2021, ജൂലൈ 1, വ്യാഴാഴ്‌ച

കേരളത്തിൽ വീണ്ടും ,ട്രിപ്പിൾ ലോക്ക് ഡൗൺ ,സമ്പൂർണ്ണ ലോക്ക് ഡൗൺ സാഹചര്യം നിലനിൽക്കുന്നു ,പുതിയ അറിയിപ്പ്



സംസ്ഥാനത്ത് ഇന്നു മുതൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കടുതലുള്ള മേഖലകളിൽ നിയന്ത്രണങ്ങള്‍ കടുക്കും. 18 ശതമാനത്തിനു മുകളിൽ ടിപിആറുള്ള മേഖലകളിൽ ഇന്നു മുതൽ ട്രിപ്പിള്‍ ലോക്ക് ഡൗൺ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. വൻതോതിൽ പരിശോധനകള്‍ നടത്തിയിട്ടും പലയിടത്തും ടിപിആര്‍ കുറയാതെ നിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

നേരത്തെ 24നു മുകളിൽ ടിപിആര്‍ ഉള്ള മേഖലകളിൽ മാത്രമാണ് ട്രിപ്പിള്‍ ലോക്ക് ഡൗൺ നടപ്പാക്കിയിരുന്നത്. ഇന്നു മുതൽ 12നും 18നും ഇടയിൽ ടിപിആറുള്ള മേഖലകളിൽ ലോക്ക് ഡൗണായിരിക്കും. ആറിനും പന്ത്രണ്ടിനും ഇടയിൽ ടിപിആറുള്ള മേഖലകളിൽ സെമി ലോക്ക് ഡൗൺ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആറിൽ താഴെ ടിപിആര്‍ ഉള്ള മേഖലകളിൽ മാത്രമായിരിക്കും കൂടുതൽ ഇളവുകള്‍ അനുവദിക്കുക.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തിൽ നാലു മേഖലകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതെങ്കിലും ഓരോ മേഖലകളിലും നല്‍കുന്ന ഇളവുകള്‍ വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്.

0 comments: