2021, ജൂൺ 21, തിങ്കളാഴ്‌ച

പത്താം ക്ലാസ് ,പ്ലസ് ടു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നതിൽ ആശങ്ക ,തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു


തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാകുന്ന ഈ സാഹചര്യത്തിൽ പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ക​ടി​പ്പി​ച്ച മി​ക​വ്​ വിലയിരുത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ കൊടുക്കുന്ന  ഗ്രേ​സ്​ മാ​ർ​ക്ക്​ വിഷയത്തിൽ സ​ർ​ക്കാ​ർ തീ​രു​മാ​നം വൈ​കു​ന്നു.ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം സ്​​കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ന്ന​തി​നാ​ൽ ക​ലാ കായിക മത്സരങ്ങൾ നടക്കാത്തതുകൊണ്ടു മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ സം​സ്​​ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പങ്കെടു​ത്ത​വ​ർക്ക് ഗ്രേസ് മാർക്ക് നൽകുന്ന കാര്യം സർക്കാർ പരിഗണയിലാണ് .എന്നാൽ സം​സ്​​ഥാ​ന സി​ല​ബ​സി​ലു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ഗ്രേ​സ്​ മാ​ർ​ക്ക്​ ന​ൽകു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ സി.​ബി.​എ​സ്.​ഇ സ്​​കൂ​ൾ മാ​നേ​ജ്​​മെൻറ്​ അസോസിയേഷൻ നൽകിയ പരാതി നിലവിലുണ്ട് .വി​ഷ​യം പ​രി​ശോ​ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഫ​യ​ൽ മു​ഖ്യ​മ​ന്ത്രിക്കു വിട്ടിരിക്കുകയാണ് .

തീ​രു​മാ​നം വൈ​കു​ന്ന​ത്​ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​ഫ​ല​​പ്ര​ഖ്യാ​പ​ന​ത്തെ ബാ​ധി​ക്കും. ഗ്രേ​സ്​ മാ​ർ​ക്ക്​ ന​ൽ​കാ​ൻ സ​ർ​ക്കാർ തീരുമാനം വന്നാൽ അതിനായി പല നടപടിക്രമങ്ങൾ ഉണ്ട് .അർഹരായ വിദ്യർത്ഥികളുടെ അടിസ്ഥാന വിവരങ്ങൾ സ്കൂളിൽ നിന്ന് ശേഖരിക്കണം .ഗ്രേസ് മാർക്ക് നൽകുന്ന ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന്​ രേ​ഖ പ​രി​ശോ​ധി​ച്ച​ശേ​​ഷ​മേ മാ​ർ​ക്കി​ന്​ അ​ർ​ഹ​ത നി​ശ്​​ച​യി​ക്കൂ. പി​ന്നീ​ട്​ പ​രീ​ക്ഷ മാ​ർ​ക്കിലേക്ക്​ ഗ്രേ​സ്​ മാ​ർ​ക്ക്​ ചേ​ർ​ക്കു​ക​യും വേ​ണം. എന്നാൽ ഗ്രേസ് മാർക്ക് എന്ന വിഷയം ഒഴിവാക്കിയാൽ പരീക്ഷ ഫലങ്ങൾ ജൂലൈ മാസത്തിൽ തന്നെ പ്രസിദ്ധീകരിക്കാൻ സാധിക്കും .

സംസ്ഥാന സ്‌കൂള്‍ കലോത്സവം, അറബിക് കലോത്സവം, സംസ്‌കൃതോത്സവം, സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം, ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, സ്കൗ​ട്സ് ആ​ൻ​ഡ്​ ഗൈ​ഡ്സ്, ജൂ​നി​യ​ർ റെ​ഡ്ക്രോ​സ്, ദേ​ശീ​യ, സം​സ്ഥാ​നബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സ്, എ​ൻ.​സി.​സി, എ​സ്.​പി.​സി, സ​ർ​ഗോ​ത്സ​വം,കാ​യി​ക മേ​ള​ക​ൾ, ലി​റ്റി​ൽ കൈ​റ്റ്സ് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഗ്രേസ് മാർക്ക് നൽകുന്നത് .ഇത് ഒഴിവാക്കിയാലും പല വിദ്യർത്ഥികൾക്കും തിരിച്ചടിയായി തീരും .

0 comments: