2021, ജൂൺ 11, വെള്ളിയാഴ്‌ച

എ.പി.ജെ.അബ്ദുൽ കലാം സ്കോളർഷിപ്-6000 /- രൂപ വർഷത്തിൽ കിട്ടും -APJ Abdul Kalam Scholarship 2021-22 Application-Eligibility

APJ Abdul Kalam Scholarship 2021-22 Application Date,


എ.പി.ജെ. അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പ് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളില്‍ മൂന്നുവര്‍ഷ ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്നവരാകണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം

കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്ക് 6000 രൂപയാണ് സ്‌കോളര്‍ഷിപ്പ്. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. ബി.പി.എല്‍. അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ടുലക്ഷം രൂപവരെ വാര്‍ഷികവരുമാനമുള്ള നോണ്‍ ക്രീമിലയര്‍ വിഭാഗത്തെയും പരിഗണിക്കും. ഒറ്റത്തവണമാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ.

കഴിഞ്ഞവര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 30 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. കുടുംബ വാര്‍ഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ സ്വന്തംപേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. . www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.....

ഈ സ്കോളർഷിപ്പ് പദ്ധതിക്ക് ആവശ്യമായ രേഖകൾ

  • ആധാർ കാർഡ് കോപ്പി.
  •  എസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ    മാർക്ക് ലിസ്റ്റിന്റെ  കോപ്പി 
  • അപേക്ഷകരുടെ രെജിസ്ട്രേഷന്റെ കോപ്പി 
  • അലോട്ട്മെന്റ് കോപ്പി 
  • വരുമാന സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
  • ദേശസാൽകൃത ബാങ്ക് ബുക്ക് ആദ്യ പേജ് പകർപ്പ്.
  • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് അല്ലെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് 
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്.
  • റേഷൻ കാർഡ് കോപ്പി 

അപേക്ഷിക്കേണ്ട രീതി 

  • www.minoritywelfare.kerala.gov.in സൈറ്റ് സന്ദർശിച്ച്  A.P.J.kalam"s scolarship for polytechnic students ക്ലിക്കുചെയ്യുക 
  •  ഈ ലിങ്കിൽ മറ്റ് സ്കോളർഷിപ്പുകൾക്കായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകർക്ക്  ആ വിശദാംശങ്ങളോടെ 'കാൻഡിഡേറ്റ് ലോഗിൻ' ചെയ്യുക 



  • Apply online  ക്ലിക്കുചെയ്യുക 
  • അപ്ലൈ ചെയ്തശേഷംഎസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ    മാർക്ക് വരുമാന സർട്ടിഫിക്കറ്റ് ,റേഷൻ കാർഡ് കോപ്പി ,ഫോട്ടോ,വിദ്യാർത്ഥിയുടെ  ഒപ്പ്  , അപ്‌ലോഡ് ചെയ്യുക  
  •  ഓൺ‌ലൈനായി അപേക്ഷിച്ച ശേഷം, പ്രിന്റ് എടുക്കുന്നതിന് ക്ലിക്കുചെയ്യുക. 
  •  അപ്ലിക്കേഷൻ ഫോമിന്റെ പ്രിൻറ് മറ്റു രേഖകൾക്കൊപ്പം  വിദ്യാർത്ഥിയുടെ സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.

സ്ഥാപന മേധാവികളുടെ ശ്രദ്ധയിലേക്ക്


  •  അപേക്ഷകന്റെ സമർപ്പിച്ച രേഖകൾ സ്ഥാപന മേധവിയോ അദ്ദേഹം ഏല്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥനോ  ഓൺലൈനായി പരിശോധിക്കണം 
  •  സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്ഥാപന മേധാവി അപേക്ഷകൾ അംഗീകരിക്കണം 
  • വരുമാന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം അറ്റാച്ചുചെയ്യണം 
  • എല്ലാ രേഖകളും വിശദമായി പരിശോധിക്കേണ്ടതാണ്.
  • ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ പരിശോധിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം
  • സ്ഥാപന മേധാവി എല്ലാ അപേക്ഷകളും പരിശോധിക്കുകയും നിശ്ചിത തീയതിക്ക് മുമ്പായി സ്വീകരിക്കുകയും വേണം

അപേക്ഷ  തിയ്യതി 

2021-22 അപേക്ഷ തിയ്യതി ഗവണ്മെന്റ്  വരെ പ്രസിദ്ധീകരിച്ചിട്ടില്ല ,തീയതി വന്നാൽ നിങ്ങളെ ഈ വെബ്സൈറ്റ് വഴി അറിയിക്കുന്നതാണ്

0 comments: