2021, ജൂൺ 27, ഞായറാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 അയൽപക്ക പഠന കേന്ദ്രങ്ങൾ വരുന്നു: വാർഡ് തലത്തിൽ

ഇനിയും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് തദ്ദേശ സ്ഥാപങ്ങളുടെ സഹകരണത്തോടെ അയൽപക്ക പഠനകേന്ദ്രങ്ങൾ തുറക്കും. വാർഡ് അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഒരുക്കുക. വിദ്യാർത്ഥികൾക്ക് നടന്നു പോകാൻ കഴിയുന്ന ദൂരത്തിലാകും കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി: പ്ലസ്ടു പ്രാക്ടിക്കൽ നാളെ മുതൽ

 കോവിഡ് പ്രതിസന്ധികൾ തരണം ചെയ്ത് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയം പൂർത്തിയായി. ഇനി ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ.ജൂലൈ മൂന്നാംവാരത്തോടെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കും. ഇതിനുള്ള നടപടികൾ നാളെ മുതൽ ആരംഭിക്കും. ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം നേരത്തെ 

അവസാനിച്ചിരുന്നു.ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് നാളെ തുടക്കമാകും. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിക്കും.

എം.​സി.​എ പ്ര​വേ​ശ​ന പ​രീ​ക്ഷ: ഓ​ൺ​​ലൈൻ അ​പേ​ക്ഷ ജൂ​ലൈ 19ന​കം

കേ​ര​ള​ത്തി​ലെ എ.ഐ.സി.ടി.ഇ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ ഇ​ക്കൊ​ല്ലം ​ന​ട​ത്തു​ന്ന മാ​സ്​​റ്റ​ർ ഓ​ഫ്​ ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ (എം.സി.എ) പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജൂ​ലൈ 19 വ​രെ സ​മ​ർ​പ്പി​ക്കാം. എ​ൽ.​ബി.​എ​സ്​ സെ​ൻ​റ​റാ​ണ്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​​ച്ചി​ട്ടു​ള്ള​ത്. പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും വി​ശ​ദ​വി​വ​ര​ങ്ങ​ളട​ങ്ങി​യ പ്രോ​സ്​​പെ​ക്​​ട​സും www.lbscentre.kerala.gov.inൽ​ നി​ന്ന്​ ലഭിക്കും .

സർവകലാശാലാ പരീക്ഷകൾ നാളെ തുടങ്ങും

കേരള സർവകലാശാല ബിരുദപരീക്ഷകൾ തിങ്കളാഴ്ചയും ബിരുദാനന്തര ബിരുദ പരീക്ഷകൾ ചൊവ്വാഴ്ചയും ആരംഭിക്കും.

പരീക്ഷാകേന്ദ്രം മാറാന്‍ അനുവദിക്കില്ല:കാലിക്കറ്റ്‌ സർവകലാശാല

പരീക്ഷാ കണ്‍ട്രോളറുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പരീക്ഷാ കേന്ദ്രം മാറി പരീക്ഷക്ക് ഹാജരാകുന്നതിന് വിദ്യാര്‍ത്ഥികളെ അനുവദിക്കുന്നതല്ലെന്ന് കാലിക്കറ്റ്‌ സർവകലാശാല അറിയിച്ചു. ഇക്കാര്യം മുഴുവന്‍ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പാള്‍മാരും ശ്രദ്ധിക്കേണ്ടതും ഉറപ്പു വരുത്തേണ്ടതുമാണെന്ന് പിആർഒ അറിയിച്ചു.

0 comments: