സംസ്ഥാനത്ത് നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ ഹാജരും യുണിഫോമും നിർബന്ധമില്ല. വിദ്യാഭ്യാസമന്ത്രി അധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് ഇത് തീരുമാനിച്ചത്.
ഉച്ചഭക്ഷണത്തിനും കായിക വിനോങ്ങൾക്കുമെല്ലാം നിയന്ത്രണങ്ങൾ വെച്ച് ഉച്ചവരെയാണ് ക്ലാസ്സുകൾ. ചെറിയ ഗ്രൂപ്പുകളായി കുട്ടികൾക്ക് പ്രാക്ടിക്കൽ സൗകര്യം നൽകും. പ്രൈമറി ക്ലാസ് മുതൽ ബ്രിഡ്ജ് ക്ലാസ്സുകൾ വരെ നൽകണമെന്നും യോഗത്തിൽ തീരുമാനമായി.
വിദ്യാർത്ഥികളുടെ സംരക്ഷണം മുൻനിർത്തി കൊണ്ട് ഓട്ടോറിക്ഷകളിൽ രണ്ടോ മൂന്നോ കുട്ടികൾക്കു മാത്രമായിരിക്കും യാത്ര അനുവദിച്ചു കൊടുക്കുക. സാനിറ്റൈസർ, തെർമോമീറ്റർ, ഓക്സിമീറ്റർ എന്നിവ നിർബന്ധമായും കരുതണം. സ്കൂളിൽ ഹെൽപ്പ് ലൈൻ സൗകര്യവും ഉണ്ടായിരിക്കണം. അക്കാദമിക് കലണ്ടർ പുനസംഘടിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും യോഗത്തിൽ മന്ത്രി പറഞ്ഞു.
0 comments: