2021, ജൂൺ 24, വ്യാഴാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 

 

പ്ലസ് വണ്‍ പരീക്ഷ: ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം

കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷകള്‍ റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ പരാതിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം. വിദ്യാര്‍ത്ഥികളുടെ സുരക്ഷ അടക്കം എല്ലാ കാര്യങ്ങളും ഹൈക്കോടതി പരിശോധിക്കും.കോവിഡ് പ്രതിസന്ധിയുള്ള ഘട്ടത്തില്‍ പരീക്ഷ നടത്തുന്നതിലെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് കോടതി വ്യക്തമാക്കി. 12-ാം ക്ലാസ് പഠനം തുടങ്ങിയ ശേഷം പ്ലസ്-വണ്‍ പരീക്ഷ നടത്തുന്നത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലേയെന്ന് വാദത്തിനിടെ കേരളത്തോട് കോടതി ചോദിച്ചു.

വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ വാങ്ങുന്നതിന് പലിശരഹിത വായ്പയുമായി സഹകരണ വകുപ്പ്

ഫോണില്ലാത്തതു കാരണം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് പലിശയില്ലാതെ വായ്പ നല്‍കുന്ന പദ്ധതിയുമായി സഹകരണ വകുപ്പ്. ഒരാള്‍ക്ക് 10000 രൂപ വരെയാണ് വായ്പ നല്‍കുക. ഇത് 24 മാസത്തെ തുല്യ ഗഡുക്കളായി തിരിച്ചടക്കണം. സഹകരണ സംഘം രജിസ്ട്രാര്‍ ആയ പി ബി നൂഹ് ഐഎഎസ് ആണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

12th Result 2021: എല്ലാ സംസ്ഥാന ബോര്‍ഡുകളും പരീക്ഷാ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണം, സുപ്രീംകോടതി

എല്ലാ സംസ്ഥാന ബോര്‍ഡുകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി.. കോവിഡ് മൂലം പരീക്ഷാ നടപടികള്‍ ഏറെ വൈകിയ സാഹചര്യത്തിലാണ് ഇത്.പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍  റദ്ദാക്കിയ സംസ്ഥാന ബോര്‍ഡുകള്‍ CBSEയ്ക്ക് സമാനമായ മൂല്യനിര്‍ണയ ഫോര്‍മുല തയ്യാറാക്കി പത്തുദിവസത്തിനകം സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി പഠിക്കാം

പൊതുമേഖലാസ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റെനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി എന്നീ യോഗ്യതകളുള്ളവ‍ർക്ക് കോഴ്സിന് ചേരാം. വിശദവിവരങ്ങൾക്ക് 0471- 2325154, 9188665545 എന്നീ ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെന്റർ കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിങ്, ബേക്കറി വിമൻസ് കോളജ് റോഡ്, വഴുതയ്ക്കാട് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക.

ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ബാക്കിയുള്ള സെഷനുകൾ ഓ​ഗസ്റ്റിലും നീറ്റ് സെപ്റ്റംബറിലും

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് സെപ്റ്റംബറിൽ നടത്താനും എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിന‍ിന്റെ ബാക്കിയുള്ള സെഷനുകൾ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്താനും സാധ്യത.

മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ എം.എ

ചെന്നൈയിലെ മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് എം.എ. ഇക്കണോമിക്‌സ് (രണ്ടുവര്‍ഷം) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സ്, മാനേജ്‌മെന്റ് എന്നിവ അടക്കമുള്ള സോഷ്യല്‍ സയന്‍സസ്, എന്‍ജിനിയറിങ്, സയന്‍സസ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

യോഗ്യതാപ്രോഗ്രാമില്‍ 55 ശതമാനം മാര്‍ക്ക്.അപേക്ഷകര്‍ പ്ലസ്ടു/തുല്യ തലത്തില്‍ മാത്തമാറ്റിക്‌സ് പഠിച്ചിരിക്കുകയോ ബിരുദതലത്തില്‍ മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ് കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കുകയോ വേണം. ജൂലായ് 17-ന് നടത്തുന്ന പ്രവേശനപരീക്ഷവഴിയാണ് അഡ്മിഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mse.ac.in

സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെൻററി പ്രാക്ടീസ് ആൻറ് പ്രൊസീജ്യർ’ പരീക്ഷാഫലം

കേരള ലെജിസ്ലേറ്റീവ് അസംബ്ളി മീഡിയ ആൻറ് പാർലമെൻററി സ്റ്റഡീ സെൻറർ (പാർലമെൻററി സ്റ്റഡീസ്) നടത്തുന്ന ‘സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെൻററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ’ ആറാമത് ബാച്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.കൂടുതൽ വിശദാംശങ്ങൾ www.niyamasabha.org  ൽ ലഭ്യമാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണത്തിന് വിളിക്കാം 

പാലക്കാട്:   ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയ്ക്ക് ശേഷം ഉന്നത വിദ്യാഭ്യാസം, തൊഴില്‍ സാധ്യതകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും എംപ്ലോയ്‌മെന്റ് വകുപ്പിലെ പ്രഗല്‍ഭരുമായി നാളെ ( ജൂണ്‍ 23, ജൂണ്‍ 25 തിയതികളില്‍ രാവിലെ 10.30 മുതല്‍ 11.30 വരെ 9495270331, 7012771047, 9495836817 എന്നീ നമ്പറുകളില്‍ വിളിച്ച് സംശയനിവാരണം നടത്താം.


കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകൾ 


കേരള സര്‍വകലാശാല


ഇന്റേണല്‍ മാര്‍ക്ക് ജൂലൈ 16 വരെ അപ്‌ലോഡ് ചെയ്യാം

കേരളസര്‍വകലാശാലയുടെ മാര്‍ച്ച് 2021 സെഷന്‍ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. – ബി.എ./ബി.എസ്.സി./ബി.കാം & സി.ബി.സി.എസ്.എസ്. (കരിയര്‍ റിലേറ്റഡ്) കോഴ്‌സുകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാനുളള അവസാന തീയതി ജൂലൈ 16.

പുതുക്കിയ പരീക്ഷാക്രമം

കേരളസര്‍വകലാശാല ഏപ്രില്‍ 3, 6 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ ബി.കോം./ബി.എ./ബി.എസ്.സി. എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂണ്‍ 29, ജൂലൈ 1 തീയതികളില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ നടത്തുന്നതാണ്. പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമില്ല.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2021 ജൂലൈയില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ എം.ബി.എ. (യു.ഐ.എം./ട്രാവല്‍ ആന്റ് ടൂറിസം/റെഗുലര്‍ ഈവനിംഗ്) (2014 സ്‌കീം ആന്റ് 2018 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടേയും, 2014 സ്‌കീം (2014 അഡ്മിഷന്‍ മാത്രം) മേഴ്‌സിചാന്‍സ് പരീക്ഷയുടേയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ ജൂണ്‍ 30 വരെയും 150 രൂപ പിഴയോടെ ജൂലൈ 5 വരെയും 400 രൂപ പിഴയോടെ ജൂലൈ 7 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

കേരളസര്‍വകലാശാല നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.എഡ്. ഡിഗ്രി (റെഗുലര്‍ – 2019 സ്‌കീം, സപ്ലിമെന്ററി – 2015 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 9 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പിഎച്ച്.ഡി. രജിസ്‌ട്രേഷന്‍ – ജൂലൈ 2021 ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

കേരളസര്‍വകലാശാലയുടെ ജൂലൈ 2021 സെഷന്‍ പിഎച്ച്.ഡി. രജിസ്‌ട്രേഷന് ഒഴിവുകളുളള വിഷയങ്ങളില്‍ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിക്കുന്നു. 2021 ജൂലൈ 1 മുതല്‍ 15 വരെ സര്‍വകലാശാലയുടെ റിസര്‍ച്ച് പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ (www. research.keralauniversity.ac.in) അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് റിസര്‍ച്ച് പോര്‍ട്ടല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യൂണിവേഴ്‌സിറ്റി ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇല്ലാത്ത വിഷയങ്ങളില്‍ അപേക്ഷിച്ചവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പും അനുബന്ധരേഖകളും ജൂലൈ 16 ന് 5 മണിക്ക് മുന്‍പായി കേരളസര്‍വകലാശാല രജിസ്ട്രാറിന് സമര്‍പ്പിക്കേണ്ടതാണ്. 

എംജി സർവകലാശാല

സെന്റർ മാറ്റം: തിയറി പരീക്ഷക്ക് മാത്രം

മഹാത്മാഗാന്ധി സർവകലാശാല ജൂൺ 28 മുതൽ നടത്തുന്ന ആറാം സെമസ്റ്റർ ബിരുദ പരീക്ഷയ്ക്ക് സെന്റർ മാറ്റത്തിന് ഓപ്ഷൻ നൽകിയ വിദ്യാർഥികൾക്ക് സെന്റർ മാറ്റത്തിലൂടെ തിയറി പരീക്ഷകൾ മാത്രമേ എഴുതുവാൻ അനുവാദമുള്ളൂ. പ്രാക്ടിക്കൽ/വൈവ/പ്രോജക്ട് എന്നിവയ്ക്കായി മാതൃസ്ഥാപനത്തിൽ എത്തണം. 

പുതുക്കിയ പരീക്ഷ തീയതി

  • ഇക്കഴിഞ്ഞ മാർച്ച് 26ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം വർഷ എം.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ജൂൺ 29 ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.
  • 2021 ഏപ്രിൽ 21 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ സപ്ലിമെന്ററി) – വൈറോളജി ആന്റ് മൈക്കോളജി, ഇമ്മ്യൂണോളജി, ഇമ്മ്യൂണോകെമിസ്ട്രി ആന്റ് സെറോളജി 2, ക്ലിനിക്കൽ മൈക്രോബയോളജി എന്നീ പേപ്പറുകളുടെ പരീക്ഷകൾ യഥാക്രമം ജൂൺ 29, ജൂലൈ ഒന്ന്, അഞ്ച് തീയതികളിൽ രാവിലെ 9.30 മുതൽ 12.30 വരെ നടക്കും.
  • ജൂൺ 18 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2019 അഡ്മിഷൻ റഗുലർ/2016-2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജൂലൈ രണ്ടുമുതൽ ആരംഭിക്കും.

കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകളുടെ നടത്തിപ്പിനായി പാലിക്കേണ്ട പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

സര്‍ക്കാരിന്റെ ആരോഗ്യപെരുമാറ്റച്ചട്ടം പാലിക്കുന്നതിനായി പരീക്ഷാകേന്ദ്രങ്ങൾ സമീപത്തുള്ള ആരോഗ്യകേന്ദ്രം, ഫയര്‍ഫോഴ്‌സ്, പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരീക്ഷ നടക്കുന്ന വിവരം ചീഫ് സൂപ്രണ്ടുമാര്‍ മുന്‍കൂട്ടി അറിയിക്കണം. പരീക്ഷാ കേന്ദ്രം പൂര്‍ണമായും അണുവിമുക്തമാക്കണം. പരീക്ഷാര്‍ത്ഥികള്‍ എസ്.എം.എസ്. കൃത്യമായി പാലിക്കണം. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരിക്കാന്‍ അനുവദിക്കില്ല. അവര്‍ക്ക് പിന്നീട് സ്‌പെഷ്യല്‍ പരീക്ഷ നടത്തുന്നതാണ്. പരീക്ഷാ ഹാള്‍ടിക്കറ്റില്‍ ഫോട്ടോ സാക്ഷ്യപ്പെടുത്താന്‍ സാധിക്കാത്ത വിദ്യാത്ഥികള്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതി. വിദ്യാര്‍ത്ഥികള്‍ അറ്റന്റന്‍സ് ഷീറ്റില്‍ ഒപ്പു വെക്കേണ്ടതില്ല.

പുനര്‍മൂല്യനിര്‍ണയ ഫലം

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2020 പരീക്ഷയുടേയൂം ഒന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍ 2019 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

 കണ്ണൂർ സർവകലാശാല

പ്രവേശന പരീക്ഷ

മാങ്ങാട്ടുപറമ്പ് ക്യാമ്പസ്, ഇൻഫർമേഷൻ ടെക്നോളജി പഠന വിഭാഗത്തിൽ 2021-22 വർഷത്തേക്ക് പിജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലറ്റിക്സ് (പിജിഡിഡിഎസ്) കോഴ്സിലേക്കുള്ള പ്രവേശ പരീക്ഷ ജൂലൈ 6ന് രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിൽ വെച്ച് നടത്തും.

ടൈംടേബിൾ

07.07.2021 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി) ഒക്റ്റോബർ 2020 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഹോൾടിക്കറ്റ്

01.07.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി. ടെക് സപ്ലിമെന്ററി (2007 – 2014 അഡ്മിഷൻ – പാർട്ട് ടൈം ഉൾപ്പെടെ), മെയ് 2020 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.


0 comments: