കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരുടെ കണക്കുകൾ അനുദിനം കൂടിവരികയാണ്. വിദേശത്തുള്ള പ്രവാസികളും സംസ്ഥാനത്തിനു പുറത്തുള്ള മലയാളി പ്രവാസികൾക്കും കോവിഡിനെ കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റായ ഈ വായ്പയിൽ അപേക്ഷിക്കാം. കേരളത്തിലെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ തൊഴിൽ നൈപുണ്യ വികസനത്തിനും സംരംഭകത്വ പദ്ധതികളാണ് നോർക്കാ നടപ്പാക്കിവരുന്നത്. അപകടം മൂലം ഭാഗിക സ്ഥിര അംഗവൈകല്യം സംഭവിച്ചവർ, ജോലി നഷ്ടപ്പെട്ടവർ ഇങ്ങനെയുള്ളവർക്ക് അപകട മരണ ഇൻഷ്വറൻസ് പ്രവാസി പെൻഷൻ, പ്രവാസികളുടെ മക്കൾക്ക് സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങൾ തുടങ്ങി വലിയ സഹായ പദ്ധതികളാണ് നോർക്ക ആവിഷ്കരിച്ചു നടപ്പാക്കി വരുന്നത്. ഇങ്ങനെ കോവിഡ് 19 മഹാമാരിയിൽ തൊഴിൽ നഷ്ടപ്പെട്ടവരും, വിദേശരാജ്യങ്ങളിലേക്ക് തിരിച്ചുപോകാൻ കഴിയാത്തവരും ആയ മലയാളികൾക്ക് സ്വയം സംരംഭം തുടങ്ങാൻ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് പ്രവാസി ഭദ്രത(പേൽ ). അവിദഗ്ധ മേഖലകളിൽ നിന്നുള്ളവർ, കുറഞ്ഞ വരുമാന പരിധിയിൽ വരുന്ന പ്രവാസികളും അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കാണ് വായ്പ ലഭിക്കാൻ അർഹതയുള്ളത്. കുടുംബശ്രീയുടെ ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിനായി ജില്ലാമിഷൻ വരെ നടപ്പാക്കുന്ന ഈ പദ്ധതിയിൽ പലിശരഹിത വായ്പ ലഭിക്കുന്നത് രണ്ട് ലക്ഷം രൂപയാണ്.
അപേക്ഷിക്കാൻ യോഗ്യത ഉള്ളത് ആറ് മാസമെങ്കിലും അയൽക്കൂട്ട അംഗത്വമുള്ള വ്യക്തിക്കോ/ വ്യക്തിയുടെ കുടുംബാംഗതിനോ/ കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ഏതെങ്കിലും സഹകരണ സംഘടനകളിലും അംഗമായവർക്കാണ്. രണ്ടു വർഷമെങ്കിലും കുറഞ്ഞത് പ്രവാസി ആയിരിക്കണം.അതത് തദ്ദേശസ്ഥാപനങ്ങളിലെ കുടുംബശ്രീ വെബ്സൈറ്റ് ലിങ്കായ www.kudumbashree.org/pear ൽ നിന്നോ അപേക്ഷാഫോം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അതാത് ജില്ലാ മിഷൻ കുടുംബശ്രീ യുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാം രാവിലെ 10 മുതൽ 5 വരെയാണ് സമയം.
0 comments: