2021, ജൂൺ 11, വെള്ളിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


അപേക്ഷ ക്ഷണിച്ചു

 കെൽട്രോൺ ഗവൺമെന്റ് അപ്രൂവ്ഡ് കോഴ്‌സുകളായ ഡി.സി.എ, പി.ജി.ഡി.സി.എ, േവഡ് പ്രൊസസിങ് ആൻഡ് ഡാറ്റ എൻട്രി, ടാലി ആൻഡ് എം.എസ്. ഓഫിസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജങ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471 2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് സെന്റർ മേധാവി അറിയിച്ചു.

ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷാഫലം പ്രഖ്യാപിച്ചു

2020 നവംബർ മാസം നടത്തേണ്ടിയിരുന്നതും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റി ഫെബ്രുവരി 2021 നടത്തിയതുമായ ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. വിശദമായ പരീക്ഷാഫലം www.keralapareekshabhavan.in   വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഡി.എൽ.എഡ് (ജനറൽ): ജൂലൈ ഏഴ് വരെ അപേക്ഷിക്കാം

പരീക്ഷാഭവൻ നടത്തുന്ന ഡി.എൽ.എഡ് (ജനറൽ) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ലോക്ഡൗണിന്റെ സാഹചര്യത്തിൽ ജൂലൈ ഏഴ് വരെ ദീർഘിപ്പിച്ചു. ഇത് സംബന്ധിച്ച വിശദമായ സർക്കുലർ  www.keralapareekshabhavan.in    വെബ്‌സൈറ്റിൽ ലഭ്യമാണ്.

കിക്മയിൽ സൗജന്യ കെ-മാറ്റ് പരിശീലനം

ജൂലായ് 30, 31 തിയതികളിൽ നടത്തുന്ന കെ മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്  അഞ്ച് ലൈവ് ടെസ്റ്റുകൾ നടത്തുന്നു. 2021-23 ബാച്ചിലേക്ക് എം.ബി.എ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായാണ് സൗജന്യ ട്രയൽ ടെസ്റ്റ്. സ്‌കോർ കാർഡ്, ശരി ഉത്തരങ്ങളുടെ വിശകലനവും, യൂ ട്യൂബ് വീഡിയോ ക്ലാസ്സും ചേർന്ന പരിശീലന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 വിദ്യാർഥികൾക്കാണ് അവസരം ലഭിക്കുക.  രജിസ്‌ട്രേഷൻ ലിങ്ക്  http://bit.ly/kmatmockregistration കൂടുതൽ വിവരങ്ങൾക്ക് 8548618290, 9188001600.

ബിരുദാനന്തര മെഡിക്കല്‍ പ്രവേശന പരീക്ഷ (ഐ‌.എന്‍‌.ഐ-സി.ഇ.ടി 2021) മാറ്റിവെക്കാന്‍ നിര്‍ദ്ദേശം

 ജൂണ്‍ 16ന് നടത്താന്‍ തീരുമാനിച്ചിരുന്ന ജിപ് മര്‍ , എയിംസ്, പിജിമെര്‍, നിംഹാന്‍സ് എന്നിവിടങ്ങളിലെ ബിരുദാനന്തര മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (ഐ‌.എന്‍‌.ഐ-സി.ഇ.ടി 2021) മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കി സുപ്രീംകോടതി .

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രൊഡക്‌ട് ഡിസൈന്‍ ആന്റ്  മാനുഫാക്ചറിംഗ് കോഴ്സ്

 അഡീഷണല്‍ സ്കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം കേരളയും ഓട്ടോഡെസ്കും സംയുക്തമായി കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിലെ രണ്ട് , നാല് സെമെസ്റ്ററുകളില്‍ പഠിക്കുന്ന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രൊഡക്‌ട് ഡിസൈന്‍ ആന്റ് മാനുഫാക്ചറിംഗ്കോഴ്സ് അവതരിപ്പിക്കുന്നു.മുഴുവനായും ഓണ്‍ലൈന്‍ ആയാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് ഓട്ടോ ഡെസ്ക് ഫ്യൂഷന്‍ 360 യുടെ സര്‍ട്ടിഫിക്കറ്റ് നേടാനുള്ള അവസരമാണ് ലഭിക്കുന്നത്.കോഴ്സ് ഫീസ് 3410 രൂപ.

സൗജന്യ എല്‍.എല്‍.ബി എന്‍ട്രന്‍സ് കോച്ചിങ്ങിന് 'മൊബൈല്‍ ആപ്പ്'

കേരളത്തിലെ ലോ കോളേജുകളിലേക്കുള്ള ത്രിവത്സര, പഞ്ചവത്സര എല്‍എല്‍ബി എന്‍ട്രന്‍സ് കോച്ചിങ് സൗജന്യമായി നല്‍കുന്ന മെന്റേഴ്സ് ആപ്പ് (Mentors App) എന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി എറണാകുളം ലോ കോളേജിലെ വിദ്യാര്‍ഥികള്‍ രംഗത്ത് .


0 comments: