ഫസ്റ്റ്ബെൽ ട്രയൽ ക്ലാസുകൾ വിജയകരം: റഗുലർ ക്ലാസുകൾ 21 മുതൽ
ഈ അധ്യയന വർഷത്തെ ഓൺലൈൻ പഠനത്തിന് 21ന് തുടക്കമാകും. ജൂൺ 2 മുതൽ ആരംഭിച്ച മൂന്നാഴ്ചത്തെ ട്രയൽ ക്ലാസുകൾക്ക് ശേഷമാണ് ഈ വർഷത്തെ ഡിജിറ്റൽ ക്ലാസ്സുകളുടെ റഗുലർ സംപ്രേക്ഷണം ജൂൺ 21 മുതൽ ആരംഭിക്കുന്നത്.കഴിഞ്ഞ വർഷത്തെപോലെ വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകൾ നടക്കുക.ക്ലാസ്സുകളും വിശദമായ ടൈംടേബിളും firstbel.kite.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്
ഐസറിൽ ബി.എസ്, എം.എസ് പ്രവേശനം
ശാസ്ത്രവിഷയങ്ങളിൽ സമർഥരായ പ്ലസ് ടു വിദ്യാർഥികൾക്ക് ഐസറുകളിൽ ബി.എസ്-എം.എസ് പ്രവേശനം നേടാം. ഇന്ത്യയൊട്ടാകെ ഏഴ് ഐസറുകളാണുള്ളത്. 1849 പേർക്ക് അഡ്മിഷൻ ലഭിക്കും.ഏഴ് ഐസറുകൾക്കുംകൂടി പൊതുവായ പ്രവേശന നടപടിക്രമമാണുള്ളത്. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iiseradmission.inൽ ലഭിക്കും.
അമൃത - അരിസോണ സര്‍വ്വകലാശാല ഡ്യൂവല്‍ എം. എസ് സി. - എം. എസ്. / എം. ടെക്. - എം. എസ്. കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയും അമേരിക്കയിലെ അരിസോണ സര്‍വ്വകലാശാലയും ചേര്‍ന്ന് നടത്തുന്ന ഡ്യൂവല്‍ എം.എസ്.സി. - എം. എസ്. / എം. ടെക്. – എം. എസ്. കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.എന്‍ട്രന്‍സ് പരീക്ഷ ഇല്ല. പകരം ടെലിഫോണിക് ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31.കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.amrita.edu/admissions/nanoഇ മെയില്‍: nanoadmissions@aims.amrita.eduഫോണ്‍: 0484 2858750, 08129382242
0 comments: