2021, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

കേരളത്തിലെ 5 ക്ലാസ് മുതൽ 10 ക്ലാസ് വരെ ഉള്ള വിദ്യാർഥികൾക്കു 10000/- രൂപ വരെ ലഭിക്കുന്ന സ്കോളർഷിപ് -Thaliru Scholarship 2021-22 Application -How To Apply



കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടിയിരിക്കുകയാണ്.


തിരുവന്തപുരം : കേരള സർക്കാർ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ നീട്ടിയിരിക്കുകയാണ്. http://scholarship.ksicl.kerala.gov.in./ എന്ന സൈറ്റ് വഴി ഓൺലൈനായിട്ടാണ് രജിസ്‌ട്രേഷൻ. രജിസ്‌ട്രേഷൻ ഫീസ് 200 രൂപയാണ്. രജിസ്‌ട്രേഷൻ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കുന്നതായിരിക്കും.5,6,7 ക്ലാസ്സിലെ കുട്ടികൾ ജൂനിയർ വിഭാഗത്തിലും 8,9,10 ക്ലാസ്സിലെ കുട്ടികൾ സീനിയർ വിഭാഗത്തിലും  ആയി ഉൾപ്പെടുത്തി ആയിരിക്കും പരീക്ഷ നടത്തുന്നത്.
പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്കൂൾ സിലബസ്സുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക എന്നിവയെ അടിസ്ഥാനാമാക്കിയാണ് പരീക്ഷ നടത്തുന്നത്. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പരീക്ഷ ഉണ്ടായിരിക്കും. കേരളത്തിലൊട്ടാകെ 2500 ഓളം കുട്ടികൾക്കായി 16 ലക്ഷം രൂപയുടെ സ്കോളർഷിപ്പുകളാണ് വിതരണം ചെയ്യുന്നത്. ജില്ലതല്ല മത്സര വിജയികൾക്ക് ഓരോ ജില്ലയിലും 60 കുട്ടികളെ തിരഞ്ഞെടുത്തു 1000 രൂപയുടെ സ്കോളർഷിപ്പും 100 കുട്ടികൾക്ക് 500 രൂപയുടെ സ്കോളർഷിപ്പും ആയിരിക്കും ലഭിക്കുന്നത്. സംസ്ഥാന തലത്തിൽ ഇരു വിഭാഗത്തിലും ആദ്യമെത്തുന്ന മൂന്നു സ്ഥാനക്കാർക്ക് 10000, 5000, 3000 രൂപയുടെ സ്കോളർഷിപ്പുകളും ലഭിക്കുന്നതാണ്. അതിനായുള്ള രജിസ്‌ട്രേഷൻ ഒക്ടോബർ 31 വരെ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 8547971483, 0471 2333790 എന്ന നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ scholarship@ksicl.org. എന്ന വെബ്സൈറ്റിൽ സന്ദർശിക്കുകയോ  ചെയ്യുക.

അപേക്ഷ സമർപ്പിക്കുമ്പോൾ വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 
  • ഫോം പൂരിപ്പിക്കേണ്ടത് ഇംഗ്ലീഷിൽ ആയിരിക്കണം.
  • സ്കൂൾ ഉൾപ്പെടുന്ന ജില്ലയിൽ ആയിരിക്കും ജില്ലാതല പരീക്ഷ എഴുതാൻ നിങ്ങൾക് സാധിക്കുക .അത് കൊണ്ട്  ജില്ല കൃത്യമായി ചേർക്കാൻ ശ്രദ്ധിക്കണം .
  • തളിര് മാസിക അയയ്ക്കേണ്ട വിലാസമാണ് വീട്ടുവിലാസം ആയി നിങ്ങൾ കൊടുക്കേണ്ടത്.
  • ഫീസ് അടച്ച് രജിസ്ട്രേഷൻ പൂർത്തിയാവുമ്പോൾ നിങ്ങൾക് ഒരു രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇത് സൂക്ഷിക്കുക. തുടർന്നുള്ള ലിങ്കിൽ നിന്ന് രസീപ്റ്റ് ഡൌൺലോഡ് ചെയ്തു സൂക്ഷിക്കേണ്ടതാണ്.
  • പേയ്മെന്റ് ഓപ്ഷനിൽ Card, UPI എന്നിവയിലൊന്ന് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. സർവീസ് ചാർജ് ഉണ്ടാവില്ല.
  • വിവിധ ബാങ്കുകളുടെ ഡെബിറ്റ് (ATM Card) കാർഡുകളോ /ക്രഡിറ്റ് കാർഡുകളോ ഇതിൽ ഉപയോഗിക്കാനാകും
  • നെറ്റ്ബാങ്കിങ് വഴിയും പയ്മെന്റ്റ് നടത്താനാകും . പക്ഷെ സർവീസ് ചാർജുകൂടി അടയ്ക്കേണ്ടിവരും. 
  • സ്കോളർഷിപ്പ് ലഭിക്കുകയാണെങ്കിൽ സ്കോളർഷിപ്പ് തുക കൈമാറുന്നത് കുട്ടിയുടെയോ രക്ഷിതാവിന്റെയോ ബാങ്ക് അക്കൌണ്ടിലേക്ക് ആവും. അതുകൂടി ചേർത്തുപോകുന്നതാണ് നല്ലത്. എന്നാൽ ആധാർ നമ്പർ, ബാങ്ക് ഡീറ്റെയിൽസ് എന്നിവ ചേർക്കാതെയും രജിസ്ട്രേഷൻ പൂർത്തിയാക്കാനാകും.  
  • രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾ scholarship@ksicl.org എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാവുന്നതാണ്. മൊബൈൽ നമ്പർ ഉൾപ്പടെയുള്ള എല്ലാ വിവരവും ഇതിൽ സൂചിപ്പിച്ചിരിക്കണം.
  • കൂടുതല്‍ വിവരത്തിന് 0471-2333790, 8547971483 എന്നീ നമ്പറുകളിൽ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്
. എങ്ങനെ വീട്ടിൽ നിന്ന് അപേക്ഷിക്കാം

ആദ്യം നിങ്ങൾ - scholarship.ksicl.kerala.gov.in - ലിങ്ക് ക്ലിക്ക് ചെയ്യുക തുടർന്നു താഴെ കാണുന്ന രീതിയിൽ ഒരു പേജ് നിങ്ങൾക് ഓപ്പൺ ആകും അതിൽ അതിൽ -Click Here For Registration -എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക



അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക് താഴെ കമന്റ് ചെയ്യാവുന്നതാണ് 


0 comments: