2021, ജൂൺ 29, ചൊവ്വാഴ്ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 

 

കെ-ടെറ്റ് : യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ രണ്ടു മുതൽ

കെ-ടെറ്റ് പരീക്ഷ 2020 ഡിസംബർ വിജയികളായവരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ 2 മുതൽ 19 വരെ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് തിരിവനന്തപുരം എസ്എംവി സ്‌കൂളിൽ നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് അറിയിച്ചു.കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ്,  മാർക് ലിസ്റ്റ് എന്നിവയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഒ.ബി.സി കാറ്റഗറിയിൽ മാർക്ക് ഇളവിന് അർഹതയുള്ളവർ (90 മാർക്കിൽ താഴെ ലഭിച്ചവർ) നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രജിസ്റ്റർ നമ്പർ ക്രമപ്രകാരം സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം. 

ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം: ഡാറ്റാ എൻട്രി നീട്ടി

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.ഐ.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാർഥികൾക്കുള്ള ആനുകൂല്യ ഗ്രാന്റ് ലഭ്യമാക്കുന്നതിനായുള്ള ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തിയതി ജൂലൈ 20 വരെ നീട്ടി.

പി.ജി.ഡി.സി.എ, ഡി.ഡി.റ്റി & ഒ.എ, ഡി.സി.എ, സി.സി.എൽ.ഐ.എസ്, ഡി.സി.എഫ്.എ. കോഴ്‌സുകളുടെ സെമസ്റ്റർ പരീക്ഷ ജൂലൈയിൽ

കേരളാ സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ റഗുലർ/ സപ്ലിമെന്ററി പരീക്ഷകൾ (2018/2020 സ്‌കീം) ജൂലൈയിൽ സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് നടത്തും. പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റിൽ www.ihrd.ac.in ലഭ്യമാണ്.

മാര്‍ഷ്യല്‍ ആര്‍ട്സ് കോഴ്‌സിന് അപേക്ഷിക്കാം

തൃശൂര്‍: സ്റ്റേറ്റ് റിസോര്‍സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് 2021 ജൂലൈ സെഷനില്‍ നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. ആറുമാസ പ്രോഗ്രാമില്‍ കളരിപ്പയറ്റ്, കുംഫു എന്നിവ പഠന വിഷയങ്ങളാണ്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദനം പൊലീസ് ക്യാമ്ബിന് സമീപം പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി ഓഫീസില്‍ നിന്ന് ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോര്‍സ് സെന്റര്‍, നന്ദവനം, വികാസ് ഭവന്‍ പിഒ തിരുവനന്തപുരം33. ഫോണ്‍ നമ്പർ  04712325101, 2325102.

എന്‍ട്രന്‍സ് പരീക്ഷ ഇല്ല; അമൃത സര്‍വ്വകലാശാലയില്‍ എം. എസ് സി. കോഴ്സിന് അപേക്ഷ ക്ഷണിച്ചു


അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്ബസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ നാനോബയോടെക്‌നോളജി, നാനോസയന്‍സ് ആന്‍ഡ് ടെക്‌നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍ വിഷയങ്ങളില്‍ എം. എസ് സി., കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. സെപ്തംബറില്‍ ക്ലാസുകള്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.amrita.edu/admissions/nano
ഇ മെയില്‍: nanoadmissions@aims.amrita.edu

0 comments: