2021, ജൂൺ 26, ശനിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


 

 എസ്‌എസ്‌എൽസി, പ്ലസ്‌ടു മൂല്യനിർണയം പൂർത്തിയായി

രണ്ടാം വർഷ ഹയർ സെക്കൻഡറി, എസ്‌എസ്‌എൽസി പരീക്ഷകളുടെ മൂല്യനിർണയം സംസ്ഥാനത്ത്‌ പൂർത്തിയായി.  പ്ലസ്‌ടുവിൽ ഒരു കേന്ദ്രത്തിലെ ടാബുലേഷൻ മാത്രമാണ്‌ ബാക്കിയുള്ളത്‌. ഇത്‌ തിങ്കളാഴ്‌ച നടക്കുമെന്ന്‌ ഹയർ സെക്കൻഡറി ജോയിന്റ്‌ ഡയറക്ടർ ഡോ. വിവേകാനന്ദൻ അറിയിച്ചു.എസ്‌എസ്‌എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയും പൂർത്തിയായിട്ടുണ്ട്‌. ഏതാനും കേന്ദ്രങ്ങളിലെ ടാബുലേഷൻ ബാക്കിയുണ്ട്‌. ഇത്‌ അടുത്ത പ്രവൃത്തി ദിനത്തിൽത്തന്നെ തീർക്കാനാകുമെന്ന്‌ പരീക്ഷാഭവൻ അധികൃതർ വ്യക്തമാക്കി. 

അസാപ് ഓൺലൈൻ കോഴ്‌സ് പ്രവേശനം

അസാപ് കേരള നടത്തുന്ന ഓൺലൈൻ കോഴ്‌സുകളായ ജി.എസ്.ടി അക്കൗണ്ട്‌സ് അസിസ്റ്റന്റ്, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. www.asapkerala.gov.in മുഖേനയാണ് പ്രവേശനം നടക്കുന്നത്.18 വയസ്സിനു മുകളിൽ പ്രായമുള്ള ബി.കോം, ബി.ബി.എ, ബി.എ ഇക്കണോമിക്‌സ്, ബി.എസ്.സി മാക്‌സ് തുടങ്ങിയ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും പഠനം പൂർത്തിയായവർക്കും അപേക്ഷിക്കാം. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്ന ബിരുദധാരികൾക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസ് ഉണ്ടായിരിക്കും. ഫോൺ: 7736645206, 9495999743.

JEE Advanced 2021: ഇൻഫൊമേഷൻ ബ്രോഷർ പ്രസിദ്ധീകരിച്ചു; പുതുക്കിയ തീയതികൾ ഉടൻ

പരീക്ഷയുമായി ബന്ധപ്പെട്ട പുതുക്കിയ തീയതികൾ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുള്ള ഖരക്പൂർ ഐ.ഐ.ടി ഉടൻ പ്രഖ്യാപിക്കും.

രജിസ്ട്രേഷൻ, പ്രവേശനം, കൗൺസിലിങ് തുടങ്ങിയ പ്രധാന തീയതികളിൽ മാറ്റം വരും. പരീക്ഷയുമായി ബന്ധപ്പെട്ട ഇൻഫൊമേഷൻ ബ്രോഷറും രജിസ്ട്രേഷന് ആശ്യമായ രേഖകളുടെ പട്ടികയും ജെ.ഇ.ഇ അഡ്വാൻഡ് ഔദ്യോഗിക വെബ്സൈറ്റായ jeeadv.ac.in ൽ നൽകിയിട്ടുണ്ട്.


സ്‌കോള്‍-കേരള ഡി.സി.എ അഞ്ചാം ബാച്ച്‌ പരീക്ഷ ജൂലൈ 12 ന് ആരംഭിക്കും

സ്‌കോള്‍ കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് (ഡി.സി.എ) അഞ്ചാം ബാച്ചിന്റെ പൊതു പരീക്ഷ ജൂലൈ 12 ന് ആരംഭിക്കും.തിയറി പരീക്ഷ ജൂലൈ 12 മുതല്‍ 16 വരെയും പ്രായോഗിക പരീക്ഷ ജൂലൈ 19 മുതല്‍ 23 വരെയും അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുമെന്ന് സ്‌കോള്‍ കേരള വൈസ് ചെയര്‍മാന്‍ അറിയിച്ചു.വിശദ വിവരങ്ങള്‍ക്ക് സ്‌കോള്‍ കേരളയുടെ വെബ് സൈറ്റ് www.scolekerala.org സന്ദര്‍ശിക്കാം

കണക്കും ഫിസിക്സും പഠിക്കാതെ എന്‍ജിനിയറിങ്: പുനഃപരിശോധിക്കണമെന്ന് നീതി ആയോഗ് അംഗം......

പ്ലസ്ടുവിന് കണക്കും ഫിസിക്‌സും പഠിക്കാത്തവരെ പ്രത്യേക പരിശീലനം നല്‍കി എന്‍ജിനിയറിങ് ബിരുദത്തിനു ചേര്‍ക്കാമെന്ന എ.ഐ.സി.ടി.ഇ. തീരുമാനം പുനഃപരിശോധിക്കണമെന്ന് നീതി ആയോഗ് അംഗം.പുതിയ വിദ്യാഭ്യാസനയത്തെ പിന്തുടര്‍ന്നുള്ള ബഹുതല സമീപനത്തെത്തുടര്‍ന്നാണ് കണക്കും ഫിസിക്‌സും പഠിച്ചില്ലെങ്കിലും എന്‍ജിനിയറിങ് ബിരുദത്തിനു പരിഗണിക്കണമെമെന്ന തീരുമാനമെന്ന് എ.ഐ.സി.ടി.ഇ. ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധെ വാദിച്ചു.

ഗേറ്റ് അധിഷ്ഠിത സി.സി.എം.ടി. പി.ജി. അലോട്ട്‌മെന്റ്:

 ജൂണ്‍ 28 വരെ രജിസ്റ്റര്‍ ചെയ്യാം.രാജ്യത്തെ 57 മുൻനിര സ്ഥാപനങ്ങളിലെ എൻജിനിയറിങ്, ആർക്കിടെക്ചർ, പ്ലാനിങ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന സെൻട്രലൈസ്ഡ് കൗൺസലിങ്ഫോർ അഡ്മിഷൻ ടു എം. ടെക്./എം. ആർക്ക്/ എം. പ്ലാൻ (സി.സി.എം.ടി.) രജിസ്ട്രേഷൻ ജൂൺ 28 വരെ നടത്താം.ഗേറ്റ് സ്‌കോര്‍ പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കുക. ഓൺലൈൻ രജിസ്ട്രേഷൻ, ഫീസ് അടയ്ക്കൽ, ചോയ്സ് ഫില്ലിങ്, ചോയ്സ് ലോക്കിങ് എന്നിവ 28-ന് വൈകീട്ട് അഞ്ചുമണി വരെ https://ccmt.nic.in വഴി നടത്താം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ 

സൗജന്യ പി.എസ്.സി /ഐ.ബി.പി.എസ് മത്സരപരീക്ഷ പരിശീലനം

 ചിറ്റൂർ കരിയർ ഡെവലപ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി നടത്തുന്ന ബിരുദതല മത്സര പരീക്ഷകൾക്കും ഐ.ബി.പി.എസ് പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്ക് ഹ്രസ്വക്കാല സൗജന്യ പരിശീലന ക്ലാസ് ഓൺലൈനായി സംഘടിപ്പിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂൺ 30 ന് വൈകിട്ട് അഞ്ചിനകം ചിറ്റൂർ കരിയർ ഡെവലപ്‌മെന്റ് സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ 04923- 223297.


0 comments: