2021, ജൂൺ 25, വെള്ളിയാഴ്‌ച

മൊബൈൽ ഫോൺ വാങ്ങാൻ ലോൺ വേണോ ,10000 രൂപ വരെ വായ്പ ലഭിക്കും-അപേക്ഷ രീതി അറിയുക
വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോണിന് പലിശ രഹിത വായ്പ നൽകാൻ പദ്ധതി. ഡിജിറ്റൽ പഠനത്തിനാണ്  വിദ്യാർത്ഥികൾക്ക് വായ്പ നൽകുക. സഹകരണ സംഘങ്ങളും ബാങ്കുകളുമാണ് വായ്പ നൽകുന്നത്. വിദ്യാ തരംഗിണി എന്ന പേരിലാണ് പദ്ധതി. സഹകരണ സംഘങ്ങളും ബാങ്കുകളുമാണ് വായ്പ നൽകുന്നത്. ഒരു വിദ്യാർത്ഥിക്ക് മൊബൈൽ വാങ്ങാൻ 10,000 രൂപ വരെ വായ്പ നൽകും. നാളെ മുതൽ ജൂലൈ 31 വരെ വായ്പ നൽകും. ഈ വിദ്യാതരംഗിണി പദ്ധതി നടപ്പിലാക്കുന്നതിനായി ഒരു സഹകരണ സ്ഥാപനത്തിൽ പരമാവധി അഞ്ച് ലക്ഷം വരെ വായ്പ നൽകാവുന്നതാണ്.   അർഹരായ വിദ്യാർഥികൾക്ക് അതാത് സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തന പരിധിയിൽ വരുന്ന ബന്ധപ്പെട്ട സ്കൂൾ അധികാരികളുടെ സാക്ഷ്യപ്പെടുത്തലിൻെറ അടിസ്ഥാനത്തിൽ മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി  വായ്പ നൽകാവുന്നതാണ്. പരമാവധി 24 മാസത്തെ തുല്യ ഗഡുക്കളായി തിരിച്ചടയ്ക്കേണ്ടതാണ്ഈ വായ്പ പദ്ധതി .   വിദ്യാർത്ഥിയുടെ രക്ഷകർത്താവ് വാങ്ങിയ മൊബൈൽ ഫോണിന്റെ ബില്ല് സ്ഥാപനത്തിൽ ഹാജരാക്കേണ്ടതാണ്. വായ്പ കാലാവധിക്ക് ശേഷം ബാക്കി നിൽക്കുന്ന തുക പരമാവധി 8 ശതമാനം പലിശ ഈടാക്കാവുന്നതാണ്.

5 അഭിപ്രായങ്ങൾ:

  1. എന്റെ ammayude മൊബൈൽ ഡിസ്പ്ലേ കേടായി

    മറുപടിഇല്ലാതാക്കൂ
  2. അപേക്ഷയുടെ കൂടെ ആധാർ കാർഡ് ആവിശ്യം ഉണ്ടോ എന്റെ അറിവിൽ അത് ആവിശ്യം എന്നാണ് എങ്കിലും ബാങ്ക് ആവിഷ്യപെടുന്ന് അത് ശരിയാണോ

    മറുപടിഇല്ലാതാക്കൂ