കോവിഡ് രൂക്ഷ സാഹചര്യമായതിനാൽ ഈ വർഷവും ഓൺലൈൻ പഠനത്തോടുകൂടി അധ്യയനം ആരംഭിച്ചിരിക്കുകയാണ്.അതിനാൽ തന്നെ കെ എസ് എഫ് ഇ വിദ്യ ശ്രീ ലാപ്ടോപ് വിതരണം വേഗത്തിലാക്കും. Hp , ലെനോവ കമ്പനികളുടെ ലാപ്ടോപ്പുകൾ എത്തിയാൽ എല്ലാ അപേക്ഷകർക്കും ലഭിക്കും. വിദേശത്തുനിന്നുള്ള ഘടകവസ്തുക്കൾ നിർമ്മാണത്തിന് ആവശ്യമായതിനാൽ ലോക്ഡോൺ മൂലം തടസ്സങ്ങൾ നേരിട്ടു.
നാളെ 1199 ലാപ്ടോപ്പുകൾ കെ എസ്എഫ് ഇ യുടെ വിവിധ ബ്രാഞ്ചുകളിൽ എത്തിച്ചിട്ടുണ്ട്.പക്ഷേ അപേക്ഷകർക്ക് ബ്രാഞ്ചുകളിൽ എത്തിച്ചേരാൻ ആകുന്നില്ല ആഴ്ചയിൽ മൂന്നു ദിവസം മാത്രമേ ബ്രാഞ്ചുകൾ തുറക്കുന്നുള്ളൂ. ബസ്സുകൾ ഓടിത്തുടങ്ങി അപേക്ഷകർ എത്തുമെന്നാണ് പ്രതീക്ഷ.
ആകെ 54,000 അപേക്ഷകളാണ് ഉള്ളത്. പ്രതിമാസം 500 രൂപ അടവ് വരുന്ന കെഎസ്എഫ്ഇ യുടെ സമ്പാദ്യ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള മൂന്നുമാസം മുടങ്ങാതെ തവണകൾ അടക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ആണ് ഈ പദ്ധതി. കെഎസ്എഫ്ഇ കുടുംബശ്രി ഐ ടി വകുപ്പുകൾ എന്നിവർ ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
മാർച്ചിലായിരുന്നു ഇതിൻറെ ടെൻഡർ നടപടി പൂർത്തിയാക്കിയത്. കമ്പനികൾ നാലുമാസത്തെ സമയം ചോദിച്ചിരുന്നു.മറ്റു ലാപ്ടോപ്പുകൾ പോലെ അല്ല ഇത് വിദ്യാഭ്യാസത്തിനു വേണ്ടി മാത്രമായി സജ്ജീകരിച്ച ലാപ്ടോപ്പുകൾ ആണ്.
എയ്സർ, കൊക്കോനിക്സ് എന്നീ കമ്പനികളുടെ ലാപ് ടോപ്പുകൾ ആണ് ഇപ്പോൾ എത്തിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം 200 എണ്ണം വിതരണം ചെയ്തു
0 comments: