നിങ്ങളുടെ കാർഡിനെ ഡി ആക്ടിവേറ്റ് ചെയ്യുകയും ചെയ്യും. അഥവാ ഇനി ഫോൺ നഷ്ടപ്പെടുന്ന സമയത്ത് ഡിവൈസ് മാനേജർ ആക്ടിവേറ്റ് ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെട്ട് ഗൂഗിൾ പേയിൽ  കാർഡ് അസാധുവാക്കാൻ  ആവശ്യപ്പെടാം.

0 comments: