പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ല: സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍
സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്നു കേരള സർക്കാർ.കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു പരീക്ഷ നടത്താൻ സജ്ജമാണെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.പരീക്ഷ റദ്ദാക്കുന്നത് കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന നിലപാടാണ് സർക്കാരിന്റേത്.
സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: മാർക്ക് ഷീറ്റ് തയ്യാറാക്കുന്നത് ഇങ്ങനെ
2020-21 അധ്യയന വർഷത്തിലെ ഇന്റേണൽ അസെസ്മെന്റ് മാർക്ക്, പീരിയോഡിക് ടെസ്റ്റുകളിൽ ലഭിച്ച മാർക്ക്, ഹാഫ് ഇയർലി/ മിഡ്-ടേം പരീക്ഷ, പ്രീ ബോർഡ് പരീക്ഷകൾ എന്നിവ ചേർത്തായിരിക്കും അന്തിമ ഫലം തയ്യാറാക്കുക.സി.ബി.എസ്.ഇയുടെ മാർക്കിങ് പോളിസി അനുസരിച്ച് ഓരോ വിഷയങ്ങളും 100 മാർക്കിനായിരിക്കും. ഇതിൽ 20 മാർക്ക് സ്കൂളുകൾ സമർപ്പിക്കുന്ന മാർക്കാണ്. ബാക്കിയുള്ള 80 മാർക്ക് അധ്യയന വർഷത്തിൽ നടന്ന മറ്റ് പരീക്ഷകളുടെ മാർക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും.പ്രാക്ടിക്കൽ പരീക്ഷകൾ ഓൺലൈനായി നടത്തി മാർക്ക് ജൂൺ 30ന് മുമ്പ് സമർപ്പിക്കാൻ സി.ബി.എസ്.ഇ നേരത്തെ സ്കൂളുകൾക്ക് നിർദേശം നൽകിയിരുന്നു. അതിനാൽ പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്ക് ചേർക്കുന്നതിൽ വ്യത്യാസമുണ്ടാവില്ല.ഗ്രേസ് മാർക്കിന്റെ വിവരങ്ങളും മാർക്ക് ഷീറ്റിലുൾപ്പെടുത്തും. മാർക്കുകൾ കണക്കാക്കുമ്പോൾ മിനിമം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് സി.ബി.എസ്.ഇ പുറത്തിറക്കിയ അസെസ്മെന്റിൽ പറയുന്നു.
എൻജിനീയറിങ് / മെഡിക്കൽ അപേക്ഷ 24 വരെ നീട്ടി
കോവിഡ് പ്രതിസന്ധിയിലായ വിദ്യാർഥികൾക്ക് ജ്യോതിപ്രകാശ് സ്കോളർഷിപ്.
കോവിഡ് മൂലം മാതാപിതാക്കളിലാരെയെങ്കിലുമോ വരുമാനമുള്ള മറ്റു കുടുംബാംഗങ്ങളെയോ നഷ്ടമായ വിദ്യാർഥികൾക്ക് സഹായം. ബഡി4സ്റ്റഡി ഇന്ത്യ ഫൗണ്ടേഷനാണ് (Buddy4study India Foundation) കോവിഡ് ക്രൈസിസ് (ജ്യോതിപ്രകാശ്)സപ്പോർട്ട് സ്കോളർഷിപ് നൽകുന്നത്.
അപേക്ഷ: ജൂൺ 30 വരെ അപേക്ഷിക്കാൻ വെബ്സൈറ്റ്: buddy4study.com.
ഐഎസ്‌സി 12 മൂല്യനിർണയം: പരാതി നൽകേണ്ടത് സ്കൂളിൽ...
ഐഎസ്‌സി 12 മൂല്യനിർണയത്തിൽ പരാതിയുള്ളവർക്കു സ്കൂൾ മേധാവിക്കു പരാതി നൽകാം. മാർക്ക്, മൂല്യനിർണയം എന്നിവ സംബന്ധിച്ച പരാതികൾ ഫലം പ്രസിദ്ധീകരിച്ച് 7 ദിവസത്തിനുള്ളിൽ നൽകണം.മൂല്യനിർണയത്തിൽ തൃപ്തരല്ലാത്തവർക്കു സെപ്റ്റംബർ ഒന്നിനു മുൻപ് എഴുത്തുപരീക്ഷ നടത്തും.
ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല പരീക്ഷകള്‍ പുനരാരംഭിച്ചു
ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റി വെച്ച പരീക്ഷകള്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല പുനരാരംഭിച്ചു. മെഡിക്കല്‍, നഴ്സിംഗ്, ഫാര്‍മസി, ഡെന്റല്‍, ആയുര്‍വേദം വിഭാഗങ്ങളിലെ പരീക്ഷകളാണ് ആരംഭിച്ചത്.
വാസ്തുശാസ്ത്രത്തില്‍ ഹസ്വകാല കോഴ്സ്
സാംസ്‌കാരിക വകുപ്പിനു കീഴില്‍ ആറന്മുളയിലെ വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാസ്തുശാസ്ത്രത്തില്‍ ഹസ്വകാല കോഴ്സ് ആരംഭിക്കുന്നു.യോഗ്യത : ഐടിഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐടിഐ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്‍ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്റ് നിര്‍മ്മാണ എഞ്ചിനീയറിംഗ്. അപേക്ഷകള്‍ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായും അയക്കാം. വിലാസം- എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട 689533. ഫോണ്‍ : 0468-2319740, 9847053294, 9947739442.
മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം
പട്ടികജാതി, പട്ടികവർഗ എകലവ്യ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈറ്റികളുടെ നേതൃത്വത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ, വികസന വകുപ്പുകളുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ പ്രവേശനത്തിന്വി ഇപ്പോൾ അപേക്ഷിക്കാം. വിവിധ സ്ഥലങ്ങളിൽ പട്ടികജാതി, പട്ടികവർഗ്ഗ, വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ മോഡൽ റസിഡൻഷ്യൽ/ആശ്രമം സ്‌കൂളുകളിൽ അഞ്ച്, ആറ് ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.പ്രോജക്ട് ഓഫീസർ/ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ/ജില്ലാ പട്ടികജാതി വികസന ഓഫീസർ/ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ സീനിയർ സൂപ്രണ്ട് എന്നിവർക്ക് 25 നകം അപേക്ഷ നൽകണം.
കേരള ജുഡീഷ്യൽ സർവീസ് പ്രിലിമനറി ഫലം പ്രസിദ്ധീകരിച്ചു
കേരള ജുഡീഷ്യൽ സർവീസ് പ്രിലിമനറി പരീക്ഷാ ഫലം www.hckrecruitment.nic.in ൽ പ്രസദ്ധീകരിച്ചു. മെയിൻ പരീക്ഷ ജൂലൈ 31 നും ആഗസ്റ്റ് ഒന്നിനും എറണാകുളത്ത് നടക്കും. പ്രവേശന ടിക്കറ്റ് പരീക്ഷയ്ക്ക് മുമ്പ് വെബ്‌സൈറ്റിൽ ലഭ്യമാക്കും
എം.സി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) പ്രവേശനത്തിന് ജൂൺ 21 മുതൽ ജൂലൈ 19 വരെ അപേക്ഷിക്കാം. ബി.സി.എ/കമ്പ്യൂട്ടർ സയൻസ് എൻജിനിയറിങ് ബിരുദമോ തത്തുല്യ യോഗ്യതയോ അല്ലെങ്കിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി 10+2 തലത്തിലോ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ള ബി.എ/ബി.എസ്സ്.സി/ബി.കോം ബിരുദം. യോഗ്യതാ പരീക്ഷ 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം.കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി
തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി), 2021-1 കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364.
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം
ഇടുക്കി: ജില്ലയില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 2021-22 അദ്ധ്യയന വര്‍ഷാരംഭത്തില്‍ പ്രാഥമിക പഠനാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് ഒരു വിദ്യാര്‍ത്ഥിക്ക് 2000 രൂപ അനുവദിക്കുന്നതിന് അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിദ്യാര്‍ത്ഥികള്‍, പഠിക്കുന്ന സ്ഥാപന മേധാവികള്‍ മുഖേന ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടലില്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കണം.
കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി: 24 വരെ അപേക്ഷിക്കാം
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി (പ്രീ-പ്രസ്സ് ഓപ്പറേഷൻ/പ്രസ്സ് വർക്ക്/പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ്) കോഴ്‌സുകളിലേക്ക് 24 വരെ അപേക്ഷിക്കാം.
എസ്.എസ്.എൽ.സി, തത്തുല്യ യോഗ്യത ഉണ്ടാവണം. തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591), 2723666) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷാ ഫോം, പ്രോസ്‌പെക്ടസ് എന്നിവ 100 രൂപയ്ക്ക് നേരിട്ടും 135 രൂപ മണിഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ അയച്ചാൽ തപാലിലും ലഭിക്കും.
മറ്റുവിവരങ്ങൾക്ക്:0471-2467728, 0471-2474720,
മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം മണ്ണന്തലയിലെ ഗവ.പ്രി എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഗ്രാജുവേറ്റ് തലത്തിലുള്ള പി.എസ്.സി പരീക്ഷകൾക്കുവേണ്ടി ആറുമാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകുന്നു. ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം.ഫോൺ:0471-2543441.
ഡിപ്ലോമ പരീക്ഷ: രജിസ്ട്രേഷൻ 22 മുതൽ
ജൂലൈ 7 ന് ആരംഭിക്കുന്ന റഗുലർ 1, 3, സപ്ലിമെന്ററി 2, 4 സെമസ്റ്റർ ഡിപ്ലോമ പരീക്ഷകളുടെ ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 22 ന് ആരംഭിക്കും. www.sbte.kerala.gov.in മുഖേന രജിസ്ട്രേഷൻ പൂർത്തിക്കാം. ഫൈനില്ലാതെ ജൂൺ 28 നകവും ഫൈനോടെ ജൂലൈ ഒന്നിനകം രജിസ്റ്റർ ചെയ്യാം.
0 comments: