2021, ജൂൺ 28, തിങ്കളാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 പ്ലസ്ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷകൾ ഇന്നു മുതൽ

സംസ്ഥാനത്തെ പ്ലസ്ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷകൾ ഇന്ന് ആരംഭിക്കും. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. സംസ്ഥാനത്തെ 2024 പരീക്ഷാ കേന്ദ്രങ്ങളിലായി നടക്കുന്ന പ്രാക്ടിക്കൽ പരീക്ഷയെഴുതുന്നത് 4.5 ലക്ഷം വിദ്യാർത്ഥികളാണ്. പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 12ന് അവസാനിക്കും.

കൊവിഡ് മൂലം സര്‍വകലാശാലാ പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ പ്രത്യേകം നടത്തണം; മനുഷ്യാവകാശ കമ്മീഷന്‍

കൊവിഡ് മൂലം സര്‍വകലാശാലാ പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും ക്വാറന്‍യിനിലുള്ളവര്‍ക്കും പ്രത്യേക ഷെഡ്യൂള്‍ തയ്യാറാക്കി പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പരീക്ഷ സംബന്ധിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു മാനസിക സംഘര്‍ഷവും ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണം ബന്ധപ്പെട്ട കോളജുകള്‍ ചെയ്യണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

പ്ലസ്ടുക്കാര്‍ക്ക് അധ്യാപന യോഗ്യതാ പ്രോഗ്രാമുകളില്‍ പ്രവേശനം.

നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍.സി.ഇ.ആര്‍.ടി.) സ്ഥാപനമായ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ (ആര്‍.ഐ.ഇ.) നടത്തുന്ന വിവിധ അധ്യാപന യോഗ്യതാ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. അജ്‌മേര്‍, ഭോപാല്‍, ഭുവനേശ്വര്‍, മൈസൂര്‍ എന്നീ ആര്‍.ഐ.ഇ.കള്‍, ഷില്ലോങ് എന്നിവിടങ്ങളിലാണ് പ്രവേശനം..പരീക്ഷയുടെ സിലബസ്, മുന്‍ വര്‍ഷത്തെ ചോദ്യപ്പേപ്പര്‍ എന്നിവ https://cee.ncert.gov.in/ ല്‍ നല്‍കിയിട്ടുണ്ട്. അപേക്ഷ https://cee.ncert.gov.in വഴി ജൂണ്‍ 30 വരെ നല്‍കാം..

CA Exams 2021: പരീക്ഷകൾ മാറ്റിവെക്കുമോ? തീരുമാനം ഉടൻ

ജൂലൈ അഞ്ചിന് ആരംഭിക്കാനിരുന്ന സി.എ 2021 പരീക്ഷകള‍് മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉടൻ അറിയാം. വരാനിരിക്കുന്ന ഐ.സി.എ.ഐ സി.എ ഫൈനൽ, ഇന്റർ, ഫൗണ്ടേഷൻ പരീക്ഷകളുടെ കാര്യത്തിൽ ഓപ്ട് ഔട്ട് ഓപ്ഷൻ, എക്സ്ട്രാ അറ്റംപ്റ്റ് എന്നീ സാധ്യതകൾ പരിഗണിക്കുന്ന കാര്യത്തിലും അന്തിമ തീരുമാനമാവാനുണ്ട്.

അപേക്ഷ തീയതി നീട്ടി

ജൂൺ 29 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായഎംജി സർവകലാശാല രണ്ടാം സെമസ്റ്റർ ബി.വോക് (പുതിയ സ്‌കീം – 2019 അഡ്മിഷൻ റഗുലർ) പരീക്ഷയ്്ക്ക് പിഴയില്ലാതെ ജൂലൈ ഒന്നുവരെയും 525 രൂപ പിഴയോടെ ജൂലൈ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ ജൂലൈ അഞ്ചുവരെയും അപേക്ഷിക്കാം. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.

സ്പെഷൽ പരീക്ഷ

കോവിഡ് കാരണങ്ങളാൽ അവസാന സെമസ്റ്റർ പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് ചാൻസ് നഷ്ടപ്പെടാതെ പരീക്ഷ പാസാകുന്നതിന് അവസരം നൽകുന്നതിനായി സ്പെഷൽ പരീക്ഷ നടത്തുമെന്ന് എംജി സർവകലാശാല വൈസ് ചാൻസലർ അറിയിച്ചു.

ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് ചേരാം

കേരള മീഡിയ അക്കാദമി തിരുവനന്തപുരം സബ്‌സെന്ററിലെ ഫോട്ടോ ജേര്‍ണലിസം കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജുണ്‍ 30 ന് ഓണ്‍ലൈനായി നടക്കും.

അഡ്മിഷന് അപേക്ഷ അയച്ച്‌ ആദ്യ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും പുതിയതായി അപേക്ഷിക്കുന്നവര്‍ക്കും പങ്കെടുക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25000 രൂപയാണ് ഫീസ്.

പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടണം: 0484 2422275 ,

 9447225524

ജോലി ചെയ്യുന്നവർക്കായി ഐഐഐടിയുടെ എംടെക്...


ജോലിയിലിരിക്കുന്ന എക്സിക്യൂട്ടീവുകൾക്കായി പാലാ ഐഐഐടി തിരുവനന്തപുരം ഓഫ്–ക്യാംപസ് കേന്ദ്രത്തിൽ രണ്ട് എംടെക് പ്രോഗ്രാമുകൾ നടത്തുന്നു.  i) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റാ സയൻസ്; ii) സൈബർ സെക്യൂരിറ്റി.ഓൺലൈൻ അപേക്ഷ ജൂലൈ 18 വരെ. www.iiitkottayam.ac.in. രണ്ടിനുംകൂടി 60 സീറ്റ്. കോഴ്സ് ദൈർഘ്യം 3–5 വർഷം.

ദേശീയ പാഠ്യപദ്ധതി: പുതിയ രീതിയെ എതിർത്ത് കേരളം.


ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ പാഠ്യപദ്ധതിക്കു രൂപം നൽകുന്നതിനു പകരം സംസ്ഥാനങ്ങൾ കരട് പാഠ്യപദ്ധതി തയാറാക്കി നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ദേശീയ പാഠ്യപദ്ധതിക്കു രൂപം നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിലുള്ള എതിർപ്പ് നേരത്തെ തന്നെ സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ, കേന്ദ്ര നിലപാട് അംഗീകരിച്ചില്ലെങ്കിൽ വിദ്യാഭ്യാസ മേഖലയ്ക്കുള്ള സാമ്പത്തിക സഹായം വരെ റദ്ദാക്കാൻ സാധ്യതയുണ്ട്.

ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷനില്‍ M.Sc.; ജൂണ്‍ 30 വരെ അപേക്ഷിക്കാം.

രാജ്യത്തെ 17-ല്‍പ്പരം സ്ഥാപനങ്ങളിലായി നടത്തുന്ന ഈ ഫുള്‍ ടൈം റഗുലര്‍ തൊഴിലധിഷ്ഠിത പ്രോഗ്രാം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഹോസ്പിറ്റാലിറ്റിമേഖലയിലെ മാനേജീരിയല്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള വിജ്ഞാനവും സാങ്കേതിക നൈപുണിയും വിശകലനശേഷിയും അധ്യാപന അഭിരുചിയും രൂപപ്പെടുത്തിയെടുക്കാന്‍ കഴിയും.നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (എൻ.സി.എച്ച്.എം.സി.ടി.), ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) യുമായി സഹകരിച്ചുനടത്തുന്ന രണ്ടുവർഷ എം.എസ്സി. ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ വഴിയാണ് പ്രവേശനം. അപേക്ഷ http://thims.gov.in / www.nchm.gov.in വഴി ജൂൺ 30 വരെ നൽകാം.


സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റിന്റെ (കെ.ഐ.ഇ.ഡി) ആഭിമുഖ്യത്തില്‍ മത്സ്യ ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സസ്‌റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായ സൗജന്യ ഓണ്‍ലൈന്‍ പരിശീലനം ജൂണ്‍ 30 ന്.പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രജിസ്ട്രേഷനും വിശദവിവരങ്ങള്‍ അറിയുന്നതിനും www.kied.info

വെബ്‌സൈറ്റിലോ 7403180193, 9605542061 നമ്ബരുകളിലോ ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെടണം.




0 comments: