2021, ജൂൺ 11, വെള്ളിയാഴ്‌ച

റേഷൻ കാർഡിലെ എല്ലാ വിവരവും ലഭിക്കുന്ന മൊബൈൽ ആപ്പ്

 


 റേഷൻ കാർഡിലെ എല്ലാ വിവരവും ലഭിക്കുന്ന മൊബൈൽ ആപ്പ് 

നമ്മൾക്ക് റേഷൻ കാർഡ്  എപ്പോഴും ആവശ്യമാണ് .എന്നുകരുതി നമുക്ക് എപ്പോഴും റേഷൻ കാർഡ് കൊണ്ട് നടക്കാൻ സാധിക്കില്ല . റേഷൻ കാർഡ് ആവശ്യമാണെന്ന്  നമുക്ക് തോന്നുന്ന സ്ഥലങ്ങളിൽ  റേഷൻ  കാർഡ്  കൊണ്ടുപോകാറുണ്ട് .എന്നാൽ നമ്മൾ യാത്രയിലോ മറ്റു തിരക്കുകളിലോ ആയത് കൊണ്ട് റേഷൻ കാർഡ് നമ്മുടെ കയ്യിൽ ഉണ്ടാവണം എന്നില്ല.എന്നാൽ നമുക്ക് പെട്ടെന്ന് റേഷൻ കാർഡ് വിവരങ്ങൾ വേണ്ടി വന്നു എന്ന് വിചാരിക്കുക നാം എന്തുചെയ്യും ?.  ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് റേഷൻ കാർഡിലെ എല്ലാ വിവരങ്ങളും അറിയാം. ഊണിലും ഉറക്കത്തിലും നമ്മൾ കൊണ്ട് നടക്കുന്ന ഫോണിലൂടെ നമുക്ക്  കാര്യം നടക്കും. സർക്കാരിന്റെ എന്റെ റേഷൻ കാർഡ് (Ente Ration Card) എന്ന ആപ്പ് നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ മതി. എങ്ങനെയെന്ന് നോക്കാം.

  • ഗൂ​ഗിൾ  പ്ലേ സ്റ്റോറിൽ നിന്നും എന്റെ റേഷൻ കാർഡ് (Ente Ration Card) എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
  • ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ആപ്പ് തുറക്കുക.
  • റേഷൻ കാർഡ് എന്നും അപ്ലിക്കേഷൻ സ്റ്റാറ്റസ് എന്നും രണ്ട് ഓപ്ഷൻ കാണാവുന്നതാണ്
  • റേഷൻ കാർഡ് എന്ന് ഓപ്ഷൻ തിര‍ഞ്ഞെടുക്കുക.. ഇനി നിങ്ങളുടെ റേഷൻ കാർഡ് നമ്പർ തെറ്റാതെ അടിക്കുക.
  • അതിന് ശേഷം നിങ്ങളുടെ റെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ടൈപ് ചെയ്യുക.
  • നിങ്ങളുടെ ഫോണിലേക്ക് വരുന്ന OTP കൊടുക്കുക.
  • അതിന് ശേഷം നിങ്ങൾക്ക് പാസ് വേർഡ് സെറ്റ് ചെയ്യാം.
  • നിങ്ങളുടെ റേഷൻ കാർഡിന്റെ എല്ലാ വിവരങ്ങളും ഇതിൽ ലഭ്യമാവുന്നതാണ്. 

0 comments: