2021, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

ഒ.ബി.സി സ്കോളർഷിപ്പ് തീയതി നീട്ടണമെന്ന് വിദ്യാർത്ഥികൾ : സർട്ടിഫിക്കറ്റ് വൈകിയതിനെ തുടർന്ന്



സ്കോളർഷിപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട സർട്ടിഫിക്കേടറ്റുകൾ സർക്കാർ ഓഫീസുകളിൽ നിന്നും കൃത്യ സമയത്ത് കിട്ടാത്തതിനെ തുടർന്ന് അപേക്ഷ തീയതി നീട്ടണമെന്ന് ആവിശ്യം ഉന്നയിച്ചു വിദ്യാർത്ഥികൾ.

നമുടെ സംസ്ഥാനത്തുള്ള പിന്നോക്ക വിഭാഗത്തിൽപെട്ട വുദ്യാർത്ഥികൾക്ക് വിദേശ പഠനത്തിനായി നൽകുന്ന ഒബിസി സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി നീട്ടണമെന്ന ആവിശ്യവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും മുന്നോട്ടു വന്നിരിക്കുകയാണ്. ഇന്ന് സ്കോളർഷിപ്പ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി അവസാനിക്കുകയാണ്. തീയതി അവസാനിച്ചെങ്കിലും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ സർക്കാർ ഓഫീസുകളിൽ നിന്ന് കൃത്യസമയത്തു കിട്ടാത്തതിനാലാണ് അപേക്ഷ തീയതി നീട്ടണമെന്ന ആവിശ്യം വിദ്യാർത്ഥികളിൽ നിന്ന് ഉയരുന്നത്.അപേക്ഷ സമർപ്പിക്കാനുള്ള അവസരം നൽകിയത് സെപ്റ്റംബർ 6 മുതൽ ആയിരുന്നു.
പല സർക്കാർ ഓഫീസുകളിൽ നിന്നും കോവിഡ് പ്രതിസന്ധിയെ തുടർന്ന് കൃത്യസമയത്തു സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. സ്കോളർഷിപ്പ് അപേക്ഷയോടൊപ്പം കുടുംബത്തിന്റെ വരുമാന സർട്ടിഫിക്കറ്റും കുട്ടിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകേണ്ടിയിരുന്നു. മിക്ക സ്ഥലങ്ങളിലും ബാങ്കും സർക്കാർ സ്ഥാപനങ്ങളും കോവിഡ് വ്യാപനത്തെ തുടർന്ന് അടഞ്ഞു കിടന്നിരുന്നതിനാൽ ഒരുപാട് കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ ലഭ്യമായിട്ടില്ല. ബാങ്കുകളിലെ തിരക്ക് കാരണം അക്കൗണ്ട് എടുക്കാൻ ഒരു മാസത്തോളം സമയമെടുക്കുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ആയതിനാൽ സ്കോളർഷിപ്പ് തീയതി നീട്ടാത്ത ഒരു സാഹചര്യം വരുകയാണെങ്കിൽ ഒരുപാട് പേർക്ക് ഈ ആനുകൂല്യം നഷ്ടമാകുമെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.

0 comments: