പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി പത്തുദിവസം മാത്രം
പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി പത്തുദിവസം മാത്രമാണുള്ളത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 31നാണ് ഇതിനു നൽകിയ അവസാന തീയതി . കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ സമയപരിധിയാണ് ഈ മാസം 30 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിയമം .ഇങ്ങനെ ചെയ്തില്ലെങ്കിൽ അനൂകുല്യങ്ങൾ ലഭിക്കാനും മറ്റും വളരെ ബുദ്ധിമുട്ടാകും.
ആയിരം രൂപയാണ് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴയായി ഈടാക്കുക. കൂടാതെ പാന്‍ പ്രവര്‍ത്തനരഹിതമാകും. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പാന്‍ പ്രവര്‍ത്തനരഹിതമായാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല.
വിവിധ ആവശ്യങ്ങള്‍ ആധാറും പാനും നിര്‍ബന്ധമാണ്. സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യം, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കാണ് ആധാറും പാനും ഉപയോഗിക്കുന്നത്.
ഇനി പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ എന്തുചെയ്യണമെന്ന് നോക്കാം
ആദ്യം എസ്എംഎസ് അയച്ചോ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറിയോ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം .അതിനായി ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയത് മുന്നോട്ടുപോകാവുന്നതാണ്. സ്റ്റാറസ് ഓപ്ഷന്‍ തെരഞ്ഞെടുത്തശേഷം ആവശ്യമായ വിവരങ്ങള്‍ കൈമാറിയാല്‍ ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും. അല്ലാത്തപക്ഷം എസ്എംഎസ് അയച്ചും ഇത് സാധ്യമാക്കാം. 567678, 56161 എന്നി നമ്പറുകളില്‍ പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കി എസ്എംഎസ് അയച്ചാലും സ്റ്റാറസ് അറിയാന്‍ സാധിക്കും.

0 comments: