2021, ജൂലൈ 1, വ്യാഴാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


സേവനം സര്‍ക്കാരിന് കുറച്ചിലോ? ഗ്രേസ് മാര്‍ക്ക് തടഞ്ഞതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. കൊവിഡിനിടയിലും നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നിഷേധിക്കുന്നത് നീതികേടാണെന്ന് എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഗ്രേസ് മാര്‍ക്ക് ഒഴിവാക്കല്‍; ഉപരിപഠന പ്രവേശനത്തിന് വെല്ലുവിളിയാകുമെന്ന നിഗമനത്തില്‍ 

മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ കുട്ടികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് കിട്ടിയതാണ് ഗ്രേസ് മാര്‍ക്ക് വേണ്ടെന്നുവയ്ക്കുന്നതിലേക്ക് നയിച്ചതെന്ന് സൂചന. ഗ്രേസ് മാര്‍ക്കുകൂടി കൊടുക്കേണ്ടിവന്നാല്‍ മുഴുവന്‍ മാര്‍ക്ക് കിട്ടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടാവും. ഒപ്പം മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടുന്നവരുടെ എണ്ണവും ഗണ്യമായി ഉയരും. ഉപരിപഠന പ്രവേശനത്തില്‍ ഇത്പ്രശ്‌നമായേക്കുമെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസവകുപ്പ് ഗ്രേസ് മാര്‍ക്ക് വേണ്ടെന്ന തീരുമാനത്തിലെത്തിയത



പിന്നോക്കവിഭാഗത്തിലെ കുട്ടികള്‍ക്ക് കലൂരിലെ അഭിമന്യു സ്മാരകത്തില്‍ താമസിച്ച് പഠിക്കാം

പിന്നോക്കവിഭാഗത്തിലെ കുട്ടികള്‍ക്ക് കലൂരിലെ അഭിമന്യു സ്മാരകത്തില്‍ താമസിച്ച് പഠിക്കാം. അഭിമന്യു സ്മാരക ട്രസ്റ്റാണ് അതിനുള്ള സൗകര്യം ഒരുക്കുന്നത്.പത്താംക്ലാസ് കഴിഞ്ഞ 30 കുട്ടികള്‍ക്ക് ഇവിടെ താമസിച്ച് പഠിക്കാനാകും. പഠനയോഗ്യതയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. വിദേശ സര്‍വകലാശാലകളിലെ ഓണ്‍ലൈന്‍ കോഴ്സുകള്‍, മത്സരപരീക്ഷാ പരിശീലനം, തൊഴില്‍ പരിശീലനം, വ്യക്തിത്വ വികസന ക്ലാസുകള്‍ തുടങ്ങിയവയ്ക്കും അവസരമൊരുക്കും. കോവിഡ് തീവ്രത കുറഞ്ഞാല്‍ പദ്ധതി നടപ്പാക്കും. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത 250 കുട്ടികള്‍ക്ക് അഭിമന്യു രക്തസാക്ഷിത്വദിനമായ രണ്ടിന് മൊബൈല്‍ഫോണ്‍ നല്‍കും.

 എം.ജി. സർവകലാശാല പി.എച്ച്.ഡി രജിസ്ട്രേഷന് അപേക്ഷിക്കാം

മഹാത്മ ഗാന്ധി സർവകലാശാല പിഎച്ച്.ഡി. രജിസ്ട്രേഷന് (2021 അഡ്മിഷൻ) അപേക്ഷ ക്ഷണിച്ചു. ഈ വർഷം നവമ്പർ 30 ന് മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാമെന്ന വ്യവസ്ഥയിൽ ബിരുദാനന്തര ബിരുദ പരീക്ഷഫലം പ്രതീക്ഷിക്കുന്നവരുടെ അപേക്ഷയും പരിഗണിക്കും. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ സർവകലാശാലയുടെ പിഎച്ച്.ഡി. എൻട്രൻസ് ടെസ്റ്റ്-2021 ന് പരിഗണിക്കുകയുള്ളൂ. വിശദവിവരവും അപേക്ഷഫോറവും www.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. 

എൻ.റ്റി.എസ്.ഇ സ്റ്റേജ് 1 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ജനുവരി 24ന് എസ്.സി.ഇ.ആർ.ടി നടത്തിയ നാഷണൽ ടാലന്റ് സെർച്ച് എക്‌സാമിനേഷൻ 2020-21 സ്റ്റേജ് 1 പരീക്ഷാഫലം എസ്.സി.ഇ.ആർ.ടിയുടെ വെബ്‌സൈറ്റായ www.scert.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഈ വിദ്യാർഥികൾ എൻ.സി.ഇ.ആർ.ടി നടത്തുന്ന സ്റ്റേജ് 2 പരീക്ഷയിൽ പങ്കെടുക്കണം. സ്റ്റേജ് 2 പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ എൻ.സി.ഇ.ആർ.ടി അറിയിക്കും. വിശദവിവരങ്ങൾക്ക്: 0471-2346113, 7736702691, 9744640038, 7012146452. ഇ-മെയിൽ: ntsescertkerala@gmail.com.

ലോക്ക്ഡൗണ്‍ ദിനത്തില്‍ പരീക്ഷകള്‍ വേണ്ട; കാലിക്കറ്റ് സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

കാലിക്കറ്റ് സര്‍വ്വകലാശാല ശനിയാഴ്ച വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ലോക്ക്ഡൗണ്‍ ദിനത്തില്‍ ദിനത്തില്‍ പരീക്ഷ പാടില്ലെന്ന് ആവശ്യമുയര്‍ന്നിരുന്നു. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഈ മാസം മൂന്നാം തീയതി വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. അതേസമയം പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ.സി.സി. ബാബു പറഞ്ഞു.

ബെംഗളൂരു - ആസ്‌ട്രോഫിസിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമ്മര്‍ സ്‌കൂള്‍

ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് (ഐ.ഐ.എ.), ജൂലായ് 12 മുതല്‍ 16 വരെ നടത്തുന്ന ഓണ്‍ലൈന്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് കളരിപ്പയറ്റ്, കുംഫു എന്നിവ പഠിക്കാം; ഉയർന്ന പ്രായപരിധിയില്ല

 2021 ജൂലൈ സെഷനിൽ നടത്തുന്ന മാർഷ്യൽ ആർട്‌സ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. ആറു മാസം ദൈർഘ്യമുള്ള പ്രോഗ്രാമിൽ കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്.15 വയസ്സിനു മേൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധിയില്ല. അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം എസ്.ആർ.സി ഓഫീസിൽ ലഭിക്കും.

സ്കോൾ കേരള ഡി.സി.എ കോഴ്സ്: പരീക്ഷാ തീയതികൾ പുനക്രമീകരിച്ചു

സ്‌കോൾ കേരള ജൂലൈ 12 മുതൽ 23 വരെ നടത്താനിരുന്ന ഡി.സി.എ കോഴ്‌സ് അഞ്ചാം ബാച്ച് പൊതു പരീക്ഷയുടെ തിയതി പുനക്രമീകരിച്ചു.പുതുക്കിയ ടൈംടേബിൾ പ്രകാരം പ്രായോഗിക പരീക്ഷ ജൂലൈ 12 മുതൽ 15 വരെയും, തീയറി പരീക്ഷകൾ ജൂലൈ 19, 21, 22, 23, 26 തിയതികളിലും അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സ്‌കോൾ കേരള വൈസ് ചെയർമാൻ അറിയിച്ചു.

എംജിയിൽ എംഎസ്‌‌സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

പ്രൊഫഷണൽ അക്കാദമിക് മേഖലകളിൽ ഏറെ സാധ്യതകളുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ്‌ മെഷീൻ ലേണിങ്ങിൽ പ്രഗത്ഭരായ അക്കാദമിക് വിദഗ്ധരുടെയും മികച്ച സാങ്കേതികവിദ്യയുടെയും പിൻബലത്തോടെ വൈദഗ്ധ്യമുള്ളവരെ വാർത്തെടുക്കാൻ എംജി സർവകലാശാല.കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ഇൻഫർമേഷൻ ടെക്‌നോളജി/സൈബർ ഫോറൻസിക്/ഇലക്‌ട്രോണിക്‌സ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് ബിരുദമെടുത്തിട്ടുള്ളവർക്ക് അപേക്ഷിക്കാം.താല്പര്യമുള്ളവർ മഹാത്മാഗാന്ധി സർവകലാശാലയുടെ www.cat. mgu.ac.in എന്ന വെബ്സൈറ്റ് മുഖേന ജൂലൈ 12ന് മുമ്പായി അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 9188661784, 0481-2733595, ഇമെയിൽ: cat@mgu.ac.in

നുവാല്‍സില്‍ എക്‌സിക്യൂട്ടീവ് എല്‍എല്‍.എം


കൊച്ചിയിലെ നിയമസര്‍വ്വകലാശാലയായ നുവാല്‍സില്‍ ഉദ്യോഗസ്ഥര്‍ക്കും പ്രൊഫഷണല്‍സിനുമായി എക്‌സിക്യൂട്ടീവ് എല്‍എല്‍എം ആരംഭിക്കുവാനായി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തീരുമാനിച്ചു. അഭിഭാഷകര്‍, ന്യായാധിപര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, എല്ലാത്തരം പ്രൊഫഷണലിലും ഉള്ളവര്‍ എന്നിവരില്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉള്ളവരെ ഉദ്ദേശിച്ചാണ് ഈ പ്രോഗ്രാം. മൂന്ന് വര്‍ഷമാണ് പഠനകാലയളവ്. ജോലിയോടൊപ്പം പഠനം അനുവദിക്കുന്ന രീതിയില്‍ ബാര്‍ കൗണ്‍സില്‍ മാര്‍ഗരേഖ അനുസരിച്ചു നട ത്തുന്ന പരിപാടി 2022 ജനുവരിയില്‍ ആരംഭിക്കും.

0 comments: