2021, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

കെ. എസ്. ഇ. ബി. യുടെ പുതിയ പദ്ധതി :വൈദ്യുത ചാർജ് സ്റ്റേഷൻ


തിരുവനന്തപുരം :കുതിച്ചുയർന്നു കൊണ്ടിരിക്കുന്ന പെട്രോൾ, ഡീസൽ വില താങ്ങാൻ കഴിയാതെ വൈദ്യുതി വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണം നാൾകുന്നാൾ ഉയരുകയാണ്. എന്നാൽ ഓടി കൊണ്ടിരിക്കുമ്പോൾ ചാർജ് തീർന്നാൽ എന്ത് ചെയ്യും എന്നുള്ളതാണ് ഇങ്ങനെ വൈദ്യുതി വാഹനങ്ങളിൽ അഭയം തേടുന്നവരെ അലട്ടുന്ന പ്രധാന പ്രശ്നം. അതിനുള്ള പരിഹാരവുമായി പുതിയ പദ്ധതി ആവിഷ്കരിക്കുകയാണ്.  നമ്മുടെ  കെ എസ് ഇ ബി യുടെ പുതിയ പരീക്ഷണം ഇതാണ് വൈദ്യുതി തൂണുകളിൽ ചാർജിങ് പോയിന്റുകൾ ഒരുക്കുന്നു

നവംബറിൽ ആദ്യഘട്ടം പൂർത്തിയാകും 

ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവ വൈദ്യുതി തൂണുകളിൽ നിന്ന് ചാർജ് ചെയ്യാം. കെ. എസ്. ഇ. ബി. യുടെ തൂണുകളിൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്ന പൈലറ്റ് പ്രൊജക്റ്റ്‌ നവംബറോടെ തന്നെ പൂർത്തിയാകും. സംസ്ഥാനത്തുടനീളം സുലഭമായ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം.

മൊബൈലിലുടെ പണം അടയ്ക്കാം.

മുൻ‌കൂർ പണം നൽകിയാണ് വാഹനങ്ങൾ ചാർജ് ചെയ്യേണ്ടത്. പ്രിപെയ്ഡ് സംവിധാനം വഴി പണമടച്ചു ചാർജ് ചെയ്യുന്ന തരത്തിലാണ് കെ. എസ്. ഇ. ബി. ഈ പദ്ധതി വിഭാവനം ചെയ്തിരുക്കുന്നത്. ഇതിനായി പ്രത്യേക മൊബൈൽ ആപ്പുകൾ ലഭ്യമാകും.

 കോഴിക്കോട് നഗരത്തിൽ തുടക്കം

ഏറ്റവും കൂടുതൽ ഇ-ഓട്ടോറിക്ഷ പ്രചാരത്തിലുള്ളത് കോഴിക്കോട് ജില്ലയിൽ ആണ്. അതുകൊണ്ട് 10 ചാർജിങ് പോയിന്റുകൾ ഉൾപ്പെടുന്ന പൈലറ്റ് പദ്ധതി കോഴിക്കോടാണ് നടപ്പാക്കുന്നത്. ഇതിന്റെ പ്രവർത്തനം വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സംസ്ഥാനം മുഴുവൻ ഈ പദ്ധതി വ്യാപിക്കാൻ ഉദ്ദേശിക്കുന്നത് എന്നാണ് കെ. എസ്. ഇ. ബി. അധികൃതർ അറിയിച്ചത്.

എല്ലാ ജില്ലകളിലും ചാർജിങ് സ്റ്റേഷൻ

പൊതുജനങ്ങൾക്കായി 2020 നവംബറിൽ ആറ് കോർപറേഷൻ ഏരിയകളിൽ കെ. എസ്. ഇ. ബി. സ്വന്തം സ്ഥലത്താണ് വൈദ്യുതി വാഹന ചാർജിങ് സ്റ്റേഷനുകൾ തുറന്നിരിക്കുന്നത്. ഈ വരുന്ന നവംബറോടെ എല്ലാ ജില്ലകളിലും ചാർജിങ് സ്റ്റേഷനുകളുടെ പ്രവർത്തനക്ഷമമാക്കുമെന്നും കെ. എസ്. ഈ. ബി. അറിയിച്ചു. ഇത്തരത്തിൽ 56 സ്റ്റേഷനുകളുടെ നിർമാണമാണ് പുരോഗതിയിലേക്കു എത്തികൊണ്ടിരിക്കുന്നു. ഇതിൽ 40 എണ്ണമെങ്കിലും നവംബറോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കെ. എസ്. ഇ. ബി. യുടെ കണക്കുക്കൂട്ടൽ. ഇപ്പോൾ വിപണിയിലുള്ള എല്ലാ വൈദ്യുത കാറുകൾ, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവയും ചാർജ് ചെയ്യാനുള്ള സംവിധാനം ഈ വൈദ്യുതി സ്റ്റേഷനുകളിൽ ഉണ്ടാകുമെന്നു കെ. എസ്. ഇ. ബി. ഔദ്യോഗികമായി അറിയിച്ചു.

0 comments: