2021, ജൂൺ 18, വെള്ളിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 കേരള പ്ലസ്ടു ഫലം ജൂലൈ മൂന്നാം വാരം പ്രസിദ്ധീകരിച്ചേക്കും.

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അടുത്ത മാസം പ്രസിദ്ധീകരിക്കും. മലപ്പുറത്ത് ഒഴികെ മൂല്യനിർണയ ക്യാംപുകൾ നാളെ അവസാനിക്കും. മലപ്പുറത്തു 2 ദിവസം കൂടി നീളും. പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ ആദ്യവാരം പൂർത്തിയാക്കി മൂന്നാം വാരം ഫലം പ്രസിദ്ധീകരിക്കാനാണു ശ്രമം.

പ്രഫഷനൽ കോഴ്സ് പ്രവേശനം: അപേക്ഷിക്കാൻ ഇനി 4 ദിവസം കൂടി 

എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള ഓൺലൈൻ അപേക്ഷകൾ 21 ന് വൈകിട്ട് 5 വരെ നൽകാം. അനുബന്ധ രേഖകൾ 30 വരെ സമർപ്പിക്കാം. രണ്ടു തീയതികളും നീട്ടില്ലെന്നും യഥാസമയം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.

ഇഗ്നോ പ്രവേശനം: അവസാന തീയതി ജൂലായ് 15

ന്യൂഡല്‍ഹി: ജൂലായ് മാസം ആരംഭിക്കുന്ന ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച്‌ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ). https://ignouiop.samarth.edu.in/ എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജൂലായ് 15 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

യു.പി.എസ്.സി എന്‍ജിനിയറിങ് സര്‍വീസ് ; പ്രിലിമിനറി പരീക്ഷ ജൂലായ് 18-ന്

എന്‍ജിനിയറിങ് സര്‍വീസ് പ്രിലിമിനറി പരീക്ഷാത്തീയതി പ്രഖ്യാപിച്ച്‌ യു.പി.എസ്.സി. ജൂലായ് 18-നാണ് പരീക്ഷ. upsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ടൈംടേബിള്‍ പരിശോധിക്കാം.രണ്ട് സെഷനുകളുള്ള പരീക്ഷയുടെ ആദ്യ സെഷന്‍ രാവിലെ 10 മുതല്‍ 12 വരെ നടക്കും.

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം

സ്റ്റാറ്റിസ്റ്റിക്സിലും അനുബന്ധ വിഷയങ്ങളിലും ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങള്‍ക്ക് അവസരമൊരുക്കുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.) പ്രവേശനത്തിന് ജൂണ്‍ 20-വരെ അപേക്ഷിക്കാം. കൊല്‍ക്കത്ത (ആസ്ഥാനം) ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഡല്‍ഹി, തേസ്പുര്‍ എന്നീ സെന്ററുകളിലാണ് പ്രവേശനം.

മീറ്റ് ടെക്‌നോളജി, പൗൾട്രി ഫാമിംഗ് കോഴ്‌സുകൾക്ക് അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയും സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ഒരു വർഷ കോഴ്‌സായ ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി (ഡി.എം.റ്റി), ആറ് മാസത്തെ കോഴ്‌സായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പൗൾട്രി ഫാമിംഗ് (സി.പി.എഫ്) എന്നിവയിൽ അപേക്ഷ ക്ഷണിച്ചു.ഡിപ്ലോമ ഇൻ മീറ്റ് ടെക്‌നോളജി കോഴ്‌സിന് പ്ലസ്ടു വിജയിച്ചിരിക്കണം. സർട്ടിഫിക്കറ്റ് ഇൻ പൗൾട്രി ഫാമിംഗ് കോഴ്‌സിന് എട്ടാം ക്ലാസ്സ് വിജയം വേണം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഫീസ് ഇളവുണ്ട്.ഫൈൻ കൂടാതെ ജൂലൈ 15 വരെ അപേക്ഷിക്കാം. https://onlineadmission.ignou.ac.in/admission/ വഴി ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495000930, 9400608493.

ആരോഗ്യ സർവകലാശാലയുടെ പരീക്ഷകൾ 21 മുതൽ: ക്രമീകരണങ്ങൾ പൂർത്തിയായി

ആരോഗ്യ സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാ പരീക്ഷകളും ജൂൺ 21 മുതലാണ് ആരംഭിക്കുന്നത്. 34 ഓളം പരീക്ഷകളുടെ വിവരങ്ങൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്തണമെന്ന് മന്ത്രി സർവകലാശാലയ്ക്ക് നിർദേശം നൽകി. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർത്ഥികളും ആന്റിജൻ പരിശോധന നടത്തണം. പരിശോധനയിൽ നെഗറ്റീവായ വിദ്യാർത്ഥികളെയാണ് പ്രധാന ഹാളിലിരുത്തുക. പോസീറ്റീവായ വിദ്യാർത്ഥികളെ മറ്റൊരു ഹാളിലിരുത്തും. പരീക്ഷാ ഹാളിൽ രണ്ടു മീറ്റർ അകലത്തിലാണ് വിദ്യാർത്ഥികൾ ഇരിക്കേണ്ടത്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സർവകലാശാല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

സ്‌കോൾ കേരള ഡി.സി.എ കോഴ്‌സ്: സമ്പർക്ക ക്ലാസ്

സ്‌കോൾ കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് ആറാം ബാച്ചിന്റെ ക്ലാസ് 21 മുതൽ ഓൺലൈനായി നടത്തും. നിയമപ്രകാരം അലോട്ട്‌മെന്റ് പൂർത്തിയായ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസ്സിന്റെ ആദ്യഘട്ട തിയറി ക്ലാസ്സുകളാണ് നടത്തുന്നതെന്ന് വൈസ് ചെയർമാൻ അറിയിച്ചു. പഠനകേന്ദ്രങ്ങളുടെ സൗകര്യാർത്ഥം തീയതിയിൽ മാറ്റം വരുത്താം.

യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകൾ 

കേരളസര്‍വകലാശാല

പുതുക്കിയ പരീക്ഷാത്തീയതി

കേരളസര്‍വകലാശാല ജൂണ്‍ 22, 23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി ഓണ്‍ലൈന്‍ പരീക്ഷ (2019 സ്‌കീം റെഗുലര്‍, 2015 സ്‌കീം സപ്ലിമെന്ററി) പരീക്ഷ ജൂണ്‍ 24, 25 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. 

പരീക്ഷാഫീസ്

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ 2013 സ്‌കീമിലെ 2017 അഡ്മിഷന്‍ വിദ്യാര്‍ത്ഥികളുടെ എട്ടാം സെമസ്റ്റര്‍ റെഗുലര്‍, ആറാം സെമസ്റ്റര്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ബി.ടെക് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ജൂണ്‍ 24 വരെയും 150 രൂപ പിഴയോടെ ജൂണ്‍ 29 വരെയും 400 രൂപ പിഴയോടെ ജൂലൈ 1 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ – അപേക്ഷാ തീയതി നീട്ടി

കേരളസര്‍വകലാശാല ഇംഗീഷ് പഠനവകുപ്പ് നടത്തുന്ന ‘അഡ്വാന്‍സ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗീഷ് ഫോര്‍ കമ്മ്യൂണിക്കേഷന്‍’ എന്ന പാര്‍ട്ട് ടൈം സായാഹ്ന കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തീയതി ജൂണ്‍ 25 വരെ നീട്ടിയിരിക്കുന്നു.


എംജി സർവകലാശാല


പരീക്ഷഫലം

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എൽ.എൽ.എം. (റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ ഒന്നുവരെ നേരിട്ടോ dr7exam@mgu.ac.in എന്ന ഇമെയിൽ വിലാസത്തിലോ അപേക്ഷിക്കാം.

മാറ്റിവച്ച പരീക്ഷകൾ ജൂൺ 21 മുതൽ

മഹാത്മാഗാന്ധി സർവകലാശാലയുടെ മാറ്റിവച്ച നാലാം വർഷ ബി.എസ് സി. നഴ്‌സിംഗ് പരീക്ഷകൾ ജൂൺ 21നും അവസാന സെമസ്റ്റർ ബി.എഡ്. പരീക്ഷകൾ ജൂൺ 23നും ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ. കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ നീട്ടി

കാലിക്കറ്റ് സര്‍വകലാശാല വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടിയിരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കാലിക്കറ്റ് സര്‍വകലാശാല

 ഫലം പ്രസിദ്ധീകരിച്ചു.

സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. അഫ്‌സലുല്‍ ഉലമ, ബി.വി.സി., ബി.ടി.എഫ്.പി., ബി.എസ്.ഡബ്ല്യു. നവംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2017 സിലബസ്, 2017 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 22-ന് ആരംഭിക്കും.

കണ്ണൂർ സർവകലാശാല

മൂന്നാം സെമസ്റ്റർ ബിരുദ മൂല്യനിർണയം

മൂന്നാം സെമസ്റ്റർ ബിരുദം (C.B.C.S.S. – O.B.E. – 2019 അഡ്മിഷൻ – റഗുലർ), (C.B.C.S.S. 2014 മുതൽ 2018 അഡ്മിഷൻ വരെ- സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ബിഎസ് സി ഓണേഴ്സ് (C.B.C.S.S. 2014 അഡ്മിഷൻ മുതൽ – റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2020 പരീക്ഷകളുടെ കേന്ദ്രീകൃത നിരീക്ഷണ മൂല്യനിർണയ ക്യാംപുകൾ 15.06.2021 മുതൽ ഏഴു കേന്ദ്രങ്ങളിൽ തുടങ്ങി. 28.06.2021ന് മൂല്യനിർണയ ക്യാംപുകൾ അവസാനിക്കും.

തീയതി നീട്ടി

ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020), ബിരുദാനന്തര ബിരുദ (ഒക്റ്റോബർ 2020) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി പിഴയില്ലാതെ 22.06.2021 വരെയും പിഴയോടു കൂടെ 24.06.2021 വരെയും ഹാർഡ് കോപ്പി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 29.06.2021 വരെയും നീട്ടി.

ടൈംടേബിൾ

30.06.2021 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ(ഏപ്രിൽ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രാക്റ്റിക്കൽ മാർക്ക് സമർപ്പണം

മൂന്നാം സെമസ്റ്റർ ബി. എഡ്. (നവംബർ 2020) പ്രായോഗിക പരീക്ഷയുടെ മാർക്ക് 21.06.2021 വൈകിട്ട് 5 മണി വരെ സമർപ്പിക്കാം.


0 comments: