2021, ജൂൺ 14, തിങ്കളാഴ്‌ച

ജൂൺ 15 നു ശേഷം പഴയ സ്വർണ്ണം വിൽക്കാൻ സാധിക്കില്ല ,ആരെയൊക്കെ ബാധിക്കും ,സത്യവസ്ഥ അറിയുക
 "2021 ജൂൺ 15 മുതൽ രാജ്യത്തെവിടെയും ഹാൾമാർക്ക് എന്ന ഗുണമേന്മാ മുദ്ര ആലേഖനം ചെയ്ത സ്വർണം മാത്രമായിരിക്കും"  എന്ന വാർത്ത നാം കേൾക്കുന്നുണ്ട് .ഈ ദിവസത്തിനുള്ളിൽ ഹാൾമാർക്കിംഗ് ഇല്ലാത്ത  പഴയ സ്വർണ്ണമെല്ലാം വിൽക്കാൻ സാധിക്കുമോ ?  അത് വിറ്റാലും, നിലവിലുള്ള വിപണി വില ലഭിക്കുമോ? ഹാൾമാർക്കിംഗിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ധാരാളം പ്രചാരണങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ട്.ഹാൾമാർക്കിങ് സംബന്ധിച്ച എല്ലാ സംശയങ്ങൾക്കും ഉത്തരമിതാ.....അതിനു മുൻപ് എന്താണ് ഹാൾമാർകിങ്  നോക്കാം .

ഹാൾമാർക്കിങ് 

സ്വർണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താനായി ആഭരണത്തിൽ ആലേഖനം ചെയ്യുന്ന മുദ്രയാണിത്. വാങ്ങുന്ന  അമൂല്യ ലോഹങ്ങളിൽ മായം കലരുന്നതിൽനിന്ന് ഉപയോക്താക്കൾക്കു സംരക്ഷണം നൽകുകയാണ് ഹാൾമാർക്കിങ്ങിന്റെ ലക്ഷ്യം. ആഭരണ വ്യാപാരമേഖലയിൽ ഗുണനിലവാരം ഉറപ്പുവരുത്താനായി രാജ്യത്ത് ഹാൾമാർക്കിങ് നിർബന്ധനിർബന്ധമാക്കി പാർലമെന്റിൽ നിയമം പാസാക്കിയിട്ടുണ്ട്. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ്  ഇതു സംബന്ധിച്ച നിയമം കൊണ്ടുവന്നത്. സ്വർണാഭരണങ്ങൾ വിൽക്കണമെങ്കിൽ ജ്വല്ലറികൾ ബ്യൂറോ ഓഫ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ റജിസ്റ്റർ ചെയ്തിരിക്കണം. ഹാൾമാർക്കിങ് ലൈസൻസ് നിർബന്ധമാണ്.ഗോൾഡ് ഹാൾമാർക്കിംഗ് ( വിലയേറിയ ലോഹത്തിന്റെ പ്യൂരിറ്റി സർട്ടിഫിക്കേഷനും  )അടിസ്ഥാനപരമായി അർത്ഥമാക്കുന്നത് 14-, 18-, 22 കാരറ്റ് സ്വർണ്ണാഭരണങ്ങളിൽ മൂന്ന് കാരറ്റേജുകളിൽ സാക്ഷ്യപ്പെടുത്തിയ ഹാൾമാർക്ക് മാത്രമേ ജ്വല്ലറികൾക്ക് വിൽക്കാൻ കഴിയൂ.ഹാൾമാർക്ക് ചെയ്ത സ്വർണ്ണമാണോ അല്ലയോ എന്ന് ഉപയോക്താക്കൾ പരിശോധിക്കേണ്ടതുണ്ട്, അതിനായി  4 ഹാൾമാർക്ക് ചിഹ്നങ്ങൾ   നോക്കേണ്ടതുണ്ട്:

2020 ജനുവരിയിലാണു നിയമം പാസാക്കിയത്. എന്നാൽ ജ്വല്ലറികളുടെ പക്കലുള്ള സ്വർണം വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ ഒരു വർഷത്തെ സമയം നൽകിയിരുന്നു. 2021 ജനുവരിയിൽ പൂർണമായും ഹാൾമാർക്കിങ് നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചതെങ്കിലും കോവിഡ് മൂലം 6 മാസം കൂടി നീട്ടി നൽകി. അങ്ങനെയാണ് സമയപരിധി 2021 ജൂൺ 1 ആയത്. ഇതു പിന്നെയും നീട്ടി ജൂൺ 15 വരെ നൽകി. 

സ്വർണം വിൽക്കുന്നതിന് ഹാൾമാർക്കിംഗ് ആവശ്യമില്ല

വ്യാപാരികൾ ഉപഭോക്താക്കൾക്ക് വിൽക്കുന്ന സ്വർണ്ണത്തിൽ മാത്രമേ ഹാൾമാർക്കിംഗ് ആക്ട് ബാധകമാകൂ. ഉപഭോക്താക്കളുടെ കൈവശമുള്ള സ്വർണ്ണാഭരണങ്ങളോ നാണയങ്ങളോ മറ്റ് വസ്തുക്കളോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ ഹാൾമാർക്കിംഗ് ആവശ്യമില്ല ..

ഹാൾമാർക്ക് ഇല്ലാത്ത സ്വർണം പണയം വയ്ക്കാം ...

സാമ്പത്തിക ആവശ്യങ്ങൾക്കായി സ്വർണം പണയം വയ്ക്കുമ്പോൾ, ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്തിട്ടുണ്ടോ എന്നത് പ്രശ്നമല്ല . ഇതിനർത്ഥം സ്വർണ്ണ വായ്പകൾക്കും നിയമം ബാധകമല്ല എന്നാണ് 

ജനുവരി 15 ന് ശേഷം വ്യാപാരികൾ ഹാൾമാർക്കിംഗ് നിർബന്ധിച്ചാലോ?

ജൂൺ 1നു ശേഷം ഹാൾമാർക് ചെയ്യാത്ത സ്വർണം സ്വീകരിക്കില്ലെന്ന് ഏതെങ്കിലും സ്വർണവ്യാപാരികൾ പറഞ്ഞാലും ഉപയോക്താക്കൾക്കു നിയമപരമായി നീങ്ങാനാകും. ഉപയോക്താക്കളിൽനിന്നു സ്വീകരിക്കുന്ന സ്വർണത്തിന് ഹാൾമാർക്കിംഗ്   നിയമം ബാധകമല്ല.

ഹാൾമാർക്ക് ഇല്ലാത്ത സ്വർണ്ണത്തിന് എന്ത് സംഭവിക്കും?

ഉപയോക്താക്കളുടെ കൈകളിൽനിന്നു വ്യാപാരികൾ വിലയ്ക്കു വാങ്ങുന്ന പഴയ സ്വർണം വീണ്ടും പുതിയ സ്വർണമായി വിപണികളിലെത്തുകയാണു ചെയ്യുന്നത്.

ഹാൾമാർക് ചെയ്യാത്ത ആഭരണങ്ങൾ വിൽക്കുമ്പോഴോ മാറ്റി വാങ്ങുമ്പോഴോ വില കുറയുമോ? 

മാറ്റ് അനുസരിച്ചുള്ള  അന്നത്തെ വിപണി വില ഉപയോക്താക്കൾക്കു ലഭിക്കും. പഴയ ആഭരണത്തിന്റെ കാരറ്റ് പരിശോധിച്ചായിരിക്കും  ജ്വല്ലറികൾ വില നിശ്ചിയിക്കുക.

ഹാൾമാർക് ചെയ്ത സ്വർണാഭരണത്തിൽ ആലേഖനം ചെയ്തിട്ടുള്ള വിവിധ മുദ്രകൾ നോക്കി ഗുണമേന്മ തിരിച്ചറിയാം:

  • ഹാൾമാർക്കിങ് അനുവദിക്കുന്ന സ്ഥാപനത്തിന്റെ മുദ്ര
  • ജ്വല്ലറിയുടെ തിരിച്ചറിയൽ മുദ്ര
  • ബിഐഎസ് മുദ്ര...
  • നിലവാരം കാരറ്റിൽ രേഖപ്പെടുത്തിയത്....


ഹാൾമാർക്കിങ് ബാധകമല്ലാത്ത ആഭരണങ്ങളുണ്ടോ? 

ഉണ്ട്. രണ്ടു ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഹാൾമാർക്കിങ് ബാധകമല്ലാ 

കേരളത്തിൽ എല്ലാ ജ്വല്ലറികൾക്കും ഹാൾമാർക്കിങ് ലൈസൻസുണ്ടോ?

ഹാൾമാർക്കുള്ള ആഭരണങ്ങൾ മാത്രം വിൽക്കുന്നതിൽ രാജ്യത്തു മുൻനിരയിലുള്ള സംസ്ഥാനമാണു കേരളം. എങ്കിലും ആകെ ഹാൾമാർക്കിങ് ലൈസൻസുള്ളത് 32% ജ്വല്ലറികൾക്കു മാത്രം...

ഹാൾമാർക് മുദ്രയുള്ള ആഭരണങ്ങൾ ലൈസൻസില്ലാത്ത ജ്വല്ലറികൾക്കു വിൽക്കാനാകുമോ? 

നിലവിൽ സംസ്ഥാനത്തു വിൽക്കുന്ന ആഭരണങ്ങളിൽ (2ഗ്രാമിനു മുകളിലുള്ളവ) ഏതാണ്ട് 100 ശതമാനവും ഗുണമേന്മാ മുദ്ര പതിച്ചവയാണ്. ...
വിവിധ ഹാൾമാർക്കിങ് സെന്ററുകളിൽനിന്നു മുദ്ര പതിപ്പിച്ച ശേഷമാണ് ലൈസൻസില്ലാത്ത ജ്വല്ലറികളും ആഭരണങ്ങൾ വിൽക്കുന്നത് .

രാജ്യത്ത് ഹാൾമാർക്കിങ് സെന്ററുകളില്ലാത്ത സംസ്ഥാനങ്ങളുണ്ടോ? 

ഒരു ഹാൾമാർക്കിങ് സെന്റർ പോലുമില്ലാത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ട്. അരുണാചൽപ്രദേശ്, ലഡാക്ക്, മണിപ്പുർ, നാഗാലാൻഡ്,.മിസോറാം, സിക്കിം, ആൻഡമാൻ നിക്കോബാർ, ദാദ്ര നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഹാൾമാർക്കിങ് സെന്ററില്ല.


0 comments: