2021, ഒക്‌ടോബർ 2, ശനിയാഴ്‌ച

അക്കൗണ്ടിംഗ് മേഖലയിൽ പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവർക്ക് സ്കോളർഷിപ്പുകളും സാധ്യതകളും : സൗജന്യ വെബിനാർ


പ്ലസ് ടു കഴിഞ്ഞ ശേഷം പാരമ്പര്യമായി പഠന രീതിയിൽ നിന്നും പ്രൊഫഷണൽ കരിയർ രംഗത്തേക്ക് ദിവസംപ്രതി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറിക്കൊണ്ടിരിക്കുന്നു പഠനവും കരിയറും എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുന്ന വിദ്യാർഥികൾക്കായി ചെറിയ കാലം കൊണ്ട് ജോലി നേടാൻ സാധിക്കുന്ന CA/CMA പ്രൊഫഷണൽ കോഴ്സുകളുടെ വളരെ നല്ല സാധ്യതകളും സ്കോളർഷിപ്പുകളും അവസരങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മനോരമ ഹൊറൈസൺ പ്രൊഫഷണൽ കോഴ്സ് പരിശീലന സ്ഥാപനമായ ഭരദ്വാജ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടു കൂടി സൗജന്യ വെബിനാർ നടത്തുന്നു.

ഒരുപാട് പഠിക്കുക എന്നതിനപ്പുറത്തേക്ക് ചുരുങ്ങിയ സമയം കൊണ്ട് കരിയർ എങ്ങനെ സെറ്റ് ചെയ്യണം എന്നതാണ് ഇന്നത്തെ ഭൂരിഭാഗം വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നം.അതിനൊക്കെയുള്ള ഉത്തരം നൽകുക എന്നതാണ് ഈ വെബിനാർ ലക്ഷ്യമാക്കുന്നത്. കൂടാതെ കുറഞ്ഞചിലവിൽ പഠിക്കാൻ ആവശ്യമായ സ്കോളർഷിപ്പ് സംവിധാനങ്ങളെ കുറിച്ചും സി എ /സി എം എ കോഴ്സുകളെ കുറച്ചും വെബിനാറിൽ സംസാരിക്കുന്നു. കോസ്റ്റ് അക്കൗണ്ടിംഗ് മേഖലയിൽ നിരവധി വർഷങ്ങളുടെ അനുഭവസമ്പത്തും കമ്പനി സെക്രട്ടറിയുമായ മുഹമ്മദ് അസ്താഫ് ആനത്താൻ വെബിനാറിന് നേതൃത്വം നൽകുന്നതാണ്.

2021 ഒക്ടോബർ 3 ഞായറാഴ്ച രാവിലെ പത്തരയ്ക്ക് നടക്കുന്ന വെബിനാറിൽ പങ്കെടുക്കാൻ ഇപ്പോൾ തന്നെ ഫ്രീ ആയി രജിസ്റ്റർ ചെയ്യാം. സിസ്കോ വെബ്ക്സ് വഴി നടത്തുന്ന വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ http://bitly/3uaLwb എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുകയോ 9567860911 എന്ന നമ്പറിൽ ബന്ധപ്പെടുമ്പോൾ ലഭിക്കുന്ന എസ് എം എസ് ലിങ്ക് ഉപയോഗിച്ചോ രജിസ്റ്റർ ചെയ്യാം.

0 comments: