2021, ജൂൺ 12, ശനിയാഴ്‌ച

പ്രധാന മന്ത്രി സ്കോളർഷിപ് ,50000 രൂപ മാസം കിട്ടും ,എഴുതാൻ കഴിവുള്ളവർക്ക് അപേക്ഷ കൊടുക്കാം-Prime Minister’s Scheme For Mentoring Young Authors-Scholarship Application -2021

                                

പ്രധാന മന്ത്രി സ്കോളർഷിപ് ,50000 രൂപ മാസം കിട്ടും ,എഴുതാൻ കഴിവുള്ളവർക്ക് അപേക്ഷ കൊടുക്കാം,30 വയസ്സിന് താഴെ പ്രായം ഉള്ള എല്ലാവർക്കും അപേക്ഷ കൊടുക്കാം

എഴുപത്തി അഞ്ചാം സ്വാതന്ത്രദിനത്തിന്റെ ഭാഗമായി ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ചലനാത്മക നേതൃത്വത്തിൽ, ദേശീയ വിദ്യാഭ്യാസ നയം 2020 യുവമനസ്സുകളെ ശാക്തീകരിക്കുന്നതിനും ഭാവിയിലെ നേതൃപാടവങ്ങൾക്കായി യുവ പഠിതാക്കളെ പരിപോഷിപ്പിക്കാൻ കഴിയുന്ന ഒരു പഠന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും ഊന്നൽ നൽകുന്നു.ഇതിനായി ഒരു ദേശീയ പദ്ധതി യുവാ: യുവ എഴുത്തുകാരെ ഉയർത്തികൊണ്ട് വരുന്നതിനായി പ്രധാനമന്ത്രിയുടെ പദ്ധതി  യുവജനസംഖ്യയിൽ ലോക ചാർട്ടിൽ ഒന്നാമതെത്തുന്ന ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം,യുവ എഴുത്തുകാർ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് . പുതിയ തലമുറയിലെ യുവ ക്രിയേറ്റീവ് എഴുത്തുകാർക്ക് മാർഗനിർദ്ദേശം നൽകാനുള്ളതാണ് ഈ പരിപാടി  അടിസ്ഥാനപരമായി, 75 വർഷത്തെ സ്വാതന്ത്ര്യത്തിലേക്ക് രാജ്യം നീങ്ങുമ്പോൾ ഇന്ത്യൻ സാഹിത്യത്തിന്റെ ആധുനിക അംബാസഡർമാരെ വളർത്തിയെടുക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു. പുസ്തക പ്രസിദ്ധീകരണരംഗത്ത് നമ്മുടെ രാജ്യം മൂന്നാം സ്ഥാനത്താണ്,അതുകൊണ്ട് തന്നെ ഇന്ത്യയുടെ തനതായ മുദ്ര പതിപ്പിച്ച സാഹിത്യങ്ങൾ ആഗോളത്തലത്തിൽ പ്രദർശിപ്പിക്കേണ്ടത് അത്യാവശ്യം ആണ്. ഇന്ത്യൻ പൈതൃകം, സംസ്കാരം, അറിവ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വിഷയങ്ങളുടെ ഒരു സ്പെക്ട്രത്തിൽ എഴുതാൻ കഴിയുന്ന എഴുത്തുകാരുടെ ഒരു സ്ട്രീം വികസിപ്പിക്കുക മാത്രമല്ല, മാതൃഭാഷയിൽ സ്വയം സംസാരിക്കാനും അന്തർദ്ദേശീയ തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും ആഗ്രഹിക്കുന്ന യുവാക്കൾക്ക് ഒരു അവസരം നൽകാനും ഈ പദ്ധതി സഹായിക്കും.

ലക്ഷ്യം 

 ഈ പദ്ധതി വഴി 30 വയസ്സിന് താഴെയുള്ള യുവ എഴുത്തുകാരുടെ ചിന്തകളെ  പ്രോത്സാഹിപ്പിക്കുകയും അതിലൂടെ അവരെയും  കൂടാതെ ഇന്ത്യയെ  അന്താരാഷ്ട്ര തലത്തിലേക്ക്  ഉയർത്തുകയും ചെയ്യുകയും ഇന്ത്യൻ സംസ്കാരവും സാഹിത്യവും ആഗോളതലത്തിൽ  അറിയപ്പെടാനും ഇത് സഹായിക്കുന്നു.അവരുടെ കഴിവുകൾ യാത്ര അനുഭവങ്ങൾ ,ഓർമ്മക്കുറിപ്പ് ,കവിത ,നാടകം തുടങ്ങിയ മേഖലയിൽ വിദഗ്ധരുടെ പോലെ ആക്കാനും കൂടാതെ യുവജനങ്ങളിൽ വായനാശീലം വളർത്തിയെടുത്ത് അവരിൽ മാനസിക വളർച്ച ഉറപ്പാക്കാനും സഹായിക്കുന്നു.

യുവ എഴുത്തുകാരെ തെരഞ്ഞെടുക്കാനുള്ള നിയമങ്ങൾ 

  • 75 യുവ രചയിതാവുകൾക്ക് അക്കെ അവസരം ലഭിക്കുന്നത്. My.Gov. ലെ All India Contest വഴിയാണ് അവസരം കൊടുക്കുന്നത്. 
  • NBT യുടെ കീഴിലെ കമ്മിറ്റി ആയിരിക്കും അന്തിമായി തീരുമാനം.
  •  2021 ജൂൺ 4 മുതൽ 2021 ജൂലൈ 31 വരെയാണ് ആണ് ഈ മത്സരം.
  •  5000  വാക്കിലുള്ള  അവരുടെ കയ്യെഴുത്തുപ്രതി സമർപ്പിക്കണം. അത് അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ തീരുമാനിക്കുന്നത്.
  •  മത്സരത്തിലൂടെ യോഗ്യത നേടിയവരുടെ പട്ടിക 2021 ഓഗസ്റ്റ് 15ന് പുറത്തുവിടുന്നത് ആയിരിക്കും.
  • വിജയശാലകളുടെ രചനകൾ 15 December 2021ൽ പ്രസിദ്ധീകരണത്തിനായി തയ്യാറാക്കും. 
  •  2022 ജനുവരി 12 നു ബുക്ക് പ്രകാശനം ചെയ്യും.

നടത്തിപ്പ് 

BP ഡിവിഷന് കീഴിലുള്ള national Book trust, India.

ആദ്യഘട്ട ട്രെയിനിങ് 
  • നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യ തെരഞ്ഞെടുത്ത മത്സരാർത്ഥിയിൽ രണ്ട് ആഴ്ച നീണ്ടു വരുന്ന ഓൺലൈൻ പ്രോഗ്രാം നടത്തുന്നു.
  •  ഈ ഓൺലൈൻ പ്രോഗ്രാമിലൂടെ തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥി NBT യുടെ  2 പ്രശസ്ത രചയിതാക്കളുടെ കീഴിൽ നയിക്കപ്പെടുന്നു. 
  • ഈ രണ്ടാഴ്ചത്തെ ക്ലാസിനുശേഷം തെരഞ്ഞെടുത്ത മത്സരാർത്ഥി രണ്ടാഴ്ച കൂടെ വ്യത്യസ്ത ഓൺലൈൻ ഓൺലൈൻ അല്ലെങ്കിൽ ഓൺ സൈറ്റ് ട്രെയിനിങ്ലൂടെ കടന്നു പോകുന്നു. 
എങ്ങനെ അപേക്ഷ സമർപ്പിക്കാം 

  • ആദ്യം നിങ്ങൾ താഴെ കാണുന്ന Click Here എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുക 


  • അപ്പോൾ നിങ്ങൾക്കു താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജ് ഓപ്പൺ ആകും



  • ശേഷം ലോഗിൻ എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുക ,അപ്പോൾ നിങ്ങൾക്കു താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു പേജ് ഓപ്പൺ ആകും 


  • നേരത്തെ രജിസ്റ്റർ ചെയ്തവർ ആണെങ്കിൽ ലോഗിൻ ചെയ്യുക ,ആദ്യമായിട്ട് വെബ്‌സൈറ്റിൽ പ്രവേശിക്കുന്നവർ ആണെങ്കിൽ register എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 



  • രജിസ്റ്റർ ചെയ്യുമ്പോൾ മുകളിൽ കാണുന്ന അപ്ലിക്കേഷൻ പൂരിപ്പിച്ചു താഴെ കാണുന്ന Create Account എന്നുള്ള ഭാഗത്ത് ക്ലിക്ക് ചെയ്യുക 




  • രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റ് തുറന്ന് വരും, ഇതിൽ മുകളിലെ ഓപ്ഷനിൽ Mentoring Yuva  എന്നുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക 




  • ശേഷം ഇടത്തെ വശത്ത് കാണുന്ന Click Here To Submit എന്നുള്ള ഭാഗത്തു ക്ലിക്ക് ചെയ്യുക 



  • ശേഷം നിങ്ങൾക് അപേക്ഷ സമർപ്പിക്കേണ്ട അപേക്ഷ ഫോം ലഭിക്കും ,എല്ലാം കൃത്യമായി വായിക്കുക ,ശേഷം ശ്രദ്ധയോടെ പൂരിപ്പിക്കുക ,ഫയൽ അപ്‌ലോഡ് ചെയ്യുമ്പോ പറയുന്ന രീതിയിൽ അപ്‌ലോഡ് ചെയ്യുക ശേഷം താഴെ കാണുന്ന Submit ക്ലിക്ക് ചെയ്യുക 






0 comments: