കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ ആശ്രിതർക്ക് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയിൽ അപേക്ഷിക്കാം. പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാർഗ്ഗം അടഞ്ഞ കുടുംബങ്ങളുടെ പുനർജ്ജീവനത്തിനായിൽ രൂപം നൽകിയ വായ്പാ പദ്ധതി ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ വായ്പയും, നിശ്ചിത നിരക്കിൽ നൽകുന്ന സബ്‌സിഡിയും സമന്വയിപ്പിച്ചാണ് നടപ്പിലാക്കുന്നത്. പരമാവധി അഞ്ച് ലക്ഷം രൂപ വരെ മുതൽ മുടക്ക് ആവശ്യമുള്ള സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നൽകുന്ന വായ്പയുടെ 20 ശതമാനം അഥവാ ഒരു ലക്ഷം രൂപ, ഇതിൽ ഏതാണോ കുറവ് അത് സബ്‌സിഡിയായി കണക്കാക്കും.കൊവിഡ് പിടിപെട്ടു മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ട ഒരു വ്യക്തി കുടുംബത്തിന്റെ പ്രധാന വരുമാന ദായകനാണെങ്കിൽ അയാളുടെ തൊട്ടടുത്ത ആശ്രിതന് പദ്ധതിയിൽ വായ്പയ്ക്ക് അപേക്ഷിക്കാം. പരമാവധി അഞ്ച് ലക്ഷം രൂപവരെ മുതൽമുടക്ക് ആവശ്യമുള്ള സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നൽകുന്ന വായ്പയുടെ 20 ശതമാനം അഥവാ ഒരു ലക്ഷം രൂപ ഇതിൽ ഏതാണോ കുറവ് അത് സബ്‌സിഡിയായി കണക്കാക്കും. വായ്പയുടെ പലിശ നിരക്ക് ആറ് ശതമാനമായിരിക്കും. മരിച്ച വ്യക്തിയുടെ പ്രായം 18നും 60 വയസിനും ഇടയിൽ ആയിരിക്കണം. അപേക്ഷകന്റെ കുടുംബ വാർഷികവരുമാനം മൂന്നു ലക്ഷം രൂപ അധികരിക്കാൻ പാടുള്ളതല്ല. പ്രധാന വരുമാനദായകൻ മരിച്ചത് കൊവിഡ് മൂലമാണ് എന്ന് തെളിയിക്കുന്നതിന് ആവശ്യമായ ആധികാരികമായ രേഖ അപേക്ഷകൻ ഹാജരാക്കണം. മാത്രമല്ല കോർപ്പറേഷന്റെ നിലവിലെ മറ്റ് വായ്പ നിബന്ധനകൾ പാലിക്കുന്നതിനും അപേക്ഷകൻ ബാധ്യസ്ഥനായിരിക്കും. താല്പര്യമുള്ളവർ നിശ്ചിത വിവരങ്ങൾ സഹിതം കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ ജൂൺ 26 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ നിര്‍ബന്ധം. താല്‍പ്പര്യമുള്ളവര്‍ നിശ്ചിത വിവരങ്ങള്‍ സഹിതം കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ജൂണ്‍ 26 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0497 2705036
Home
Government news
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ വായ്പ ,ഇപ്പോൾ അപേക്ഷ കൊടുക്കാം
2021, ജൂൺ 25, വെള്ളിയാഴ്‌ച
Category
- Education news (1801)
- Government news (2308)
- Higher Education scholarship (305)
- Scholarship High school (95)
- Text Book & Exam Point (92)
0 comments: