സുപ്രീംകോടതിയുടെ വിധി പ്രകാരം കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ നിർബന്ധമാക്കി.കസ്റ്റഡി മരണങ്ങളെ തുടർന്നാണ് പോലീസ് സ്റ്റേഷന്റെ പ്രവേശന കവാടങ്ങൾ, പിറകുവശം, ലോക്കപ്പ്, ഇടനാഴി, വരാന്ത, ഔട്ട്ഹൗസ്, റിസപ്ഷൻ, ശുചിമുറിയുടെ പരിസരം ഇൻസ്പെക്ടറുടെ മുറി എന്നിവിടെങ്ങളിൽ എല്ലാം ക്യാമറ സ്ഥപിക്കണമെന്ന് കോടതി ഉത്തരവിട്ടത്.
ദൃശ്യവും, ശബ്ദവും, രാത്രിദൃശ്യവും വ്യക്തമായി പകർത്താവുന്ന റെക്കോർഡിങ്ങ് സംവിധാനം വേണമെന്ന് കോടതി നിർദ്ദേശിച്ചു.അതിൽ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കാൻ, പകർത്തുന്നവ സംസ്ഥാന ഡേറ്റ സെന്ററിൽ സൂക്ഷിക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശിച്ചു. ഈ ക്യാമറകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും ദൃശ്യങ്ങൾ ഡേറ്റ സെന്ററിലേക്ക് കൊടുക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവർ ഉറപ്പാക്കണം. എല്ലാ ദിവസത്തെയും ദൃശ്യങ്ങൾ ഡേറ്റ സെന്ററിലേക്ക് തടസ്സമില്ലാതെ ഏൽപ്പിക്കാൻ സൗകര്യം ഒരുക്കണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു.
ഇതിനായി 520 പോലീസ് സ്റ്റേഷനുകൾക്ക് വേണ്ടി ചിലവാക്കുന്നത് 41.60 കോടി. 5 വർഷം വാറന്റി ഉള്ള ക്യാമറകൾ ഇടെൻഡർ നടപടികളിലൂടെ തിരഞ്ഞെടുക്കണം. പോലീസിലെ സാങ്കേതിക സമിതി പദ്ധതിയുടെ ഒരോ ഘട്ടവും പരിശോധിച്ച് സമയത്തിന് പദ്ധതി തീർക്കുമെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
0 comments: