2021, ജൂൺ 12, ശനിയാഴ്‌ച

ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

  


ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശം......

ഇന്റർനെറ്റ് സംവിധാനത്തിനു പ്രശ്നമുള്ള സ്ഥലങ്ങളിൽ ഓൺലൈൻ ക്ലാസുകൾ ഡൗൺലോഡ് ചെയ്ത് കാണാൻ വിദ്യാർഥികൾക്ക് സൗകര്യമൊരുക്കും. സാങ്കേതികസംവിധാനമില്ലാത്ത കുട്ടികളെ കണ്ടെത്തി സൗകര്യമൊരുക്കി നൽകാൻ അധ്യാപകർ മുൻകൈയെടുക്കണമെന്നും ഡിജിറ്റൽ ക്ലാസ് സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ മാർഗരേഖ നിർദേശിക്കുന്നു...

പുസ്തകംകിട്ടാതെ സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍.

പുസ്തകമില്ലാതെ ക്ലാസുകള്‍ കേള്‍ക്കേണ്ട സ്ഥിതിയാണ് കുട്ടികള്‍ക്ക്. സി.ബി.എസ്.ഇ. സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പാഠപുസ്തകം കിട്ടാത്തത്. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ എന്‍.സി.ഇ.ആര്‍.ടി.യുടെ അംഗീകൃത പാഠപുസ്തകങ്ങള്‍ തന്നെ ഉപയോഗിക്കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം.

സ്കൂൾ വിദ്യാർഥികൾക്കായി സൗജന്യ ഓൺലൈൻ സിവിൽ സർവീസ് ഒറിയന്റേഷൻ വെബിനാർ...

സ്കൂൾ വിദ്യാർഥികൾക്കിടയിൽ സിവിൽ സർവീസ് പരീക്ഷ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി മലയാള മനോരമയുടെ എജ്യൂക്കേഷൻ പോർട്ടലായ മനോരമ ഹൊറൈസൺ സൗജന്യ ഓൺലൈൻ വെബിനാർ ഒരുക്കുന്നു..പ്രമുഖ സിവിൽ സർവീസ് പരിശീലന കേന്ദ്രമായ ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ സഹകരണത്തോടെയാണ് ഈ വെബിനാർ സംഘടിപ്പിച്ചിരിക്കുന്നത് .

വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ടി സി നിഷേധിക്കാൻ പാടില്ല; മന്ത്രി വി ശിവൻകുട്ടി

ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസ്സുകളിലേക്ക് പ്രവേശനത്തിന് ടി സി ഇല്ല എന്നുള്ളത് ഒരു തടസ്സമല്ല.സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ പഠനത്തുടർച്ച ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസ്സുകൾക്കായി വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായും ഒമ്പത്,പത്ത് ക്ലാസുകാർക്ക് പൊതുവിദ്യാലയങ്ങളിൽ തുടർപഠനം ഉറപ്പാക്കുന്നതിനും ഉത്തരവിറക്കിയിട്ടുണ്ട്.ടി സി ലഭിക്കാത്ത കുട്ടികളുടെ യു ഐ ഡി പഠിക്കാൻ ആഗ്രഹിക്കുന്ന സ്‌കൂളിലേക്ക് മാറ്റാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്.

ഉപകേന്ദ്രം അനുവദിച്ചു

കേരളസർവകലാശാല ആറാം സെമസ്റ്റർ (ത്രിവത്സര ), പത്താം സെമസ്റ്റർ (പഞ്ചവത്സര) പരീക്ഷകൾക്ക് UIM (യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) വാടയ്ക്കൽ, ആലപ്പുഴ കൂടി ഉപകേന്ദ്രമായി അനുവദിച്ചു. നേരത്തെ മറ്റു ഉപകേന്ദ്രം തിരഞ്ഞെടുത്തവർക്കും ആവശ്യമെങ്കിൽ അത് മാറ്റി ഈ ഉപകേന്ദ്രം തിരഞ്ഞെടുക്കാവുന്നതാണ്. ജൂൺ 13 വൈകുന്നേരം 5 മണിവരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

അന്താരാഷ്ട്ര വെബിനാർ

യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ ഐ.ടി ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വെബിനാർ ജൂൺ 12 ന് ഉച്ചയ്ക്ക് 2 മണിക്ക് കേരള സർവ്വകലാശാല സിൻഡിക്കേറ്റ് മെമ്പറും  യു.സി.ഇ.കെ കൺവീനറുമായ പ്രൊഫ. ജയരാജ്.ജെ  ഉദ്ഘാടനം നിർവഹിക്കും

പരീക്ഷകൾ ജൂൺ 28ന് ശേഷം

കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്നു മാറ്റി വച്ച അവസാന സെമസ്റ്റർ/ വർഷ പരീക്ഷകൾ എം.ജി സർവ്വകലാശാലയിൽ 2021 ജൂൺ 28 നു ശേഷം ആരംഭിക്കും. പുതുക്കിയ ടൈം ടേബിളും വിശദാംശങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

0 comments: