2021, ജൂൺ 21, തിങ്കളാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 പ്ലസ് വൺ പരീക്ഷ; കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി

പ്ലസ് വൺ പരീക്ഷയുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിലപാട് നാളെ അറിയിക്കണമെന്ന് സുപ്രീം കോടതി .കേരളം കൂടുതൽ സമയം ചോദിച്ചെങ്കിലും കോടതി അത് നിരസിച്ചു .നാളെ തന്നെ നിലപാട് അറിയിക്കണം .അല്ലെങ്കിൽ കോടതി തന്നെ ഉത്തരവ് പുറപ്പെടിക്കും

 .എസ്എസ്എൽസി, പ്ലസ്ടു ഗ്രേസ് മാർക്ക്: തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാകുന്ന ഈ സാഹചര്യത്തിൽ പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ക​ടി​പ്പി​ച്ച മി​ക​വ്​ വിലയിരുത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കൊടുക്കുന്ന  ഗ്രേ​സ്​ മാ​ർ​ക്ക്​ വിഷയത്തിൽ സ​ർ​ക്കാ​ർ തീ​രു​മാ​നം വൈ​കു​ന്നു.ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം സ്​​കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ ക​ലാ കായിക മത്സരങ്ങൾ നടക്കാത്തതുകൊണ്ടു മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ സം​സ്​​ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പങ്കെടു​ത്ത​വ​ർക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം സർക്കാർ പരിഗണയിലാണ് .എന്നാൽ സം​സ്​​ഥാ​ന സി​ല​ബ​സി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ഗ്രേ​സ്​ മാ​ർ​ക്ക്​ ന​ൽകു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ സി.​ബി.​എ​സ്.​ഇ സ്​​കൂ​ൾ മാ​നേ​ജ്​​മെൻറ്​ അസോസിയേഷൻ നൽകിയ പരാതി നിലവിലുണ്ട് .വി​ഷ​യം പ​രി​ശോ​ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഫ​യ​ൽ മു​ഖ്യ​മ​ന്ത്രിക്കു വിട്ടിരിക്കുകയാണ് .

ഡി.എൽ.എഡ് കോഴ്‌സ്: വെയിറ്റിങ് ലിസ്റ്റിലെ വിദ്യാർഥികളുടെ വിവരം പ്രസിദ്ധീകരിച്ചു

2020-2022 അധ്യയന വർഷം ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സിലെ (അറബിക്) ഗവ. ടി.ടി.ഐ (വുമൺ) നടക്കാവ് കോഴിക്കോട്, ഗവ. ടി.ടി.ഐ മലപ്പുറം, കൊല്ലം എന്നീ സ്ഥാപനങ്ങളിൽ വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ പേര് വിവരം www.education.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരുന്ന രേഖകൾ സഹിതം ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഹാജരായി പ്രവേശനം നേടണം.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ്. പരീക്ഷ 2021 : അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) ജൂലൈ മാസത്തില്‍ നടത്തുന്ന സി.എ. പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡുകള്‍ icai.org. എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സി.എ. ഫൗണ്ടേഷന്‍, സി.എ. ഇന്റര്‍, ഫൈനല്‍ എന്നിവയില്‍ ഏതെങ്കിലും പരീക്ഷയുടെ രജിസ്ട്രേഷന്‍ നമ്ബര്‍ നല്‍കി ലോഗിന്‍ ചെയ്തശേഷം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും

കോമണ്‍ ലോ അഡ് മിഷന്‍ ടെസ്റ്റ് ; പരീക്ഷ ജൂലൈ 23 ന്

ബിരുദ, ബിരുദാനന്തര തല നിയമ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. ജൂലൈ 23-നാണ് പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുകയെന്ന് കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്സിറ്റീസ് അറിയിച്ചു.

എന്‍ജിനിയറിങ് സര്‍വീസ് പ്രിലിമിനറി പരീക്ഷാത്തീയതി പ്രഖ്യാപിച്ചു

എന്‍ജിനിയറിങ് സര്‍വീസ് പ്രിലിമിനറി പരീക്ഷാത്തീയതി പ്രഖ്യാപിച്ച്‌ യു.പി.എസ്.സി . ജൂലായ് 18-നാണ് പരീക്ഷ. upsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ടൈംടേബിള്‍ പരിശോധിക്കാം. രണ്ട് സെഷനുകളുള്ള പരീക്ഷയുടെ ആദ്യ സെഷന്‍ രാവിലെ 10 മുതല്‍ 12 വരെ നടക്കും. ജനറല്‍ സ്റ്റഡീസ്, എന്‍ജിനിയറിങ് ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാകും രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ഉണ്ടാവുക. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയില്‍ 200 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും.

എയർപോർട്ട് ഓപ്പറേഷൻസിൽ പിജി ഡിപ്ലോമ


അയാട്ട (IATA: International Air Transport Association; www.iata.org) അംഗീകാരമുള്ള  സ്ഥാപനങ്ങളിൽ എയർപോർട്ടുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിക്കാം. അമേഠിയിലെ രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ ( സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർവകലാശാല) ‘പിജി ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ്’ പ്രോഗ്രാം പ്രവേശനത്തിനു ജൂലൈ 6 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്: www.rgnau.ac.in, ഫോൺ : 7388828884.

എൻഐടിയിൽ പിജി: അപേക്ഷ 28 വരെ...

ഇന്ത്യയിലെ എല്ലാ എൻഐടികളുമടക്കം 57 ദേശീയസ്ഥാപനങ്ങളിലെ എംടെക്, എംആർക്, എംപ്ലാൻ പ്രവേശനത്തിന് ജൂൺ 28 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. യോഗ്യതാപരീക്ഷയിൽ 60% മാർക്ക് അഥവാ 6.5 / 10 ഗ്രേഡ് പോയിന്റ് ആവറേജ് വേണം; പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്കു വേണ്ടത് 55 % അഥവാ 6 / 10. ഗേറ്റ് സ്കോർ (2019, ’20, ’21) പരിഗണിക്കും.ഇ–മെയിൽ: ccmt2021help@mnit.ac.in. വിവരങ്ങൾക്ക് വെബ് : https://ccmt.nic.in. കോഴിക്കോട് ഫോൺ : 0495-2286118....

അമൃത സർവകലാശാല നടത്തിയ എ.ഇ.ഇ.ഇ രണ്ടാംഘട്ട പരീക്ഷാ ഫലം വന്നു


ജൂൺ 11 മുതൽ 14 വരെയാണ് എ.ഇ.ഇ.ഇ ഫെയ്സ് 2 പരീക്ഷ നടന്നത്. ഫലം പരിശോധിക്കാനായി ആദ്യം അമൃത വിശ്വപീഠം സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഇമെയിൽ ഐ.ഡി, പാസ്വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യാം. ഫലം സ്ക്രീനിൽ കാണാൻ കഴിയും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കുക

ICAI CA July 2021 Exam: അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന സി.എ ജൂലൈ പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് വന്നു. വിദ്യാർത്ഥികൾക്ക് ഐ.സി.എ.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ icai.org സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

വെബ്സൈറ്റിൽ ലോഗിൻ ചെയ്തതിന് ശേഷമാണ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്. ഇതിനായി ഫൗണ്ടേഷൻ, ഇന്റർ അല്ലെങ്കിൽ ഫൈനൽ പരീക്ഷയുടെ രജിസ്ട്രേഷൻ നമ്പർ വേണം.

കണ്ണൂർ സർവകലാശാല പരീക്ഷകൾ നടത്തുന്നതിനെതിരെ വിദ്യാർഥികൾ

കോവിഡ്​ മഹാമാരി വകവെക്കാതെ കണ്ണൂർ സർവകലാശാല പരീക്ഷയുമായി മുന്നോട്ടു പോകുന്നതായി വിദ്യാർഥികൾ. ജൂൺ 30 മുതൽ ഓഫ്​ലൈനായി പരീക്ഷ നടത്തുന്നതിനെതിരെ കാമ്പയിനുമായാണ്​ വിദ്യാർഥികളുടെ രംഗപ്രവേശനം. എല്ലാ പരീക്ഷകളും പിൻവലിക്കണമെന്ന് വിദ്യാർഥി കൂട്ടായ്മയായ കണ്ണൂർ യൂനിവേഴ്‌സിറ്റി സ്​റ്റുഡൻറ്​സ് കലക്ടിവ് ആവശ്യപ്പെട്ടു.

സിഫ്​നെറ്റിൽ ബി.എഫ്​.എസ്​സി നോട്ടിക്കൽ സയൻസ്​, വെസൽ നാവിഗേറ്റർ, മറൈൻ ഫിറ്റർ പ്രവേശനം

കൊച്ചിയിലെ സെൻട്രൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫിഷറീസ്​ നോട്ടിക്കൽ ആൻഡ്​  എൻജിനീയറിങ്​ ട്രെയ്​നിങ്​ (സിഫ്​നെറ്റ്​) 2021-22 വർഷത്തെ വിവിധ കോഴ്​സുകളിലേക്ക്​ അപേക്ഷകൾ ക്ഷണിച്ചു.
ബാച്ചിലർ ഓഫ്​ ഫിഷറീസ്​ സയൻസ്​ (BFSc)/​​നോട്ടിക്കൽ സയൻസ്​, 4 വർഷം (8 സെമസ്​റ്ററുകൾ),കുസാറ്റ്​ കൊച്ചിയുമായി അഫിലിയേറ്റ്​ ചെയ്​ത്​ ഡിജി ഷിപ്പിങ്ങി​ന്‍റെ അനുമതിയോടെയാണ്​ കോഴ്​സ്​ നടത്തുന്നത്​.യോഗ്യത: ഫിസിക്​സ്​, കെമിസ്​ട്രി, ബയോളജി അല്ലെങ്കിൽ മാത്തമാറ്റിക്​സ്​ വിഷയങ്ങൾക്ക്​ 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്​ടു/തത്തുല്യ ബോർഡ്​ പരീക്ഷ പാസായിരിക്കണം .

സംസ്‌കൃത പഠനത്തിന് തിരുപ്പതി; അപേക്ഷ ജൂലൈ 26 വരെ.

തിരുപ്പതി നാഷനൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയിലെ വിവിധ പ്രോഗ്രാമുകളിലേക്കു ജൂലൈ 26 വരെ അപേക്ഷ സ്വീകരിക്കും. വെബ് : nsktu.ac.in. തീരെക്കുറഞ്ഞ ഫീസുനിരക്കുകൾ. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ. ...

പരീക്ഷാ കേന്ദ്രങ്ങൾ മാറാൻ 21 വരെ സമയം

ജൂൺ 28 ന് ആരംഭിക്കുന്ന എം.ജി. സർവ്വകലാശാല | ആറാം സെമസ്റ്റർ സി.ബി.സി.എസ്./ സി.ബി. സി. എസ്.എസ്. പരീക്ഷ എഴുതുന്ന റഗുലർ/ പ്രൈവറ്റ് | വിദ്യാർത്ഥികൾക്ക് സർവ്വകലാശാലയുടെ പ്രവർത്തന പരിധിയിലുള്ള കോളജുകൾക്ക് പുറമേ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഒരുക്കുന്നു. സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രാദേശിക ലോക് ഡൗൺ മൂലമോ ഗതാഗത സൗകര്യമില്ലാത്തതു കൊണ്ടോ പഠിക്കുന്ന കോളജിൽ എത്തി പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യത്തിൽ അവരുടെ താമസസ്ഥലത്തിനടുത്ത് പരീക്ഷ എഴുതുന്നതിനാണ് ഈ സംവിധാനം. സർവ്വകലാശലയുടെ അഫിലിയേറ്റഡ് കോളജുകൾ പരീക്ഷാ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികൾക്കും ഈ സൗകര്യം ലഭ്യമാണ്. ആറാം സെമസ്റ്റർ റഗുലർ/പ്രൈവറ്റ് / സപ്ലിമെൻ്ററി ബിരുദ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഈ സൗകര്യം ലഭിക്കുക.

ഇതിനുള്ള ഓപ്ഷൻ ജൂൺ 20, 21 തിയതികളിൽ ഓൺലൈനായി സമർപ്പിക്കാം. http://www.mgu.ac.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച് എക്സാം രജിസ്ട്രേഷൻ പോർട്ടൽ മുഖേന ഓപ്ഷൻ രജിസ്റ്റർ ചെയ്യണം. 

0 comments: