2021, ജൂൺ 15, ചൊവ്വാഴ്ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ-പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 22 മുതൽ



 
പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ ജൂൺ 22 മുതൽ  

2021 രണ്ടാം വർഷ ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 22ന് ആരംഭിക്കും, തികച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ച് വേണം വിദ്യാർഥികൾ പരീക്ഷ എഴുതാൻ എന്ന് ആരോഗ്യ മന്ത്രി വിശദീകരിച്ചു. വിദ്യാർഥികൾ രണ്ട് മാസ്ക് ഉപയോഗിക്കേണ്ടതും, ഗ്ലൗസ് ഉപയോഗിക്കേണ്ടതും, സാനിറ്റൈസർ ഉപയോഗിക്കേണ്ടതും ആണെന്ന് കർശന നിർദ്ദേശം നൽകി .വിദ്യാർഥികൾ ലാബിൽ പ്രവേശിക്കുമ്പോഴും ,പുറത്തിറങ്ങുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം ,ഒരു കാരണ വശാലും വിദ്യാർഥികൾ കൂട്ടം കൂടി നിൽക്കാൻ പാടില്ല ,കോവിഡ് പോസിറ്റീവ് ആകുന്ന വിദ്യാർത്ഥികൾക്ക് നെഗറ്റീവ് ആയതിനു ശേഷം മറ്റൊരു ദിവസം പരീക്ഷ എഴുതാവുന്നതാണു ,ലാബിൽ ഒരു കുട്ടി ഉപയോഗിച്ച ഉപകരണം മറ്റൊരു കുട്ടി ഉപയോഗിക്കാൻ പാടുള്ളതല്ല ,ലാബുകളിൽ AC ഉപയോഗിക്കരുത്. 

ശ്രദ്ധിക്കുക ഒരേ സമയം കൂടുതൽ വിദ്യാർഥികൾ സ്കൂളിൽ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പ്രാക്ടിക്കൽ പരീക്ഷയുടെ സമയക്രമം വിദ്യാർത്ഥികളെയും ,രക്ഷിതാക്കളെയും സ്കൂൾ പ്രിൻസിപ്പൾ അറിയിക്കുന്നതാണ്. സമയക്രമം വിദ്യാർഥികൾ കൃത്യമായി പാലിക്കേണ്ടതാണ്. പ്രായോഗിക പരീക്ഷയുടെ ഭാഗമായുള്ള പ്രൊസ്സിജിയർ എഴുത്ത് കഴിയുന്നത്ര ലാബിനു പുറത്തു വെച്ചും, വൈവ വായു സഞ്ചാരം ഉള്ള വ്യത്യസ്ത ക്ലാസ് മുറികളിൽ വെച്ചും നടത്തുന്നതാണ്.

 അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ നെയ്യാറ്റിന്‍കര നഗരസഭാ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ 2021-22 വര്‍ഷത്തില്‍ ഏതാനും ഒഴിവുകളുണ്ടെന്ന് പട്ടികജാതി വികസന ഓഫിസര്‍ അറിയിച്ചു.ഹോസ്റ്റലില്‍ താമസിച്ച് പഠിക്കാനുദ്ദേശിക്കുന്ന അഞ്ചു മുതല്‍ 12 വരെ ക്ലാസ്സുകളിലുളള പട്ടികജാതി വിഭാഗ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  താമസം, ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമാണ്.  സൗജന്യ ട്യൂഷനും ലഭ്യമാണ്.

സ്‌കോൾ കേരള: രണ്ടാം ഗഡു ഫീസ് അടയ്ക്കണം

സ്‌കോൾ കേരള മുഖേന 2020-22 ബാച്ചിൽ ഓപ്പൺ റഗുലർ കോഴ്‌സിന് അഡ്മിഷൻ നേടിയ വിദ്യാർഥികളിൽ രണ്ടാം ഗഡു ഫീസ് (900 രൂപ) കുടിശികയുള്ളവർ ജൂൺ 30നകം 30 രൂപ ഫൈനോടെ അടച്ച് ചെലാൻ ഹാജരാക്കണമെന്ന് സ്‌കോൾ കേരള വൈസ് ചെയർമാൻ അറിയിച്ചു.

കെൽട്രോണിൽ ഹ്രസ്വകാല കോഴ്‌സുകൾ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഡി.സി.എ സോഫ്റ്റ് വെയർ ടെസ്റ്റിങ്, വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എൻട്രി, എംബഡഡ് സിസ്റ്റം, റ്റാലി & എം.എസ് ഓഫീസ് എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കോഴ്‌സുകളുടെ കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471 2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

ജെ ഡി സി പരീക്ഷകൾ 24 മുതൽ

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന 2020-21 അദ്ധ്യായന വർഷത്തെ ജെ ഡി സി പരീക്ഷകൾ ജൂൺ 24ന് ആരംഭിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് മാറ്റിവെച്ച പരീക്ഷകളാണ് 24 മുതൽ ജൂലൈ 7 വരെ നടക്കുന്നത്. സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹ്യ അകലം പാലിച്ചും വിദ്യാർത്ഥികൾ മാസ്‌ക്കു ധരിച്ചുമായിരിക്കും പരീക്ഷ എഴുതുക. പരീക്ഷ നടപടിക്രമങ്ങളെ കുറിച്ച് അറിയാൻ വിദ്യാർത്ഥികൾ അതത് കോളേജ്/സെന്ററുകളുമായി ബന്ധപ്പെടണം.

സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

കോഴിക്കോട് ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം ആരംഭിച്ചു. കേന്ദ്ര മനുഷ്യവിഭവവകുപ്പിനു കീഴിലുള്ള ‘നിയോസി’ന്റെയും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സി- ഡിറ്റിന്റെയും തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കാണ് പ്രവേശനം.ഡി.സി.എ, ഗ്രാഫിക് ഡിസൈനിങ്ങ്, ഡാറ്റാ എന്‍ട്രി, സി.സി.എ (ടാലി എക്കൗണ്ടിങ്ങ്) വെബ് ഡിസൈനിങ്ങ് എന്നീ ഐ.ടി കോഴ്‌സുകളിലും ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, വയര്‍മാന്‍ ലൈസന്‍സിങ്ങ് കോഴ്‌സ്, സോളാര്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ ആന്റ എയര്‍കണ്ടീഷനിങ്ങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്നീ സാങ്കേതിക കോഴ്‌സുകളിലും കട്ടിങ്ങ് ആന്റ് ടൈലറിങ്ങ് കോഴ്‌സിലുമാണ് പ്രവേശനം. പ്രവേശന ഫോമിനും മറ്റ് വിശദാംശങ്ങള്‍ക്കും www.skilldevelopmentcentre.in സന്ദര്‍ശിക്കുക. ഫോണ്‍: 0495 2370026, 8891370026.

ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ)

 അടുത്തമാസം ആരംഭിക്കുന്ന ബിരുദ, പിജി, ഡിപ്ലോമ,  പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കു പ്രവേശനം ആരംഭിച്ചു. ഓൺലൈൻ വഴി അപേക്ഷിക്കേണ്ട ..അവസാന തീയതി ജൂലൈ 15. https://ignouadmission.samarth.edu.in/ ...വിശദ വിവരങ്ങൾക്ക് ഇഗ്‌നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിങ്, കിള്ളിപ്പാലം, കരമന പി.ഒ. തിരുവനന്തപുരം 695002 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 2344113, 2344120, 9447044132....

ക്ലാറ്റ് പരീക്ഷാത്തീയതി പ്രഖ്യാപിച്ചു.

ബിരുദ, ബിരുദാനന്തര തല നിയമ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) പരീക്ഷാത്തീയതി പ്രഖ്യാപിച്ചു. ജൂലൈ 23-നാണ് പരീക്ഷ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും പരീക്ഷയെന്ന് കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് അറിയിച്ചു



0 comments: