2021, ജൂൺ 4, വെള്ളിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


 സിബിഎസ്ഇ 12 മൂല്യനിർണയം: ധൃതിയിൽ തീരുമാനമില്ല

റദ്ദാക്കിയ സിബിഎസ്ഇ, ഐഎസ്‍സി 12 ാം ക്ലാസ് പരീക്ഷകൾക്കു പകരമുള്ള ‘മൂല്യനിർണയ രീതി’ സംബന്ധിച്ചു ധൃതിപിടിച്ചുള്ള തീരുമാനമില്ലെന്നു സൂചനകൾ.മൂല്യനിർണയ രീതി തീരുമാനിക്കാൻ ഒരാഴ്ചയിൽ കൂടുതൽ സമയമെടുക്കാമെന്നും പരീക്ഷാഫലം ഓഗസ്റ്റ് 15 നു മുൻപുണ്ടാകുമെന്നും സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു.

ഹയർ സെക്കൻഡറി പ്രൈവറ്റ് രജിസ്‌ട്രേഷൻ: ഓപ്ഷൻ മാറ്റത്തിന് അപേക്ഷിക്കാം

പ്രൈവറ്റായി രജിസ്‌ട്രേഷൻ നേടിയ, പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുള്ള ഒന്നാം വർഷ വിദ്യാർഥികൾക്ക് സബ്ജക്ട് കോമ്പിനേഷൻ, ഉപഭാഷ എന്നിവയിൽ മാറ്റം വരുത്താൻ ഇപ്പോൾ അവസരമുണ്ട്

ജൂൺ 15 മുതൽ പരീക്ഷ: കേരള സർവകലാശാലയുടെ തീരുമാനത്തിനെതിരെ ശശി തരൂർ

സർവകലാശാലയുടെ ആറാം സെമസ്റ്റർ പരീക്ഷകൾ ഓഫ്ലൈനായി ജൂൺ 15 മുതൽ നടത്താൻ തീരുമാനമായി. നിലവിലെ സാഹചര്യം അനുസരിച്ച് പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളുടെയും മറ്റുള്ളവരുടെയും ആരോഗ്യത്തിന് ഭീഷണിയാകുമെന്നാണ് അഭിപ്രായം



അധ്യയനം ഉഷാറാക്കാന്‍ സ്‌കൂളുകള്‍ നടപടി തുടങ്ങി

സ്വന്തം ക്ലാസിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് അനുവാദം കിട്ടിയതോടെ മിക്ക സ്‌കൂളുകളും ടൈംടേബിളുകള്‍ ഉണ്ടാക്കി അധ്യയനം ഉഷാറാക്കാന്‍ നടപടി തുടങ്ങി.ഇതിനായി ഗൂഗിള്‍മീറ്റ്, സൂം, മൈക്രോസോഫ്റ്റ് ടീംസ്, വെബെക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളെയാണ് ആശ്രയിക്കുന്നത്......

ഓൺലൈൻ പഠനത്തിന് രണ്ട് ലക്ഷം ലാപ്ടോപ്പുകൾ; വിദ്യാഭ്യാസ മേഖലയ്ക്ക് കരുതൽ

വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് രണ്ട് ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നതിനുള്ള കെഎസ്എഫ്ഇ സ്കീം സമയബന്ധിതമായി നടപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു


ആധുനിക സംവിധാനത്തോടെയുള്ള ഓൺലൈൻ അധ്യയനം: ബജറ്റിൽ 10 കോടി അനുവദിച്ചു

ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കുട്ടികൾക്കുള്ള ഓൺലൈൻ പഠനം മികവുറ്റതാക്കാൻ സംസ്ഥാന ബജറ്റിൽ 10 കോടി രൂപ അനുവദിച്ചു. സ്കൂൾ അന്തരീക്ഷത്തിൽ പഠനം സാധ്യമാക്കുന്ന രീതിയിൽ ഒരു പൊതു ഓൺലൈൻ അധ്യയന സംവിധാനം സൃഷ്ടിക്കും. കൈറ്റ് – വിക്ടേഴ്സ് ചാനൽ വഴിയുള്ള ഓൺലൈൻ ക്ലാസുകളോടൊപ്പം അതാത് വിദ്യാലയങ്ങളിലെ അധ്യാപകർ നയിക്കുന്ന ഓൺലൈൻ ക്ലാസുകൾ കൂടി സംഘടിപ്പിക്കും.

 ഫൗണ്‍ഡ്രി ആന്‍ഡ് ഫോര്‍ജ് ടെക്നോളജിയില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ; 2500 രൂപ സ്കോളര്‍ഷിപ്പ്

റാഞ്ചി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൗണ്‍ഡ്രി ആന്‍ഡ് ഫോര്‍ജ് ടെക്നോളജി (എന്‍.ഐ.എഫ്.എഫ്.ടി.), ഫൗണ്‍ഡ്രി ടെക്നോളജി ആന്‍ഡ് ഫോര്‍ജ് ടെക്നോളജിയിലെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സ് (എ.ഡി.സി.) പ്രവേശനത്തിന് അപേക്ഷിക്കാം. 2500 രൂപ പ്രതിമാസം സ്കോളര്‍ഷിപ്പായി ലഭിക്കും.

ലോഹങ്ങള്‍ പ്രത്യേക ആകൃതിയില്‍ രൂപപ്പെടുത്തുന്ന നിര്‍മാണ പ്രക്രിയയുമായി ബന്ധപ്പെട്ട പഠനമേഖലയാണ് ഫോര്‍ജിങ്. ലോഹങ്ങള്‍ നിശ്ചിത ആകൃതിയില്‍ വാര്‍ത്തെടുക്കുന്ന ഫാക്ടറിയാണ് ഫൗണ്ടറി.

ഡല്‍ഹി ടെക്‌നോളജിക്കല്‍ സര്‍വകലാശാലയില്‍ എം എസ് സി ; അപേക്ഷ ജൂണ്‍ 14 വരെ

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോടെക്‌നോളജി എന്നീ വിഷയങ്ങളിലാണ് രണ്ടുവര്‍ഷത്തെ എം.എസ്സി. പ്രോഗ്രാം നടത്തുന്നത്.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ എം.എസ്സി. പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാന്‍ യഥാക്രമം മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളും ബയോടെക്‌നോളജി എം.എസ്സി.ക്ക് അപേക്ഷിക്കാന്‍ ബയോളജിയും ഒരു മുഖ്യ വിഷയമായെടുത്ത്, ബി.എസ്സി. (ജനറല്‍/ഓണേഴ്‌സ്) ബിരുദം 55 ശതമാനം മാര്‍ക്കോടെ/തത്തുല്യ സി.ജി.പി.എ.യോടെ നേടിയിരിക്കണം.




0 comments: