2021, ജൂലൈ 2, വെള്ളിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


 

 മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ: മുഖ്യമന്ത്രി യോഗം വിളിക്കും

സംസ്ഥാനത്ത് എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായ നടപടികൾ പൂർത്തീകരിക്കാൻ അടുത്ത ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. ജില്ലകളിൽ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് തീരുമാനിക്കാൻ ജില്ലാകളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവരുടെ വിപുലമായ യോഗമാണ് ജൂലായ് ആദ്യവാരം മുഖ്യമന്ത്രി വിളിക്കുക.

സർവകലാശാലകളിൽ ഓൺലൈൻ ഡിഗ്രി കോഴ്സുകൾക്ക് യുജിസി അംഗീകാരം

രാജ്യത്തെ നാൽപതോളം സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ ഡിഗ്രി കോഴ്സുകള്‍ നടത്താന്‍ യുജിസിയുടെ അനുമതി. 13 സംസ്ഥാന യൂണിവേഴ്സിറ്റികൾ, മൂന്ന് കേന്ദ്ര യൂണിവേഴ്സിറ്റികൾ എന്നിവയ്ക്ക് പുറമെ 15 ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾക്കും ഓൺലൈൻ ഡിഗ്രി കോഴ്സുകൾ ആരംഭിക്കാൻ യുജിസി അംഗീകാരം നൽകി.

രാജീവ്ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി പ്രവേശനം: ജൂലായ് ആറുവരെ അപേക്ഷിക്കാം......


ഏവിയേഷന്‍ സര്‍വീസ് ആന്‍ഡ് എയര്‍ കാര്‍ഗോ ബാച്ചിലര്‍ ഓഫ് മാനേജ്‌മെന്റ്് സ്റ്റഡീസ് പ്രോഗ്രാം പ്രവേശനത്തിന്, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്‌സ്/ബിസിനസ് സ്റ്റാറ്റിസ്റ്റിക്‌സ്/ബിസിനസ് മാത്തമാറ്റിക്‌സ് പഠിച്ചിരിക്കണം.യോഗ്യതാ പ്രോഗ്രാം മാര്‍ക്ക്, ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ മികവ് എന്നിവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്. അപേക്ഷ www.rgnau.ac.in വഴി ജൂലായ് ആറുവരെ നല്‍കാം.

ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആന്റ് കൺട്രോളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.ഡോക്ടർമാർ, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷണലുകൾ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.വിശദവിവരങ്ങൾക്ക് 9048110031, 9447049125 എന്ന നമ്പരുകളിൽ വിളിക്കുകയോ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

ജാം അധിഷ്ഠിത എം.എസ്സി. പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് ജൂലായ് അഞ്ചിന്.

ജോയന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്റ്റേഴ്‌സ് (ജാം) 2021 അടിസ്ഥാനമാക്കി 22 പ്രമുഖ സ്ഥാപനങ്ങളിലെ 2021-22ലെ മാസ്റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന സെന്‍ട്രലൈസ്ഡ് കൗണ്‍സലിങ് ഫോര്‍ എം.എസ്സി./ എം.എസ്സി. (ടെക്) അഡ്മിഷന്‍സ് (സി.സി.എം.എന്‍.) പ്രക്രിയയിലേക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ഫീസ് അടയ്ക്കല്‍ എന്നിവ https://ccmn.admissions.nic.in വഴി 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സില്‍ പിഎച്ച്‌ഡി

ബെംഗളൂരു കോറമംഗലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സില്‍ (ഐഐഎ) പിഎച്ച്‌ഡി, ഇന്റഗ്രേറ്റഡ് എംടെക് പിഎച്ച്‌ഡി (ടെക്) പ്രോഗ്രാമുകളിലേക്കു ജൂലൈ 13 ‌വരെ അപേക്ഷിക്കാം. www.iiap.res.in. പ്രവേശനയോഗ്യത: 2018 മുതലുള്ള നെറ്റ് / സിഎസ്‌ഐആര്‍ / യുജിസി ജെആര്‍എഫ്, അഥവാ 97 പെര്‍സെന്റൈലോടെ 2020 മുതലുള്ള ജെസ്റ്റ്, അഥവാ 98 പെര്‍സെന്റൈലോടെ 2019 മുതലുള്ള ഗേറ്റ്.പ്രവേശനവേളയില്‍ സ്കോറിനു സാധുതയുണ്ടായിരിക്കണം. സ്റ്റൈപ്പന്‍ഡ് ഉള്‍പ്പെടെ വിവരങ്ങള്‍ക്കു സൈറ്റ് നോക്കാം.

കോഴിക്കോട് ഐഐഎമ്മിൽ പിഎച്ച്ഡി ബാച്ചിൽ പ്രവേശനം നേടിയവരിൽ 53 ശതമാനവും പെൺകുട്ടികൾ

ഇത്തവണ പിഎച്ച്ഡി ബാച്ച്-15 ൽ പ്രവേശനം നേടിയവരിൽ 53.7 ശതമാനം പെൺകുട്ടികളാണ്. ആദ്യമായാണ് പിഎച്ച്ഡി ബാച്ചിൽ ഇത്രയധികം പെൺകുട്ടികൾക്ക് പ്രവേശനം ലഭിക്കുന്നത്.

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകൾ  


 കേരള സർവകലാശാല

കേരള സർവകലാശാല   2021 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ  (വിദൂര വിദ്യാഭ്യാസം  2018 അഡ്മിഷൻ റെഗുലർ &  2017 അഡ്മിഷൻ സപ്ലിമെൻററി) എം.എ ഹിസ്റ്ററി പരീക്ഷയുടെ വൈവ വോസി  ജൂലൈ 6,7,8 തീയതികളിലും എം.എ മലയാളം  പരീക്ഷയുടെ വൈവ വോസി  ജൂലൈ 7,8,9 തീയതികളിലും ഓൺലൈനായി നടത്തുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല /എസ്.ഡി.ഇ വെബ്സൈറ്റുകളിൽ ലഭ്യമാണ്.


കേരള സർവകലാശാല   2021 മാർച്ചിൽ നടത്തിയ രണ്ടാംവർഷ എം.എ മലയാളം (വിദൂര വിദ്യാഭ്യാസം  സപ്ലിമെൻററി ഡിഗ്രി പരീക്ഷയുടെ വൈവ വോസി  ജൂലൈ 9ന്  ഓൺലൈനായി നടത്തുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല /എസ്.ഡി.ഇ വെബ്സൈറ്റുകളിൽ ലഭ്യമാണ്.


കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രം 2021 ൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്.സി മാത്തമാറ്റിക്സ് (2017 & 2018 അഡ്മിഷൻ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 2021 ജൂലൈ 9 ന് കാര്യവട്ടം യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിൻ്റെ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തുന്നു. വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാണ്.


കേരളസർവകലാശാല 2021 ജൂൺ മാസത്തിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്.സി ബയോടെക്നോളജി (മൾട്ടി മേജർ) കോഴ്സിൻ്റെ കോർ-കെമിസ്ട്രി പ്രാക്ടിക്കൽ ജൂലൈ 8 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരം  വെബ്സൈറ്റിൽ


കേരളസർവകലാശാല ആറാം സെമസ്റ്റർ ബി.പി.എ (വോക്കൽ, മൃദംഗം, ഡാൻസ്) മാർച്ച് 2021 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ  ജൂലൈ 5 മുതൽ ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

കേരള സർവകലാശാല 2021 ഓഗസ്റ്റ് 31 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ഡെസ്സ് പരീക്ഷക്ക് പിഴകൂടാതെ ജൂലൈ 9 വരെയും 150 രൂപ പിഴയോടുകൂടി ജൂലൈ 14 വരെയും 400 രൂപ പിഴയോടുകൂടി ജൂലൈ 16 വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം  വെബ്സൈറ്റിൽ ലഭ്യമാണ്.

കേരള സർവകലാശാല അഞ്ചാം സെമസ്റ്റർ ബി.ടെക് ഡിഗ്രി 2008 സ്കീം പരീക്ഷയുടെ മാർച്ച് 2020 സിവിൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്,  മെക്കാനിക്കൽ സ്ട്രീം – പ്രൊഡക്ഷൻ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ സ്ട്രീം –  ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്,  കെമിക്കൽ എഞ്ചിനീയറിംഗ്, ബയോടെക്നോളജി ആൻഡ് ബയോ കെമിക്കൽ, എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, സിവിൽ എഞ്ചിനീയറിംഗ്  (പാർട്ട് ടൈം), മെക്കാനിക്കൽ എഞ്ചിനീയറിംഗ് (പാർട്ട് ടൈം), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് (പാർട്ട് ടൈം), ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (പാർട്ട് ടൈം), കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് (പാർട്ട് ടൈം) ബ്രാഞ്ചുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി മാത്രം അപേക്ഷിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 16. വിശദവിവരം  വെബ്സൈറ്റിൽ ലഭ്യമാണ്.

കേരള സർവകലാശാല 2020 മേയ് മാസം നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ്  സി.ബി.സി. എസ് ഗ്രൂപ്പ് 2(a ) ബി.എസ്.സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (328) പ്രോഗ്രാമിൻ്റെ ( 2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെൻറ്/ സപ്ലിമെൻററി, 2017, 2016, 2015, 2014 അഡ്മിഷൻ സപ്ലിമെൻററി, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 മെയ് മാസം നടത്തിയ സെമസ്റ്റർ ബി.എസ്.സി ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിംഗ് സയൻസ് (2014-2016 അഡ്മിഷൻ സപ്ലിമെൻററി), ബി.എം.എസ് ഹോട്ടൽ മാനേജ്മെൻറ് (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017 അഡ്മിഷൻ സപ്ലിമെൻററി) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരം വെബ്സൈറ്റിൽ.

2020 മേയ് മാസം നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക് ( 2018 അഡ്മിഷൻ- ഇംപ്രൂവ്മെൻറ് ,2015-2017 അഡ്മിഷൻ സപ്ലിമെൻററി),ബി.പി.എ (വോക്കൽ, വീണ, വയലിൻ, മൃദംഗം, ഡാൻസ്) (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2015-2017 അഡ്മിഷൻ സപ്ലിമെൻററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരം വെബ്സൈറ്റിൽ.


എംജി സർവകലാശാല

പി എച്ച് ഡി : പ്രവേശന പരീക്ഷ എഴുതുന്നവർക്കും രജിസ്റ്റർ ചെയ്യാം

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പിഎച്ച്.ഡി. എൻട്രൻസ് ടെസ്റ്റ്-2021 എഴുതുന്നവർക്കും പിഎച്ച്.ഡി. രജിസ്‌ട്രേഷന് (2021 അഡ്മിഷൻ) ഇപ്പോൾ അപേക്ഷിക്കാം. ഈ വർഷം നവമ്പർ 30 ന് മുൻപ് യോഗ്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്. ഈ വർഷം നവമ്പർ 30 ന് മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാമെന്ന വ്യവസ്ഥയിൽ ബിരുദാനന്തര ബിരുദ പരീക്ഷഫലം പ്രതീക്ഷിക്കുന്നവരുടെ അപേക്ഷയും പരിഗണിക്കും.വിശദവിവരവും അപേക്ഷഫോറവും http://www.mgu.ac.

കാലിക്കറ്റ് സർവകലാശാല

പ്രോജക്ട് സമര്‍പ്പണം

2018 പ്രവേശനം വിദൂരവിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രൊജക്ടുകള്‍ 7 മുതല്‍ 9-ന് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. പ്രോജക്ട് സമര്‍പ്പിക്കേണ്ട കേന്ദ്രങ്ങളുടെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍ : 0494 2407356, 7494

പരീക്ഷാ അപേക്ഷ

2020 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ബയോടെക്‌നോളജി നാഷണല്‍ സ്ട്രീം ഡിസംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ 13 വരേയും 170 രൂപ പിഴയോടെ 16 വരേയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പ്രാക്ടിക്കല്‍ പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി നവംബര്‍ 2019, 2020 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 6-ന് ആരംഭിക്കും.

പരീക്ഷ

3-ന് നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 12-ന് നടക്കും.

പരീക്ഷാ ഫലം

സി.യു.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ഡിസംബര്‍ 2018 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.0 comments: