2021, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

കേരളത്തിലെ +1,+2 വിദ്യാർഥികൾക്കു 4000/-രൂപ വർഷത്തിൽ ലഭിക്കുന്ന വിദ്യാസമുന്നതി സ്കോളർഷിപ് ,അപേക്ഷ ആരംഭിച്ചു ,എങ്ങനെ അപേക്ഷിക്കാം ,കൂടുതൽ അറിയുക




ആമുഖം

കേരള സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് അപേക്ഷ കൊടുക്കാൻ സാധിക്കുന്ന സ്കോളർഷിപ് ആണ് വിദ്യാസമുന്നതി സ്കോളർഷിപ്. സാമ്പത്തികമായി ബുദ്ധിമുട്ടുന്നതും, തുടർ പഠനത്തിനായി പ്രയാസപ്പെടുന്നതുമായ വിദ്യാർത്ഥികളെ സപ്പോർട്ട് ചെയ്യുക എന്നതാണ് പ്രധാനമായും ഈ സ്കോളർഷിപ്പിന്റെ ലക്ഷ്യം.2021-22 അധ്യയന വർഷത്തെ അപേക്ഷ ഇപ്പോൾ തുടങ്ങിയിരിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയി www.kswcfc.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. എങ്ങനെ അപേക്ഷ സമർപ്പിക്കാം, എന്തൊക്ക രേഖകൾ ആണ് ആവിശ്യമുള്ളത്, പ്രധാനമായും ആവിശ്യമുള്ള യോഗ്യതകൾ വിശദമായി താഴെ കൊടുത്തിട്ടുണ്ട്.

യോഗ്യതകൾ

  • അപേക്ഷ കൊടുക്കുന്ന കുട്ടി കേരളത്തിൽ പഠിക്കുന്ന കുട്ടി ആയിരിക്ക.
  • അപേക്ഷ കൊടുക്കുന്നവർ കേരള സംസ്ഥാനത്തിൽ സംവരണേതര വിഭാഗങ്ങളിൽ പെടുന്നവർ ആകണം
  • കേരള സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർത്ഥികൾ ആയിരിക്കണം 
  • പ്ലസ് വൺ പ്ലസ് ടു പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.
  • കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ ബി പ്ലസ് ഗ്രേഡോ അല്ലെങ്കിൽ 70% മുകളിൽ മാർക്ക് ഉണ്ടായിരിക്കണം
  • അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം എല്ലാ മാർഗങ്ങളിൽ നിന്നും നാലു ലക്ഷം രൂപയിൽ കവിയാൻ പാടുള്ളതല്ല
  • വില്ലേജ് ഓഫീസർ നൽകുന്ന ജാതി തെളിയിക്കുന്ന രേഖ സർട്ടിഫിക്കറ്റ് അഥവാ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജാതി രേഖപ്പെടുത്തിയ പേജ് ( ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയത്)
പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • അപേക്ഷകർ www.kswcfc.org എന്ന വെബ്സൈറ്റിലെ ഡാറ്റാ ബാങ്കിൽ ഒറ്റത്തവണ മാത്രം നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതും അപ്രകാരം ലഭിക്കുന്ന രജിസ്റ്റർ നമ്പർ ഉപയോഗിച്ച് സ്കോളർഷിപ്പിനുള്ള അപേക്ഷ പൂരിപ്പിക്കേണ്ടതുമാണ്.
  • അപേക്ഷകൾ ഓൺലൈൻ ആയിട്ടാണ് അയക്കേണ്ടത് ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അതത് സ്കീമുകൾക്കായി ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം അയയ്ക്കേണ്ടതാണ്.
  • സ്കോളർഷിപ്പ് ലഭിക്കുന്നതിന് അപേക്ഷ കരായ വിദ്യാർഥികൾക്ക് നാഷണലൈസ്ഡ്/ ഷെഡ്യൂൾഡ് ബാങ്കുകളുടെ ഏതെങ്കിലും ഒരു ശാഖയിൽ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.
  • അപേക്ഷയിൽ രേഖപ്പെടുത്തിയിട്ടുള്ളതും അപേക്ഷകരായ വിദ്യാർത്ഥികളുടെ പേരിൽ ഉള്ളതുമായ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ ബാങ്ക് അക്കൗണ്ട് നമ്പർ രേഖപ്പെടുത്തുന്നതിലെ പിഴവുകൾ മൂലം ഉണ്ടാകുന്നതെറ്റുകൾക് അപേക്ഷകർ മാത്രം ഉത്തരവാദിയായിരിക്കും.
  • ഓൺലൈൻ അപേക്ഷയിലെ നേരിയ പിഴവുകൾ പോലും അപേക്ഷ നിരസിക്കുന്നതിന് കാരണമാകും. ആയതിനാൽ അപേക്ഷ സമർപ്പിക്കുന്ന നടപടിക്രമങ്ങൾ അതീവശ്രദ്ധയോടെ പൂർത്തിയാക്കേണ്ടതാണ്. വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള മാതൃകയിൽ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കുകയുള്ളൂ.
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി വരെ അപേക്ഷ തിരുത്തുന്നതിന് അവസരം ലഭിക്കും പരിശോധനയിൽ തെറ്റായ വിവരം രേഖപ്പെടുത്തിയിട്ടുള്ളത് വ്യക്തമായ രേഖകൾ upload ചെയ്തിട്ടുള്ള തുമായ അപൂർണ്ണ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
  • കേന്ദ്ര/ സംസ്ഥാന സർക്കാരുടെ മറ്റ് സ്കോളർഷിപ്പിനു അപേക്ഷകൾ നൽകുന്നവർക്ക് ഈ സ്കോളർഷിപ് അപേക്ഷിക്കാൻ അർഹരല്ല. ഇത് സംബന്ധിച്ച് തെറ്റായ വിവരം അപേക്ഷയിൽ രേഖപ്പെടുത്തിയത് തെളിഞ്ഞാൽ സ്കോളർഷിപ്പിന് ലഭ്യമായ തുക 12 ശതമാനം കൂട്ട് പലിശയും ചേർത്ത് തിരിച്ചടയ്ക്കേണ്ടതാണ്.
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30-10-2021 വരെ ആയിരിക്കും.
സ്കോളർഷിപ് തുക

  • ഹയർസെക്കന്ററി +1,+2 ക്ലാസ്സിലെ കുട്ടികൾക്ക് പ്രതിവർഷം 4000 രൂപയാണ് സ്കോളർഷിപ്.
സ്കോളർഷിപ്പ് പുതുക്കൽ

  • ഡാറ്റാബാങ്ക് രജിസ്ട്രേഷൻ നമ്പർ മുൻവർഷങ്ങളിൽ ലഭിച്ചിട്ടുള്ളവർ പ്രസ്തുത നമ്പർ ഉപയോഗിച്ച് സ്കോളർഷിപ്പ് സ്കീമിന്റെ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതാണ്
  • സ്കോളർഷിപ്പ് പുതുക്കൽ ഇല്ലാത്തതിനാൽ മുൻവർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവരും പുതുതായി അപേക്ഷിക്കേണ്ടതാണ്

എന്തൊക്ക രേഖകൾ ആവിശ്യമാണ്

  • സ്കൂൾ മേലധികാരിയുടെ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം
  • വരുമാന സർട്ടിഫിക്കറ്റ്
  • ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • മാർക്ക് ലിസ്റ്റ് (SSLC/ തത്തുല്യം )
  • ബാങ്ക് പാസ്ബുക്ക് കോപ്പി
  • ആധാർ കാർഡ്


Vidya Samunnathi Scholarship 2021-22 Official Circular Download


എങ്ങനെ വീട്ടിൽ നിന്ന് അപേക്ഷിക്കാം 

ആദ്യം നിങ്ങൾ - http://www.schemes.kswcfc.org/index-php  ലിങ്ക് ക്ലിക്ക് ചെയ്യുക,ശേഷം നിങ്ങൾക് താഴെ കാണുന്ന രീതിയിൽ ഒരു പേജ് ഓപ്പൺ ആകും അതിൽ താഴെ കാണുന്ന Proceed എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 



അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക് താഴെ കമന്റ് ചെയ്യാം 

7 അഭിപ്രായങ്ങൾ:

  1. ഞാൻ പെരിന്തൽമണ്ണ ഒരു സ്കൂളിൽ ആണ് പഠിക്കുന്നത്. എനിക്ക് നാട്ടിലെ സ്കൂളിലെ ടീച്ചറുടെ സാക്ഷ്യപാത്രം മതിയോ

    മറുപടിഇല്ലാതാക്കൂ
  2. ഞാൻ തിയ്യ ആണ് എനിക്ക് അപേക്ഷിക്കാൻ പറ്റുമോ?

    മറുപടിഇല്ലാതാക്കൂ
  3. കഴിഞ്ഞ വർഷം സ്കോളർഷിപ് ലഭിച്ചവർ ഈ വർഷം വീണ്ടും ലഭിക്കാൻ എന്ത് ചെയ്യണം

    മറുപടിഇല്ലാതാക്കൂ