ചാർട്ടേഡ് അക്കൗണ്ടൻസി / ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആൻഡ് വർക്ക് അക്കൗണ്ടൻസി / കമ്പനി സെക്രട്ടറി കോഴ്‌സുകൾക്കായി പഠിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളിലെ (മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജെയിൻ) ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളിൽ നിന്ന് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്കോളർഷിപ്
പ്ലസ് ടു വിനു 60 % കൂടുതൽ മാർക്ക് മേടിച്ച കുട്ടികളിൽ നിന്ന് മെറിറ്റ്, കുറഞ്ഞ വരുമാന പരിധി എന്നിവ അടിസ്ഥാനമാക്കിയായിരിക്കും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ബിപിഎൽ വിഭാഗങ്ങളിലെ അപേക്ഷകർ റേഷൻ കാർഡിന്റെ കോപ്പി സമർപ്പിക്കണം.. ബിപിഎൽ വിഭാഗങ്ങളിലെ അപേക്ഷകരുടെ അഭാവത്തിൽ, ന്യൂനപക്ഷ സമുദായങ്ങളിലെ വാർഷിക കുടുംബ വരുമാനം 8 ലക്ഷത്തിൽ താഴെയുള്ള വിദ്യാർത്ഥികളെയും പരിഗണിക്കും. സ്കോളർഷിപ് അർഹത ഉള്ള വിദ്യാർത്ഥികൾക്ക് 15000 രൂപ കിട്ടും
കഴിഞ്ഞവര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 30 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. കുടുംബ വാര്‍ഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ സ്വന്തംപേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. . www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.2021 -22 അപേക്ഷ നോട്ടിഫിക്കേഷൻ വന്നാൽ അപേക്ഷ രീതിയും ,അപേക്ഷ ഘട്ടവും ഈ വെബ്സൈറ്റ് വഴി അറിയിക്കുന്നതാണ്
ഈ സ്കോളർഷിപ്പ് പദ്ധതിക്ക് ആവശ്യമായ രേഖകൾ
- ആധാർ കാർഡ് കോപ്പി.
- എസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ ,ഇന്റർ മീഡിയേറ്റ സർട്ടിഫിക്കറ്റ് ,ഫൈനലിന് ചേർന്ന രേഖ എന്നിവയുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പി
- അപേക്ഷകരുടെ രെജിസ്ട്രേഷന്റെ പ്രിന്റ് ഔട്ട് കോപ്പി
- വരുമാന സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
- അപേക്ഷകന് അംഗത്വമുള്ള ബാങ്ക് ബുക്ക് ആദ്യ പേജ് പകർപ്പ്.
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് അല്ലെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ്
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്.
- റേഷൻ കാർഡ് കോപ്പി
അപേക്ഷിക്കേണ്ട രീതി
- www.minoritywelfare.kerala.gov.in സൈറ്റ് സന്ദർശിച്ച്scolarships-CA/ICSW (CMS)/C.S scolarships ക്ലിക്കുചെയ്യുക
- ഈ ലിങ്കിൽ മറ്റ് സ്കോളർഷിപ്പുകൾക്കായി ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള അപേക്ഷകർക്ക് ആ വിശദാംശങ്ങളോടെ 'കാൻഡിഡേറ്റ് ലോഗിൻ' ചെയ്യുക Apply online ക്ലിക്കുചെയ്യുക
- അപ്ലൈ ചെയ്തശേഷംഎസ്.എസ്.എൽസി/ പ്ലസ്ടു/വി.എച്ച്.എസ്.ഇ മാർക്ക് വരുമാന സർട്ടിഫിക്കറ്റ് ,റേഷൻ കാർഡ് കോപ്പി ,ഫോട്ടോ,വിദ്യാർത്ഥിയുടെ ഒപ്പ് , അപ്‌ലോഡ് ചെയ്യുക
- ഓൺലൈനായി അപേക്ഷിച്ച ശേഷം,രെജിസ്ട്രിയൻ ഫോം പ്രിന്റ് എടുക്കുന്നതിന് ക്ലിക്കുചെയ്യുക.
- റെജിസ്ട്രേഷൻ ഫോമിന്റെ പ്രിൻറ് മറ്റു രേഖകൾക്കൊപ്പം പൂരിപ്പിച്ച അപേക്ഷ, അറ്റാച്ചുചെയ്ത രേഖകൾക്കൊപ്പം ‘ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം -695033’, ......എന്ന അഡ്രസ്സിൽ അയക്കണം
0 comments: