2021, ജൂൺ 5, ശനിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


സിബിഎസ്ഇ, ഐഎസ്‍സി 12–ാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണയം എങ്ങനെയെന്ന് കോടതി

കോവിഡ് സാഹചര്യത്തെത്തുടർന്നു റദ്ദാക്കിയ സിബിഎസ്ഇ, ഐഎസ്‍സി 12–ാം ക്ലാസ് പരീക്ഷകളുടെ പകരം മൂല്യനിർണയ രീതി രണ്ടാഴ്ചയ്ക്കുള്ളിൽ വ്യക്തമാക്കണമെന്ന് സുപ്രീം കോടതി.

സ്‌കോള്‍-കേരള: ഹയര്‍ സെക്കന്‍ഡറിരണ്ടാം വര്‍ഷ പ്രവേശനം, പുന:പ്രവേശനം ജൂണ്‍ ഏഴ് മുതല്‍

സ്‌കോള്‍-കേരള മുഖേന 2021-22 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി കോഴ്‌സ് രണ്ടാം വര്‍ഷ പ്രവേശനം, പുന:പ്രവേശനം എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് www.scolekerala.org എന്ന വെബ്‌സെറ്റ് മുഖേനെ ജൂണ്‍ ഏഴ് മുതല്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

കെ.ജി.റ്റി.ഇ. പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്‌റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന ഒരു വര്‍ഷ കെ.ജി.റ്റി.ഇ. പ്രീ-പ്രസ്സ് ഓപ്പറേഷന്‍ / കെ.ജി.റ്റി.ഇ. പ്രസ്സ് വര്‍ക്ക് / കെ.ജി.റ്റി.ഇ. പോസ്റ്റ്-പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷകര്‍ എസ്.എസ്.എല്‍.സി / തത്തുല്യ യോഗ്യത നേടിയിരിക്കണം. 


എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി. 2021 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണ്ണയം 

എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി. 2021 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി ജൂൺ ഏഴ് മുതൽ ആരംഭിക്കും. എക്‌സാമിനർമാരായി നിയമനം ലഭിച്ച അദ്ധ്യാപകർ രാവിലെ ഒമ്പത് മണിക്ക് അതാത് ക്യാമ്പുകളിൽ എത്തണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു


എന്‍.ഐ.ഒ.എസ്. പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ റദ്ദാക്കി


കോവിഡ്-19 രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ റദ്ദാക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് (എൻ.ഐ.ഒ.എസ്). സി.ബി.എസ്.ഇസി, .ഐ.എസ്.സി.ഇ. പരീക്ഷകൾ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് എൻ.ഐ.ഒ.എസ് തീരുമാനം.എസ്എസ്‌വിഎം ഇൻസ്റ്റിറ്റ്യൂഷൻസ്.

ലോകോത്തര പഠന നിലവാരത്തിലൂടെ വിദ്യാഭ്യാസമേഖലയിൽ ദശാബ്ദങ്ങളായി സ്വന്തമായ ഇടം സൃഷ്ടിച്ചെടുത്ത സ്ഥാപനമാണ് കോയമ്പത്തൂരിലെയും മേട്ടുപ്പാളയത്തിലെയും  എസ്എസ്‌വിഎം ഇൻസ്റ്റിറ്റ്യൂഷൻസ്. ഇവിടുത്തെ നൂതനമായ പഠനാന്തരീക്ഷം തങ്ങളുടെ അക്കാദമിക സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനും ഇന്ത്യൻ സംസ്കാരത്തിൽ ശക്തമായ വേരുകളുള്ള  വിജയിച്ച ഒരു ആഗോള പൗരനായി തീരാനും വിദ്യാർഥികളെ സഹായിക്കുന്നു.  

കോവിഡ്-19: നെസ്റ്റ് പരീക്ഷ മാറ്റിവെച്ചു.


കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ 2021-ലെ നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) മാറ്റിവെച്ചു. ജൂൺ 14-ന് നടത്താനിരുന്ന പരീക്ഷയാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചത്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ ഏഴിൽ നിന്ന് ജൂലായ് 15 വരെ നീട്ടിയിട്ടുമുണ്ട്


ടൈംസ് ഏഷ്യൻ റാങ്കിങ്ങിൽ ഇരുനൂറിൽ എംജി സർവകലാശാലയും

ടൈംസ് ഹയർ എജ്യുക്കേഷൻ നടത്തിയ ഏഷ്യൻ സർവകലാശാലാ റാങ്കിങ്ങിൽ ആദ്യ ഇരുനൂറിൽ എംജി സർവകലാശാലയും ഇടംപിടിച്ചു...

0 comments: