2021, ജൂൺ 19, ശനിയാഴ്‌ച

പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി ,ജൂൺ 30 ന് ഉള്ളിൽ കൊടുക്കുന്നവർക്ക് 4000/- രൂപ -കർഷകർക്കു അപേക്ഷ കൊടുക്കാംരാജ്യത്തെ കര്‍ഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത .പിഎം കിസ്സാന്‍ യോജനയില്‍ ഇതുവരെയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കര്‍ഷകര്‍ക്ക് അതിനുള്ള സുവര്‍ണാവസരമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.   ഇതുവരെ എട്ടു ഗഢുക്കളിലായി 16,000 രൂപയാണ് പിഎം കിസ്സാന്‍ യോജന വഴി കര്‍ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് എട്ടാം ഗഢു പ്രധാന മന്ത്രി നരേന്ദ്ര മോഡി കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. പിഎം കിസ്സാന്‍ യോജനയുടെ ഗുണഭോക്താവ് ആകാന്‍ അര്‍ഹതയുള്ള കര്‍ഷകനാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ വീട്ടിലിരുന്നുകൊണ്ട് തന്നെ നിങ്ങള്‍ക്ക് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പദ്ധതിയുടെ നേട്ടങ്ങള്‍ ലഭിക്കണമെങ്കില്‍ ജൂണ്‍ 30-നുള്ളില്‍ കര്‍ഷകന്‍ രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതുണ്ട്. . ജൂണില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകന് ആദ്യ ഗഡുവായി ജൂലൈ മാസത്തില്‍ 2,000 രൂപ ലഭിക്കും.നേരിട്ട് തന്നെ ബാങ്ക് അക്കൗണ്ടിൽ തുക ക്രെഡിറ്റ് ആകും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിന് അനുസരിച്ച് തുക കൃത്യമായി അക്കൗണ്ടിൽ എത്തും. നാമമാത്ര കര്‍ഷകര്‍ക്കും ആനുകൂല്യം ലഭ്യമാണ്. പദ്ധതി പ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാനും രജിസ്റ്റര്‍ ചെയ്യുന്നത് പ്രയോജനം ചെയ്യും.ഈ സാഹചര്യത്തില്‍ ജൂണ്‍ 30ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകന് ആദ്യ ഗഡു ജൂലൈ മാസത്തിലും രണ്ടാം ഗഢു ആഗസ്ത് മാസത്തിലും ലഭിക്കും. ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത ഉടനെ 4,000 രൂപയാണ് കര്‍ഷകന് ലഭിക്കുക.

ഈ സ്കീമിന് വേണ്ടി രജിസ്റ്റർ ചെയ്യേണ്ട രീതി

  • പിഎം കിസാന്റെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാൻ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക   •  ഫാർമേഴ്സ് കോർണർ ക്ലിക്ക് ചെയ്യുക.
  • ന്യൂ ഫാർമർ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക.
  • ആധാർ നമ്പർ നൽകുക.
  • ക്യാപ്ച കോഡ് നൽകി സംസ്ഥാനം തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പൂരിപ്പിക്കുക.
  •  ബാങ്ക് അക്കൗണ്ടിനെ വിവരങ്ങളും ഫാമു മായി ബന്ധപ്പെട്ട വിവരങ്ങളും പൂരിപ്പിക്കുക.
  • ഇതിനുശേഷം ഫോം സമർപ്പിക്കാം.

Thank You For Visit To Get Latest Update Follow Our Website 

0 comments: