2021, ജൂൺ 12, ശനിയാഴ്‌ച

കുടുംബശ്രീ അംഗങ്ങൾക്കായി 2 ലക്ഷം രൂപ വായ്പ ലഭിക്കും ,3 വർഷം തിരിച്ചടവ് -അപേക്ഷ രീതി അറിയുക

                            
തിരുവനന്തപുരം: ലോക്ഡൗൺ മൂലം ഉണ്ടായ തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് ആവശ്യക്കാർക്ക് വായ്പ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ ആരംഭിച്ച എം. എച്‌. എൽ.എസ് പദ്ധതിയിലൂടെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് ബാങ്ക് വായ്പയിലൂടെ അടിയന്തിര സഹായം നൽകുന്ന പദ്ധതി ആരംഭിക്കുകയാണ് നഗരസഭ. കോവിഡ് സാഹചര്യത്തിൽ വരുമാനമാർഗ്ഗം നഷ്ടപ്പെട്ട കുടുംബങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം. സാമ്പത്തിക ബുദ്ധിമുട്ടിന് ആനുപാതികമായി ഒരു അംഗത്തിന് 2 ലക്ഷം രൂപ വരെ ലഭിക്കും. മൂന്ന് വർഷമാണ് തിരിച്ചടവ് കാലാവധി. 9% പലിശ സർക്കാർ വഹിക്കും.

അപേക്ഷ കൊടുക്കാൻ ആവിശ്യമായ രേഖകൾ 

  • അപേക്ഷ കൊടുക്കുന്ന സ്ത്രീ കുടുബശ്രീ അംഗം ആയിരിക്കും 
  • അപേക്ഷ കൊടുക്കുന്ന വനിതയുടെ റെസിഡൻസ് അഡ്രസ് പ്രൂഫ് 
  • അപേക്ഷ കൊടുക്കുന്ന വനിതയുടെ ബാങ്ക് വിവരങ്ങൾ 

ആർക്കൊക്കെ അപേക്ഷ കൊടുക്കാം 

കുടുംബശ്രീ അംഗമായ കേരളത്തിൽ താമസിക്കുന്ന വനിതകൾക്ക് അപേക്ഷ കൊടുക്കാം 

4 അഭിപ്രായങ്ങൾ: