2021, ജൂൺ 25, വെള്ളിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ


 സി.ബി.എസ്.ഇ; സംശയനിവാരണത്തിന് ഹെല്‍പ്പ് ഡെസ്‌ക്ക്

പത്ത്, പന്ത്രണ്ട് സി.ബി.എസ്.ഇ ക്ലാസുകളിലെ റിസള്‍ട്ട് നിര്‍ണ്ണയത്തില്‍ സ്‌കൂളുകള്‍ക്കും റിസള്‍ട്ട് കമ്മിറ്റിക്കും വേണ്ടി ഹെല്‍പ്പ് ഡെസ്‌ക്ക് തുറന്നു. ജൂലൈ 24 മുതലാണ് പ്രവര്‍ത്തനം ആരംഭിക്കുക. പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ സേവനം ഉണ്ടായിരിക്കുന്നതാണ് .ആദ്യം സംശയങ്ങള്‍ വിശദമായി പറഞ്ഞ് കൊണ്ടുള്ള ഇമെയില്‍ അയക്കണം. പത്താം ക്ലാസ് മാര്‍ക്ക് പട്ടികയെ കുറിച്ചുള്ള സംശയങ്ങള്‍ class-10-result@cbseshiksha.in. എന്ന വിലാസത്തിലേക്കും പന്ത്രണ്ടാം ക്ലാസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ class-12-result@cbseshiksha.in.എന്ന വിലാസത്തിലേക്കും അയക്കാം.

സി.ബി.എസ്.ഇ ഇക്കൊല്ലവും സിലബസ് വെട്ടിക്കുറക്കുമോ? വിശദീകരണവുമായി ബോർഡ്

പുതിയ അധ്യയന വർഷം സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിലബസ് വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ബോർഡ് അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ 2020-21 അധ്യയന വർഷം സിലബസുകൾ വെട്ടിക്കുറച്ചിരുന്നു. ഇക്കൊല്ലവും സമാനമായി സിലബസ് വെട്ടിക്കുറക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതുവരെ ഇത്തരത്തിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

ജനുവരി 24ന് എസ്.സി.ഇ.ആർ.ടി നടത്തിയ നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷൻ (എൻ.റ്റി.എസ്.ഇ) സ്റ്റേജ് വൺ പരീക്ഷയുടെ മാർക്ക് ഷീറ്റ് പ്രസിദ്ധകരിച്ചു.

 എസ്.സി.ഇ.ആർ.ടിയുടെ വെബ്സൈറ്റിലുള്ള ലിങ്കിൽ കുട്ടികൾക്ക് നേരത്തെ ലഭിച്ചിട്ടുള്ള യൂസർ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൽ ചെയ്താൽ മാർക്ക് ഷീറ്റ് ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471-2346113, 9633244348, 9744640038, 7012146452. വെബ്സൈറ്റ്: www.scert.kerala.gov.in. ഇ മെയിൽ: ntsescertkerala@gmail.com.

എംപ്ലോയബിലിറ്റി സെന്റർ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗാർത്ഥികളെ ഓൺലൈൻ അഭിമുഖത്തിന് പ്രാപ്തരാക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഇതിന്റെ ഭാഗമായി എസ്.എസ്.എൽ.സി മുതൽ ഏത് യോഗ്യതയുള്ളവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ വൺടൈം രജിസ്‌ട്രേഷൻ ചെയ്യാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് സൗജന്യമായി സ്‌കിൽ ഡെവലപ്പ്‌മെന്റ് ട്രയിനിംഗ്, കമ്പ്യൂട്ടർ പരിശീലനം, കരിയർ ഗൈഡൻസ്, കമ്മ്യൂണിക്കേഷൻ ടെക്‌നിക്സ് , ഇന്റർവ്യു സ്‌കിൽ തുടങ്ങിയവയിൽ ഓൺലൈൻ പരിശീലനം നൽകും. താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് 0491-2505435 ൽ ബന്ധപ്പെടാം.

എൽ.ബി.എസ് കോഴ്‌സ് പ്രവേശനം

പാലക്കാട്:  സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി ആലത്തൂർ ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് യൂസിങ്ങ് ടാലി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് യഥാക്രമം എസ്.എസ്.എൽ.സി, പ്രീഡിഗ്രി/+2/ഡിഗ്രി കോമേഴ്‌സ് വിഷയക്കാർക്ക് അപേക്ഷിക്കാം. എസ്‌സി/ എസ്ടി/ ഒഇസി വിദ്യാർത്ഥികൾക്ക് അർഹമായ ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക് ഓഫീസർ-ഇൻ-ചാർജ്ജ്, എൽ.ബി.എസ്. സബ് സെന്റർ, ആലത്തൂർ വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 0492 2222660, 9447430171.

വിദേശപഠനം; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ പോർട്ടലുമായി കേന്ദ്ര സർക്കാർ

വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപരിപഠനത്തിനായി പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കാൻ  ഒരു പോർട്ടൽ ആരംഭിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഗ്ലോബൽ ഇന്ത്യൻ സ്റ്റുഡന്റസ് പോർട്ടൽ (ജി ഐ എസ് പി) എന്നായിരിക്കും പോർട്ടലിന്റെ പേര്. ഈ വർഷം തന്നെ പോർട്ടൽ പ്രവർത്തനം ആരംഭിക്കുമെന്നാണ് സൂചന.വ്യാജ സർവകലാശാലകൾ, വ്യാജ വിദ്യാഭ്യാസ കൺസൾട്ടന്റുമാർ/ഏജന്റുമാർ, വിദ്യാർത്ഥികളുടെ സുരക്ഷ എന്നിവ സംബന്ധിച്ച ആശങ്കകളോ പരാതികളോ ഉന്നയിക്കാനുള്ള പ്രത്യേക സംവിധാനവും ഈ പോർട്ടലിൽ സജ്ജീകരിക്കുന്നുണ്ട്

ചെയിൻസർവേ പരീക്ഷാഫലം

ഫെബ്രുവരി 26, 27, മാർച്ച് 29, 30 തീയതികളിൽ തിരുവനന്തപുരം, തൃശൂർ കേങ്ങ്രളിലും റവന്യൂ ജീവനക്കാർക്കായി നടത്തിയ ചെയിൻ സർവേ പരീക്ഷാഫലവും ഫെബ്രുവരി 25, 26 തീയതികളിൽ തിരുവനന്തപുരം കേന്ദ്രത്തിൽ നടത്തിയ ഹയർ സർവേ പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. സർവേ വകുപ്പിലും വകുപ്പിന്റെ വെബ്സൈറ്റായ www.dslr.kerala.gov.in ലും പരീക്ഷാഫലം പരിശോധനയ്ക്ക് ലഭിക്കും.

ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലേക്ക് അടുത്ത അധ്യയന വർഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു

ഹൈദരാബാദ് സർവകലാശാല 2021 അധ്യയന വർഷത്തിൽ വിവിധ കോഴ്സുകളിലെ അഡ്മിഷനായി നടത്തുന്ന പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യതയും താൽപ്പര്യവുമുള്ള വിദ്യാർത്ഥികൾക്ക് ഇന്നുമുതൽ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 20 ആണ്. ഹൈദരാബാദ് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഡി.ഫാം പാർട്ട് 1 പരീക്ഷ ജൂലൈ ഏഴ് മുതൽ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 1 റഗുലർ/സപ്ലിമെന്ററി പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ ജൂലൈ ഏഴ് മുതൽ നടത്തും. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ നിന്നും വിവിധ ഫാർമസി കോളേജുകളിൽ നിന്നും ലഭിക്കും.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സ്

എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി കൊല്ലം മേഖലാ കേന്ദ്രത്തില്‍ നടത്തുന്ന ടാലി(കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അകൗണ്ടിംഗ് ആന്റ് ജി.എസ്.ടി), ഡി.ഇ ആന്റ് ഒ.എ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 13. വിശദവിവരങ്ങള്‍ www.lbscentre.kerala.gov.in വെബ്‌സൈറ്റിലും 04742970780 നമ്പരിലും ലഭിക്കും.

ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദ-ബിരുദാനന്തര പഠനം ; 61 കോഴ്​സുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള കല്‍പിത സര്‍വകലാശാലയായ ‘ദ ഗാന്ധിഗ്രാം റൂറല്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ‘2021-22 വര്‍ഷത്തെ വിവിധ ഡിഗ്രി, പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്​ അപേക്ഷ ക്ഷണിച്ചു. ചില പ്രഫഷനല്‍ ബിരുദ കോഴ്​സുകളിലും പഠനാവസരമുണ്ട്​. പ്രോസ്​പെക്​ടസ്​, പ്രവേശന വിജ്ഞാപനം www.ruraluniv.ac.inല്‍നിന്ന്​ ഡൗണ്‍ലോഡ്​ ചെയ്​ത്​ ഇപ്പോള്‍ ​അപേക്ഷിക്കാം.

എം ജി സര്‍വകലാശാല നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മഹാത്മാഗാന്ധി സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ലൈഫ്ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ നടത്തുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. 120 മണിക്കൂറാണ് കോഴ്സ് ദൈര്‍ഘ്യം. ഫീസ് 5200 രൂപ. പ്രീഡിഗ്രി/പ്ലസ്ടു ജയിച്ചിരിക്കണം.

കേന്ദ്രീയ വിദ്യാലയ ഒന്നാം ക്ലാസ്സ് പ്രവേശനം: ആദ്യ നറുക്കെടുപ്പ് ഇന്ന്, സീറ്റ് ബുക്ക് ചെയ്യേണ്ടത് എങ്ങനെ? 

കേന്ദ്രീയ വിദ്യാലയ സങ്കേതൻ (കെവിഎസ്) ഒന്നാം ക്ലാസ് പ്രവേശന നറുക്കെടുപ്പ് ഇന്ന് നടത്തി. ആദ്യത്തെ അലോട്ട്മെന്റ് ലിസ്റ്റ് പുറത്തു വന്നു. പട്ടികയിൽ ഇടംപിടിച്ചവർ അവരുടെ രേഖകൾ സമർപ്പിക്കുകയും ഔദ്യോഗിക പോർട്ടൽ വഴി സീറ്റ് രജിസ്റ്റർ ചെയ്യുകയും വേണം. ആദ്യ പട്ടികയിൽ ഉൾപ്പെടാത്തവർ യഥാക്രമം ജൂൺ 30, ജൂലൈ 5 തീയതികളിൽ പുറത്തിറങ്ങുന്ന അടുത്ത ലിസ്റ്റിനായി കാത്തിരിക്കണം.

0 comments: