2021, ജൂൺ 14, തിങ്കളാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

 


 സി.ബി.എസ്​.ഇ 12-ാം ക്ലാസ്​ പരീക്ഷ റദ്ദാക്കൽ: 10, 11, പ്രീ ബോർഡ്​​ ഫലങ്ങൾ അടിസ്ഥാനമാക്കുമെന്ന്​ സൂചന 

പത്താം ക്ലാസ് ബോർഡ് പരീക്ഷ, 11ാം ക്ലാസ് അവസാന പരീക്ഷ, പന്ത്രണ്ടാം പ്രീ-ബോർഡ് പരീക്ഷ എന്നിവയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി 12ാം ക്ലാസ് വിദ്യാർത്ഥികളെ വിലയിരുത്താനുള്ള നിർദേശം സി.ബി.എസ്.ഇ സജീവമായി പരിഗണിക്കുന്നതായി റിപ്പോർട്ട്​.മൂന്ന്​ പരീക്ഷകളുടെയും ഫലം അടിസ്​ഥാനപ്പെടുത്തിയാകും തിയറിയുടെ 70 മാർക് നിർദ്ദേശിക്കുക.

ഏറ്റവുമധികം ബിരുദവിദ്യാര്‍ഥികള്‍ പഠിക്കുന്നത് ബി.എ. കോഴ്സുകള്‍ക്ക്.

രാജ്യത്ത് സര്‍വകലാശാലകളിലെ കണക്കനുസരിച്ച് ഏറ്റവുമധികം ബിരുദവിദ്യാര്‍ഥികള്‍ പഠിക്കുന്നത് ബി.എ. കോഴ്സുകള്‍ക്ക്. ഉന്നതവിദ്യാഭ്യാസമേഖലയെ സംബന്ധിച്ച് ഏറ്റവുമൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അംഗീകരിച്ച ദേശീയ സര്‍വേ റിപ്പോര്‍ട്ടിലാണിത് പറയുന്നത്.

ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ ഒരാഴ്ച നീട്ടി; കുട്ടികള്‍ക്കെല്ലാം കണക്ടിവിറ്റി ലഭിക്കുന്നെന്ന് ഉറപ്പാക്കും

കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. കുട്ടികള്‍ക്കെല്ലാം കണക്ടിവിറ്റി ഉറപ്പാക്കിയ ശേഷം മാത്രം ക്ലാസ്സുകള്‍ മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ പ്രീ പ്രൈമറി മുതല്‍ പത്തുവരെ ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനഃസംപ്രേഷണമായിരിക്കും ജൂണ്‍ 14 മുതല്‍ 18 വരെ (തിങ്കള്‍ മുതല്‍ വെള്ളി വരെ) നടക്കുക. ജൂണ്‍ 21 മുതല്‍ ഇവര്‍ക്കായി പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.

എം.ജി സർവകലാശാല പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവകലാശാല ജൂൺ 15 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. 




0 comments: