2021, ജൂൺ 3, വ്യാഴാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


സിബിഎസ്ഇ പ്ലസ് ടു മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ രണ്ടാഴ്ചക്കകം തയാറാക്കണം: സുപ്രീം കോടതി

പ്ലസ് ടു വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയ മാനദണ്ഡങ്ങള്‍ രണ്ടാഴ്ചക്കകം തയാറാക്കാന്‍ സുപ്രിം കോടതി സിബിഎസ്ഇ, സിഐസിഎസ്ഇ എന്നീ ബോര്‍ഡുകളോട് ആവശ്യപ്പെട്ടു

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഘട്ടംഘട്ടമായി; സൗകര്യങ്ങള്‍ ഉറപ്പ് വരുത്തും: വിദ്യാഭ്യാസ മന്ത്രി

 സംസ്ഥാനത്ത് ഇത്തവണയും ഡിജിറ്റല്‍ ക്ലാസുകള്‍ രണ്ട് ആഴ്ച ട്രയല്‍ അടിസ്ഥാനത്തിലായിരിക്കുമെന്ന് വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഈ കാലയളവിൽ മുഴുവൻ കുട്ടികൾക്കും കാണാൻ അവസരം ഉറപ്പാക്കിയ ശേഷമാണ് തുടർ ക്ലാസുകൾ നടക്കുകയെന്നും മന്ത്രി വ്യക്തമാക്കി. 

അപേക്ഷ ക്ഷണിച്ചു.

ഡി.സി.എ, അക്കൗണ്ടിംഗ് ആന്റ് റ്റാലി, പ്രീസ്‌കൂള്‍ ആന്റ് മോണ്ടിസോറി ടീച്ചേഴ്‌സ് ട്രയിനിംഗ് എന്നീ തൊഴിലധിഷ്ടിത കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2337450, 9544499114.

സൗജന്യ എന്‍ട്രന്‍സ് പരിശീലനം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജും കൊല്ലം ആര്‍.ഐ.ഐ.റ്റി.എസും സംയുക്തമായി എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കു തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. ജൂണ്‍ ഏഴുമുതല്‍ ഓണ്‍ലൈനായാണ് പരിശീലനം നല്‍കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്കാണ് സൗജന്യമായി പരിശീലനം ലഭിക്കുക. ദിവസവും മൂന്നു മണിക്കൂറു വീതം ആഴ്ചയില്‍ അഞ്ചുദിവസമാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cek npy.ac.in, ഫോണ്‍ 9400423081, 9447594171, 9446108491.

ഡി.എൽ.എഡ് പരീക്ഷ

പരീക്ഷാഭവൻ നടത്തുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്)  I, IV (റഗുലർ) സെമസ്റ്റർ,  I, II, III, IV  (സപ്ലിമെന്ററി) സെമസ്റ്റർ പരീക്ഷകളുടെ വിജ്ഞാപനം  keralapareekshabhavan.gov.in ൽ പ്രസിദ്ധീകരിച്ചു. ജൂൺ 23നകം വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.


ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്സിന് ചേരാൻ അവസരം; ഇന്റർവ്യൂ ജൂൺ എട്ടിന്

കൊച്ചി/തിരുവനന്തപുരം സെന്ററുകളിലെ പുതിയ ബാച്ചിലേക്കുള്ള അഭിമുഖം ജൂൺ എട്ടിന് രാവിലെ 10.30 മുതൽ. കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർ കേരള മീഡിയ അക്കാദമി ഓഫീസുമായി ബന്ധപ്പെടുക.ഫോൺ: കൊച്ചി : 0484 2422275, 8281360360. തിരുവനന്തപുരം : 0471 2726275, 9447225524

ജോയിന്റ് ഇന്റ​ഗ്രേറ്റഡ് പ്രോ​ഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന് ജൂൺ 30 വരെ അപേക്ഷിക്കാം

ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന് (JIPMAT) അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ). വിദ്യാർത്ഥികൾക്ക് 2021 ജൂൺ 30 വരെ അപേക്ഷിക്കാൻ സമയമുണ്ട്. ഔദ്യോഗിക വെബ്സൈറ്റായ jipmat.nta.ac.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.


ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ  മാറ്റി 

 ജൂൺ 5ന് നടക്കാനിരുന്ന ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ മാറ്റിവച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിയത്.പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള സമയവും നീട്ടി. ജൂൺ10വരെ അപേക്ഷകൾ സമർപ്പിക്കാം.


ആർ.സി.സിയിൽ സ്​റ്റൈപ്പ​ന്റോടെ പരിശീലനം, അ​പേ​ക്ഷ ജൂ​ൺ 5 വ​രെ

റീ​ജ​ന​ൽ കാ​ൻ​സ​ർ സെൻറ​ർ തി​രു​വ​ന​ന്ത​പു​രം (ആ​ർ.​സി.​സി) ന​ട​ത്തു​ന്ന ഏ​ക​വ​ർ​ഷ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷിക്കാം .അ​ഡ്വാ​ൻ​സ്​​ഡ്​ ട്രെ​യി​നി​ങ്​ ഇ​ൻ ക്ലി​നി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്​​നോ​ള​ജി, സീ​റ്റു​ക​ൾ 4, അ​ഡ്വാ​ൻ​സ്​​ഡ്​ ട്രെ​യി​നി​ങ്ഇ​ൻ ബ്ല​ഡ്​ ബാ​ങ്കി​ങ്​ ആ​ൻ​ഡ്​​ ട്രാ​ൻ​സ്​​ഫ്യൂ​ഷ​ൻ ടെ​ക്​​നോ​ള​ജി 2 എന്നിവയിലേക്കാണ് പ്രേവേശനം .,അ​പേ​ക്ഷ​​ഫോ​റം www.rcctvm.gov.inൽ.


0 comments: