2021, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

കോവിഡ് മൂന്നാം തരംഗം ഭീഷണി; കുട്ടികളിൽ പ്രതിരോധ ശേഷി കൂട്ടാൻ ആയുർവേദ കിറ്റുമായി സർക്കാർ



രാജ്യത്തൊട്ടാകെ കോവിഡ് മൂന്നാം തരംഗം ഭീഷണി നിലനിൽക്കുമ്പോൾ കുട്ടികളിൽ രോഗ പ്രതിരോധ ശേഷി കൂട്ടാൻ ആയുർവേദ കിറ്റുമായി കേന്ദ്ര ആയുഷ് മന്ത്രാലയം.'ബാൽ രക്ഷ കിറ്റ് ' എന്ന പേരുള്ള പ്രതിരോധ മരുന്നിൽ തുളസി, ചിറ്റാമൃതം, ഏലം, ഇരട്ടി മധുരം, ഉണക്ക മുന്തിരി കുടാതെ ചവനപ്രാശ്യം ഉൾപ്പെടെയുള്ള ചേരുവകളാണ് ഉള്ളത്.

സിറപ്പ് രൂപത്തിലുള്ള ഈ മരുന്ന് കുട്ടികളിൽ കോവിഡ് പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുമെന്ന് ആയുഷ് മന്ത്രാലയ ഡയറക്ടർ ഡോ. തനു ജ നെസറി പറഞ്ഞു. 16 വയസ്സുവരെ ഉള്ളവർക്ക് 'ബാൽ രക്ഷ കിറ്റുകൾ ' വിതരണം ചെയ്യാനാണ് തീരുമാനം.

0 comments: