2021, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ നഷ്ടപരിഹാരം

ഹൈലൈറ്റ് 

കോവിഡ് 19 ബാധിച്ച മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള മാർഗ്ഗനിർദ്ദേശം തയ്യാറാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ 50,000 രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്





കൊല്ലം :കോവിഡ് 19 ബാധിച്ച മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള മാർഗ്ഗനിർദ്ദേശം  തയ്യാറാക്കി ഇരിക്കുകയാണ് നമ്മുടെ സംസ്ഥാന സർക്കാർ. നഷ്ടപരിഹാരമായി നൽകുന്നത് 50,000 രൂപയാണ്. ഇങ്ങനെ covid19 മരണങ്ങളിൽ നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചത്. പഴയ മരണങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള പുതുതായി തയ്യാറാക്കിയ പട്ടികയാണ് പുറത്തിറക്കുക.
 കേന്ദ്ര മാർഗ നിർദേശം അനുസരിച്ച് കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ നടന്ന മരണങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള നടപടിയും പുതിയ മാർഗരേഖയിൽ നിർദ്ദേശിക്കുന്നുണ്ട്. ഒക്ടോബർ 10 മുതൽ അപേക്ഷ നൽകാവുന്നതാണ്. ഓൺലൈൻ മുഖേന ആയിരിക്കും നടപടിക്രമങ്ങൾ. ഈ നഷ്ടപരിഹാരം ലഭിക്കാൻ അതാത് ജില്ലാ കളക്ടർമാർക്ക് ആണ് അപേക്ഷ കൊടുക്കേണ്ടത്. ജില്ലാതല സമിതികൾ ആണ് കോവിഡ് മരണങ്ങൾ പരിശോധിച്ച് തീരുമാനം എടുക്കുന്നത്. ജില്ലാതല സമിതിയിൽ ഡി.എം ഓ,എ.ടി.എം വിദഗ്ധനായ ഡോക്ടർ ഉൾപ്പെടെ 5 അംഗങ്ങളാണ് ഉണ്ടായിരിക്കുന്നത്. നഷ്ടപരിഹാരം അനുബന്ധിച്ചുള്ള അപേക്ഷയിൽ 30 ദിവസത്തിനകം തീരുമാനമെടുക്കാനാണ് മാർഗനിർദേശം.
 ഇതിലേക്ക് പരാതികൾ നൽകാനുള്ള പോർട്ടൽ സംവിധാനവും തയ്യാറാക്കുന്നുണ്ട്. നിലവിൽ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉള്ളവരുടെ വിവരങ്ങളും ഡെത്ത്  ഇൻഫർമേഷൻ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങൾ അറിയാൻ ഉള്ള സൗകര്യം ഇതിലുണ്ട്. ജില്ലാതലത്തിൽ കോവിഡ് മരണ നിർണയ സമിതിയാണ് മരണം അനുബന്ധിച്ചുള്ള രേഖകൾ നൽകുന്നത്. മരണ രജിസ്ട്രേഷൻ രേഖകൾ സഹിതം ആണ് മരിച്ചവരുടെ ഉറ്റ ബന്ധു അപേക്ഷിക്കേണ്ടത്. പരാതികൾ ഉള്ള മരണ സർട്ടിഫിക്കറ്റുകൾ തിരുത്തി വാങ്ങാനുള്ള അവസരവും ഉണ്ടാകും. ഇപ്രകാരം ചേർക്കുന്ന മരണം പട്ടികയിൽ പുതിയ നിർദേശം അനുസരിച്ച് പ്രത്യേകം ചേർക്കും.
 കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത് covid19 ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്നും 50,000 രൂപയാണ് നഷ്ടപരിഹാരമായി നൽകുന്നത്. അതോടൊപ്പം കേന്ദ്രം പറഞ്ഞിരുന്നത് കോവിഡ് സ്ഥിതികരിച്ച് 30 ദിവസത്തിനകം മരിക്കുകയാണെങ്കിൽ അത് കോവിഡ് മരണമായി കണക്കാക്കും. ഇങ്ങനെ കേന്ദ്രനിലപാടിൽ അടിസ്ഥാനത്തിൽ തന്നെയാണ് സംസ്ഥാന സർക്കാർ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന മാർഗ്ഗരേഖ പുതുക്കാൻ തീരുമാനിച്ചത്. ഇങ്ങനെ കേന്ദ്ര മാർഗ നിർദേശം അനുസരിച്ച് മാർഗരേഖകൾ പുതുക്കും എന്നും covid19 നെഗറ്റീവായി 30 ദിവസത്തിനുള്ളിൽ സംഭവിക്കുന്ന മരണങ്ങളും കോവിഡ് മരണമായി കണക്കാക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടി പരിഗണിച്ചു കൊണ്ടാകും പുതിയ മാർഗരേഖ തയ്യാറാക്കുക എന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് കൂട്ടിച്ചേർത്തിരുന്നു..
  വിശദമായ കോവിഡ് മരണപട്ടിക ഉടൻതന്നെ പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കൂടുതൽ പേർക്ക് നഷ്ടപരിഹാരം ലഭിക്കാൻ ഉള്ള നടപടി സ്വീകരിക്കും. നിലവിലുള്ള പട്ടികയിൽ മാറ്റമുണ്ടാകുമെന്നും ഇതിനായി ആരോഗ്യവകുപ്പ് മുൻകൈ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കുകയും ചെയ്തു.

0 comments: