ജില്ലയിലെ പ്ലസ് വൺ സീറ്റുകളും ബാച്ചുകളും വർധിപ്പിക്കാൻ സർക്കാർ നടപടി ഒന്നും എടുക്കാത്തത് കൊണ്ട് കോടതിയെ സമീപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ. അടിയന്തര പരിഹാരം വേണമെന്ന ആവശ്യവുമായി ജില്ല പഞ്ചായത്ത് പ്രതിനിധിസംഘം വിദ്യാഭ്യാസമന്ത്രിയെ കണ്ടിരുന്നു.
അനുകൂലമായ ഒരു സമീപനമാണ് അന്നുണ്ടായതെങ്കിലും ഈ വിഷയത്തിൽ അന്തിമ തീരുമാനം വ്യക്തമാക്കിയിരുന്നില്ല. ഈ ആവശ്യം അംഗീകരിക്കാനാവില്ല എന്ന് കാണിച്ച് കഴിഞ്ഞ ദിവസം രേഖാമൂലം കത്ത് നൽകിയതായി വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടവും അറിയിച്ചു. എന്നാൽ കോടതിയെ സമീപിക്കുന്നതിൽ പ്രതിപക്ഷത്തിന് വിയോജിപ്പുണ്ട്. പ്ലസ് വൺ സീറ്റ് കുറവുണ്ടെങ്കിലും കേസിന് പോകുന്നതിനോട് എതിർപ്പുണ്ടെന്നും പ്രതിപക്ഷാംഗം ഇ. അഫ്സൽ പറഞ്ഞു.
കോടതിയിൽ പോകുന്നതിനോട് ജില്ല പഞ്ചായത്ത് സെക്രട്ടറിയും വിയോജിപ്പ് പ്രകടിപ്പിച്ചു. ഒടുവിൽ പ്രതിപക്ഷ വിയോജിപ്പോടെ കേസ് നൽകാൻ തീരുമാനിച്ചു.
0 comments: