2021, ജൂൺ 30, ബുധനാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് ഇല്ല

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. അക്കാദമിക് രംഗത്ത് പാഠ്യവിഷയ ഇതര പ്രകടനങ്ങളെ അടിസ്ഥാനമാക്കി നൽകുന്നതാണ് ഗ്രേസ് മാർക്ക്. കലോത്സവം, ശാസ്ത്രമേള, ഗണിതമേള, പ്രവൃത്തിപരിചയമേള തുടങ്ങിയവയിലെ പ്രകടനം എൻഎസ്എസ്, എൻസിസി സ്റ്റുഡൻസ് പൊലീസ് പ്രവർത്തനം ഒക്കെയാണ് ഗ്രേസ് മാർക്കിന് അടിസ്ഥാനമാകുന്നത്.കോവിഡ് കാരണം സ്കൂൾ മേളകളൊന്നും നടക്കാത്തതിനാലാമാണ് ഇത്തവണ ഗ്രേസ് മാർക്ക് കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സർക്കാർ എത്തിയത്. 

ഡിഫാം പരീക്ഷ ജൂലൈ ഏഴ് മുതൽ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 1 റഗുലർ/സപ്ലിമെന്ററി പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ ജൂലൈ ഏഴിന് നടത്തും. വിശദവിവരങ്ങൾ www.dme.kerala.gov.in    ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.

കേന്ദ്രീയ വിദ്യാലയ ഒന്നാം ക്ലാസ് പ്രവേശനം: രണ്ടാം ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേന്ദ്രീയ വിദ്യാലയത്തിന്റെ ഒന്നാം ക്ലാസ് പ്രവേശനത്തിന്റെ രണ്ടാമത്തെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുള്ളർക്ക് കേന്ദ്രീയ വിദ്യാലയയുടെ ഔദ്യോഗിക വെബ്സൈറ്റായ kvsonlineadmission.kvs.gov.in സന്ദർശിച്ച് ലിസ്റ്റ് പരിശോധിക്കാം.ജൂൺ 23ന് ആദ്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. 

പാരാമെഡിക്കൽ ഡിപ്ലോമ പ്രവേശനം: 

സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുപ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമാ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനായി എൽ.ബി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.lbscentre.kerala.gov.in സന്ദർശിക്കുക. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജുലൈ രണ്ട് വരെ നിർദ്ദിഷ്ട ഫീസ് അടയ്ക്കാം. ഫീസ് അടക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും.

ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിലെ സ്പോർട്സ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ കോളേജുകളിലേക്ക് 2021-22 വർഷത്തെ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റു പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.നിർദ്ദിഷ്ട ഫോമിൽ മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സർട്ടിഫിക്കറ്റുകളുടെയും, സ്‌പോർട്‌സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും, സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ജൂലൈ രണ്ടിന് മുൻപ് അപേക്ഷ സമർപ്പിക്കണം.


സിഎ പരീക്ഷ ജൂലൈ 5 മുതല്‍ ; ഓപ്റ്റ് ഔട്ട് ചെയ്യാന്‍ കൊവിഡ് നെ​ഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല : സുപ്രീംകോടതി

സി.എ പരീക്ഷയില്‍ നിന്ന് ഓപ്റ്റ് ഔട്ട് ചെയ്യാന്‍ കൊവിഡ് ആര്‍.ടി.പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സുപ്രീംകോടതി. കൊവിഡ് ലക്ഷണങ്ങളോ, പോസ്റ്റ് കൊവിഡ് ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്റ്റ് ഔട്ട് തീരുമാനം എടുക്കാം.ഈ വിദ്യാര്‍ത്ഥികള്‍ക്ക് പിന്നീട് പരീക്ഷക്ക് അവസരം നല്‍കും.

കേരള കലാമണ്ഡലം: എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പൊതു വിജ്ഞാന പരീക്ഷ ജൂലൈ 15ന്

കേരള കലാമണ്ഡലം ആര്‍ട്ട് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പൊതു വിജ്ഞാന പരീക്ഷ ജൂലൈ 15ന്. കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 11 മണി മുതല്‍ ഒരു മണി വരെയായിരിക്കും പരീക്ഷ. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയും കലാമണ്ഡലത്തില്‍ നിന്ന് അയച്ച ഹാള്‍ ടിക്കറ്റും നിര്‍ബന്ധമായും കൊണ്ടുവരണം.

എന്‍ട്രന്‍സ് പരീക്ഷ ഇല്ല; അമൃത സര്‍വ്വകലാശാലയില്‍ എം. എസ് സി. കോഴ്സിന് അപേക്ഷ ക്ഷണിച്ചു


അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്ബസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ നാനോബയോടെക്‌നോളജി, നാനോസയന്‍സ് ആന്‍ഡ് ടെക്‌നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍ വിഷയങ്ങളില്‍ എം. എസ് സി., കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക് ഇന്റര്‍വ്യൂവിലൂടെയായിരിക്കും പ്രവേശനം. ഓണ്‍ലൈനായി വേണം അപേക്ഷിക്കുവാന്‍. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. സെപ്തംബറില്‍ ക്ലാസുകള്‍ ആരംഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.amrita.edu/admissions/nano
ഇ മെയില്‍: nanoadmissions@aims.amrita.edu

ടഗോർ നാഷനൽ ഫെലോഷിപ്, പ്രതിമാസം 80,000 രൂപയും അലവൻസുകളും...

ടഗോർ നാഷനൽ ഫെലോഷിപ് ഫോർ കൾചറൽ റിസർച്ചിനുള്ള അപേക്ഷ / നാമനിർദേശം ജൂലൈ 30 വരെ സമർപ്പിക്കാം.2 വർഷത്തെയെങ്കിലും ഗവേഷണ / അധ്യാപന പരിചയവും വേണം. ഒരു ഗ്രന്ഥമോ ഗവേഷണപ്രബന്ധമോ എങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം. യുവകലാകാരന്മാർക്കും അപേക്ഷിക്കാം. 10,000 രൂപവരെ പ്രതിമാസ കണ്ടിൻജൻസി ഗ്രാന്റിനും വ്യവസ്ഥയുണ്ട്. 2 വർഷംവരെ സ്കോളർഷിപ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്:  www.indiaculture.nic.in, www.nehrumemor...

0 comments: