2021, ജൂൺ 15, ചൊവ്വാഴ്ച

നാളെ മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.


 

 നാളെ മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. .കൊവിഡ് രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗണ്‍ ജൂണ് 16 മുതല്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 

ജൂണ്‍ ആദ്യത്തോടെ വൈറസ് വ്യാപനം കുറഞ്ഞു തുടങ്ങി എങ്കിലും ലോക്ക്ഡൗണ്‍പിന്‍വലിക്കാന്‍ തക്ക നിലയിലേക്ക് എത്തിയില്ല. ഇപ്പോള്‍ ആശ്വാസകരമായ സാഹചര്യത്തിലേക്ക് വന്നതിനാലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കോവിഡ് വ്യാപനം ആശ്വാസകരമായ രീതിയിൽ കുറഞ്ഞെന്നും നാളെ മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു ..സം​സ്ഥാ​നം മൊ​ത്തെ​ടു​ത്താ​ല്‍ ര​ണ്ടാം ത​രം​ഗം ഏ​താ​ണ് നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ നി​ര​വ​ധി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ടി​പി​ആ​ര്‍ ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ക​യാ​ണ്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഉ​യ​ര്‍​ന്ന പ​ഞ്ചാ​യ​ത്തു​ക​ളെ ക​ണ്ടെ​ത്തി ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ തി​രി​ച്ച്‌ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. ജൂ​ണ്‍ 17 മു​ത​ല്‍ പൊ​തു​ഗ​താ​ഗ​തം മി​ത​മാ​യ തോ​തി​ല്‍ അ​നു​വ​ദി​ക്കും. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ സം​സ്ഥാ​ന​ത്ത് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ടിപിആർ 30ന് മുകളിലുള്ള സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണായിരിക്കും. ടിപിആർ 20ന് മുകളിലാണെങ്കിൽ സമ്പൂർണ ലോക്ഡൗൺ. 8നും 20നും ഇടയിൽ ടിപിആർ ആണെങ്കിൽ ഭാഗിക നിയന്ത്രണം. എട്ടിൽ താഴെയുള്ള സ്ഥാപനങ്ങളെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കും....

കോവിഡ് നിയന്ത്രണ വിധേയമായ സ്ഥലങ്ങളിൽ ബെവ്കോ ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിനെ സംബന്ധിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. ബാറുകൾ തുറക്കുന്നതിനെ ആരോഗ്യവകുപ്പ് അനുകൂലിക്കുന്നില്ല. പൊതുഗതാഗതത്തിലും കൂടുതൽ ഇളവുകൾ വന്നേക്കും. ജില്ല വിട്ടുള്ള യാത്രയ്ക്കും ഇളവു വരാനിടയുണ്ട്.

0 comments: